മാതാപിതാക്കളുടെ പ്രാർത്ഥന ആവശ്യമാണ്: മെസ്സിയെ തടയുന്നതിനെ കുറിച്ച് മുൻ സൗദി താരം പറയുന്നു

തന്റെ കരിയറിലെ അവസാനത്തെ വേൾഡ് കപ്പിനുള്ള ഒരുക്കത്തിലാണ് ലയണൽ മെസ്സി ഇപ്പോൾ ഉള്ളത്. ഇക്കാര്യം മെസ്സി തന്നെ സ്ഥിരീകരിച്ചിരുന്നു. ഇത്തവണ ലയണൽ മെസ്സി നയിക്കുന്ന അർജന്റീനക്ക് പലരും വലിയ സാധ്യതകൾ കൽപ്പിക്കുന്നുണ്ട് എന്നുള്ളത് ഒരു സത്യമാണ്.

മെസ്സി ഇപ്പോൾ മികച്ച പ്രകടനം പുറത്തെടുക്കുന്നത് ആരാധകർക്ക് സന്തോഷം നൽകുന്ന ഒരു കാര്യം തന്നെയാണ്.എന്നാൽ മെസ്സിക്ക് ചെറിയ ഒരു പരിക്കിന്റെ പ്രശ്നമുണ്ട്.പക്ഷേ വേൾഡ് കപ്പിന് തന്നെയാണ് മെസ്സി മുൻഗണന നൽകുന്നത്.അതുകൊണ്ടാണ് മുൻകരുതൽ എന്ന രൂപേണ പിഎസ്ജിയുടെ മത്സരങ്ങളിൽ നിന്നും ലയണൽ മെസ്സി മാറി നിൽക്കുന്നത്.

അർജന്റീനയുടെ ഖത്തർ വേൾഡ് കപ്പിലെ ആദ്യ മത്സരം ഏഷ്യൻ ടീമായ സൗദി അറേബ്യക്കെതിരെയാണ്. നവംബർ 22 ആം തീയതി ഇന്ത്യൻ സമയം വൈകിട്ട് 3:30 നാണ് ഈ മത്സരം നടക്കുക.ആദ്യ മത്സരത്തിൽ വിജയിച്ചു കൊണ്ട് തുടങ്ങാനായാൽ അത് അർജന്റീനയെ സംബന്ധിച്ചിടത്തോളം വളരെ കോൺഫിഡൻസ് നൽകുന്ന ഒരു കാര്യമായിരിക്കും.

എന്നാൽ സൗദി അറേബ്യക്ക് കാര്യങ്ങൾ ഒട്ടും എളുപ്പമായിട്ടില്ല.അത്രയേറെ മികവിലാണ് ഇപ്പോൾ അർജന്റീന കളിച്ചുകൊണ്ടിരിക്കുന്നത്.ലയണൽ മെസ്സിയുടെ സാന്നിധ്യം തന്നെ അവർക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കും.ഇതേക്കുറിച്ച് സൗദി അറേബ്യൻ താരമായ മോറ്റസ് ഹോസായി തന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. അതായത് ലയണൽ മെസ്സിയെ തടയണമെങ്കിൽ തങ്ങളുടെ മാതാപിതാക്കളുടെ പ്രാർത്ഥന അനിവാര്യമാണ് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.

മെസ്സിയെ തടയാൻ സൗദി അറേബ്യ ബുദ്ധിമുട്ടുമെന്ന് തന്നെയാണ് ഇദ്ദേഹം ഇതിലൂടെ മുന്നറിയിപ്പ് നൽകുന്നത്. ഈ സീസണിൽ ഇപ്പോൾ തന്നെ 30 ഗോളുകളിൽ കോൺട്രിബ്യൂട്ട് ചെയ്യാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.ക്ലബ്ബിനുവേണ്ടി 12 ഗോളുകളും 14 അസിസ്റ്റുകളുമാണ് മെസ്സി നേടിയിട്ടുള്ളത്. ഇതിന് പുറമേ അർജന്റീനക്ക് വേണ്ടി മെസ്സി നാലു ഗോളുകളും നേടിയിട്ടുണ്ട്.