വിരമിച്ചാലും ഞാൻ ഫുട്ബോളിൽ തന്നെ തുടരും : ആരാധകരോട് ലയണൽ മെസ്സി |Lionel Messi
ലയണൽ മെസ്സി തന്റെ കരിയറിന്റെ അവസാന കാലഘട്ടത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞു എന്നുള്ളത് ആരാധകർ വളരെ വേദനയോടെ കൂടി മനസ്സിലാക്കുന്ന യാഥാർത്ഥ്യമാണ്.ഒരുപാട് കാലമൊന്നും ഇനി മെസ്സിയെ നമുക്ക് കാണാൻ കഴിഞ്ഞെന്ന് വരില്ല.പരമാവധി അദ്ദേഹത്തെ ആസ്വദിക്കാനാണ് ഓരോ ആരാധകനും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഫുട്ബോൾ ചരിത്രത്തിലെ തന്നെ എക്കാലത്തെ മികച്ച താരങ്ങളിൽ ഒരാളായ മെസ്സിയുടെ അഭാവം,അത് എല്ലാ ഫുട്ബോൾ ആരാധകർക്കും ഒരു വലിയ നഷ്ടം തന്നെയായിരിക്കും.ആ അഭാവം ലോക ഫുട്ബോളിൽ മുഴച്ചു കാണുകയും ചെയ്യും. വിരമിച്ചതിനുശേഷം ലയണൽ മെസ്സി ഏത് മേഖലയിലാണ് പ്രവർത്തിക്കുക എന്നുള്ളത് ആരാധകർക്ക് അറിയാൻ ആകാംക്ഷയുള്ള ഒരു കാര്യമാണ്.
കോൺമെബോളിന് നൽകിയ അഭിമുഖത്തിൽ ഈ ചോദ്യം മെസ്സിയോട് ചോദിക്കപ്പെട്ടിരുന്നു.എസിക്കിയൽ ലവേസിയും ഈ അഭിമുഖത്തിന്റെ ഭാഗമായിരുന്നു. വിരമിച്ചതിനുശേഷം ഫുട്ബോളുമായി ബന്ധപ്പെട്ട കാര്യങ്ങൾ തന്നെ ഉണ്ടാകുമെന്നാണ് മെസ്സി പറഞ്ഞിട്ടുള്ളത്.
‘ വിരമിച്ചതിനുശേഷം ഫുട്ബോളുമായി ബന്ധപ്പെട്ട മേഖലകളിൽ ഉണ്ടാവുമെന്ന് തന്നെയാണ് ഞാൻ കരുതുന്നത്.പക്ഷേ എന്താവും എന്ന് എനിക്കറിയില്ല.പക്ഷേ ഒരു പരിശീലകനാവാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.ഞാൻ എന്നെ അങ്ങനെ കാണുന്നുമില്ല. ഏതായാലും ഇപ്പോൾ ഞാൻ അതേക്കുറിച്ച് ചിന്തിക്കേണ്ട കാര്യമില്ലല്ലോ ‘ ഇതാണ് മെസ്സി മറുപടി പറഞ്ഞത്.
Lionel Messi comments on winning 2021 Copa America, World Cup favorites, women’s football. https://t.co/EioNaystJI
— Roy Nemer (@RoyNemer) November 15, 2022
അപ്പോൾ ലവേസി ഒരു കാര്യം ഇതിനോട് കൂട്ടിച്ചേർത്തിട്ടുണ്ട്.അർജന്റൈൻ ക്ലബ്ബായ ന്യൂവൽസിന്റെ പ്രസിഡന്റ് ആവാൻ നിങ്ങൾ പോകുന്നു എന്നാണ് ലവേസി പറഞ്ഞത്. തമാശ രൂപത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. ലയണൽ മെസ്സിയുടെ കുട്ടിക്കാലത്തെ ക്ലബ്ബാണ് ന്യൂവെൽസ്