മറ്റുള്ളവർ എന്ത് പറയുമെന്ന് വേവലാതിപ്പെടാതെ താരങ്ങളുടെ തിരഞ്ഞെടുക്കുന്നതാണ് സ്കലോനിയുടെ ക്വാളിറ്റി : ലിയോ മെസ്സി
കഴിഞ്ഞ വേൾഡ് കപ്പിന് ശേഷമായിരുന്നു ലയണൽ സ്കലോനി അർജന്റീനയുടെ താൽക്കാലിക പരിശീലകനായി എത്തുന്നത്. എന്നാൽ അദ്ദേഹം ടീമിനകത്ത് വലിയ വിപ്ലവങ്ങൾ കൊണ്ടുവന്നതോടെ സ്ഥിര പരിശീലകനായി മാറി. ഒടുവിൽ ലാ സ്കലോനേറ്റ എന്ന യുഗം തന്നെ അദ്ദേഹം സൃഷ്ടിക്കുകയും ചെയ്തു.
പിന്നെ ഖത്തർ വേൾഡ് കപ്പിന് അർജന്റീന ഒരുങ്ങുമ്പോൾ വലിയ പ്രതീക്ഷകളാണ് സ്കലോനിയുടെ ചുമലിൽ ഉള്ളത്. അതോടൊപ്പം തന്നെ വലിയ സമ്മർദ്ദങ്ങൾ ഇറക്കിവെക്കാൻ കഴിഞ്ഞ കോപ്പ അമേരിക്ക കിരീടത്തോട് കൂടി സ്കലോനിക്കും സംഘത്തിനും സാധിച്ചിരുന്നു. വേൾഡ് കപ്പിലെ റിസൾട്ട് എന്തായാലും സ്കലോനിയുടെ അർജന്റീനയിലെ അധ്യായം എന്നും ഓർമ്മിക്കപ്പെടുന്നതായിരിക്കും.
പരിശീലകനായ സ്കലോനിയെ കുറിച്ച് ഒരിക്കൽക്കൂടി നായകനായ ലയണൽ മെസ്സി സംസാരിച്ചിട്ടുണ്ട്.സ്കലോനിയുടെ ക്വാളിറ്റികളാണ് മെസ്സി വിശദീകരിച്ചിട്ടുള്ളത്. മറ്റുള്ളവർ എന്ത് പറയുമെന്ന് വേവലാതിപ്പെടാതെ ടീമിനെ തിരഞ്ഞെടുക്കുന്നതാണ് സ്കലോനിയുടെ ക്വാളിറ്റി എന്നാണ് മെസ്സി പറഞ്ഞിട്ടുള്ളത്.
‘ ഒരു താരം ആയിരിക്കുന്ന സമയത്ത് തന്നെ ലയണൽ സ്കലോനിക്ക് വളരെയധികം സ്പെഷ്യൽ ആയിട്ടുള്ള ഒരു വ്യക്തിത്വമുണ്ട്. മത്സരങ്ങൾക്ക് വേണ്ടി തയ്യാറെടുക്കുന്നതിൽ അദ്ദേഹം വളരെ മികച്ചവനാണ്.അദ്ദേഹത്തിലുള്ള ഏറ്റവും മികച്ച കാര്യം ആശയവിനിമയമാണ്.മറ്റുള്ളവർ എന്ത് പറയും എന്ന് വേവലാതിപ്പെടാതെ ടീമിനെ തിരഞ്ഞെടുക്കുന്നു എന്നുള്ളതാണ് അദ്ദേഹത്തിന്റെ ക്വാളിറ്റി.വളരെ സിമ്പിളായ സാധാരണമായ യാഥാർത്ഥ്യബോധമുള്ള വ്യക്തിയാണ് അദ്ദേഹം ‘ ഇതാണ് ലയണൽ മെസ്സി പറഞ്ഞിട്ടുള്ളത്.
Lionel Messi on Argentina, Lionel Scaloni, playing European teams, growing up. https://t.co/CVz7vVmwpf
— Roy Nemer (@RoyNemer) November 15, 2022
തീർച്ചയായും അർജന്റീനയെ ഈ നിലയിലേക്ക് ഉയർത്തിക്കൊണ്ടു വന്നതിൽ സ്കലോനിയുടെ ഈ ക്വാളിറ്റികൾക്ക് വലിയ പ്രാധാന്യമുണ്ട്. തീർച്ചയായും ഖത്തർ വേൾഡ് കപ്പിലും ഇവയൊക്കെ ഗുണകരമാകും എന്നാണ് ആരാധക പ്രതീക്ഷകൾ.