മാഞ്ചസ്റ്റർ ക്ലബ്ബുകളുടെ സ്വപ്‌നങ്ങൾ തകരുന്നു?
ജനുവരി ട്രാൻസ്ഫർ വിന്ഡോ സജീവമായതോടെ നോട്ടപ്പുള്ളികളായ കളിക്കാരെ ടീമുകളിലെത്തിക്കാനും അധിക ബാധ്യതയായവരെ വിറ്റു തുലക്കാനുമുള്ള അണിയറ തന്ത്രങ്ങളിലാണ് പ്രമുഖ ക്ലബ്ബുകളെല്ലാം.
മിക്കവരും അടുത്ത വർഷത്തെ ടീം ഘടനെയെ മുൻകൂട്ടി കണ്ടുകൊണ്ടാണ് മിഡ് സീസൺ ട്രാൻസ്ഫർ വിൻഡോയെ സമീപിക്കുന്നത്.
ആസ്റ്റൺ വില്ലയുടെ ഇംഗ്ലീഷ് സൂപ്പർ താരം ജാക്ക് ഗ്രീലിഷ് ആണ് ഈ ജനുവരി വിൻഡോയിൽ പ്രീമിയർ ലീഗ് ക്ലബ്ബുകളുടെ നോട്ടപ്പുള്ളി. ലീഗിൽ എട്ടാം സ്ഥാനത്തുള്ള വില്ലക്കുവേണ്ടി 15 കളികളിൽ നിന്നായി 5 ഗോളുകളും 7 അസിസ്റ്റുകളുമായി മിന്നുന്ന ഫോമിലാണ് ഈ അറ്റാക്കിങ് മിഡ് ഫീൽഡർ.
Manchester United would need to pay a fee of £90 million minimum to sign Jack Grealish [The Athletic]
Andy Cole: "I’m looking at Manchester United’s midfield at the moment, where would you play him?" 🤔 pic.twitter.com/Nkta0gJfDW
— VBET News (@VBETnews) January 7, 2021
മാഞ്ചസ്റ്റർ യുണൈറ്റഡ് കോച്ച് ഒലെ ആണ് ഗ്രിലീഷിനെ യൂണൈറ്റഡിലെത്തിക്കാനുള്ള വഴികൾ തേടുന്നത്. എന്നാൽ പുതിയ റിപോർട്ടുകൾ അനുസരിച്ചു ,ഫ്രഞ്ച് താരം പോഗ്ബയുടെ ഈ സീസണ് എൻഡ് ട്രാൻസ്ഫെറിനു ശേഷമേ ഈ ഡീൽ പരിഗണിക്കേണ്ടതുള്ളൂ എന്നാണു യുണൈറ്റഡ് ബോർഡ് തീരുമാനം. ബ്രൂണോ ഫെര്ണാണ്ടസിന് കൂട്ടായി സാഞ്ചോയെയും ഗ്രിലീഷിനെയും ആണ് യുണൈറ്റഡ് പരിഗണിക്കുന്നതെന്ന റിപ്പോർട്ടുകളും വ്യാപകമാണ്.
മറ്റൊരു മാഞ്ചസ്റ്റർ ക്ലബ് ആയ സിറ്റിയും വില്ലയുടെ സൂപ്പർ താരത്തിന്റെ പിന്നാലെയാണ്. എന്നാലിതിനിടയിലാണ് 5 വർഷത്തേക്കുള്ള താരത്തിന്റെ പുതിയ കരാറുമായി ആസ്റ്റൺ വില്ല റൂമറുകളുടെ മുനയൊടിക്കുന്നത്. യുണൈറ്റഡിനെ 80 മില്യൺ ഓഫർ താരം പരിഗണിച്ചേക്കില്ല. അതെ സമയം വില്ലയുടെ വലിയ buy-out-clause ക്ലബ്ബുകൾക്ക് തലവേദനയാകും എന്നതിൽ തർക്കമില്ല.