‘കേരള ബ്ലാസ്റ്റേഴ്സിന്റെ ഡയമണ്ട്’ : തുടർച്ചയായ അഞ്ചാം മത്സരത്തിലും ഗോൾ നേടി ദിമിത്രിയോസ് |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ബംഗളുരുവിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്.രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം. കേരള ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ അഞ്ചാമത്തെ വിജയം കൂടിയായിരുന്നു ഇത്. ക്ലബ്ബിന്റെ ചരിത്രത്തിൽ ആദ്യമായാണ് ബ്ലാസ്റ്റേഴ്‌സ് തുടർച്ചയായ അഞ്ചു മത്സരങ്ങളിൽ വിജയം നേടുന്നത്.

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി, എഫ്‌സി ഗോവ, ഹൈദരാബാദ് എഫ്‌സി, ജംഷഡ്പൂർ എഫ്‌സി, ബെംഗളൂരു എഫ്‌സി എന്നിവരെയാണ് അവർ പരാജയപ്പെടുത്തിയത്. തുടർച്ചയായ മൂന്ന് തോൽവികൾ ഏറ്റുവാങ്ങിയതിനു ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് അഞ്ചു വിജയങ്ങൾ നേടിയത്. ബ്ലാസ്റ്റേഴ്സിന്റെ അഞ്ചാം വിജയത്തിനൊപ്പം സ്‌ട്രൈക്കർ ദിമിത്രിയോസ് അഞ്ചാമത്തെ ഗോളും ഇന്നലെ നേടി.കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും സ്കോർ ചെയ്ത ഡയമന്റകോസ് മികച്ച ഫോമിലാണ്.

അദ്ദേഹത്തിന്റെ ഫോമും ഗോൾ സ്‌കോറിംഗ് റെക്കോർഡും കേരള ബ്ലാസ്റ്റേഴ്‌സിന് നിർണായകമാണ് . കാരണം താരത്തിന്റെ ഗോളുകളാണ് ബ്ലാസ്റ്റേഴ്സിന് വിജയം നേടികൊടുക്കുന്നത്.പ്രത്യേകിച്ച് ഹൈദരാബാദ് എഫ്‌സിക്കെതിരെയും ജംഷഡ്പൂർ എഫ്‌സിക്കെതിരെയും.അപ്പോസ്‌തോലോസ് ജിയന്നൗ നേടിയ മൂന്നാം ഗോളിന് നിർണായക പങ്കുവഹിച്ച ഡയമന്റകോസ് ഒരു അസിസ്റ്റും രേഖപ്പെടുത്തി.ബിൽഡ്-അപ്പ് പ്ലേയിലും ഡയമന്റകോസ് നിർണായകമായിരുന്നു.ലീഗിലെ ആദ്യ നാല് മത്സരങ്ങളിൽ താരത്തിന് ഒരു ഗോൾ പോലും നേടാൻ താരത്തിന് സാധിച്ചിരുന്നില്ല അതോടെ വിമർശനവും ഉയർന്നു വരുകയും ചെയ്തു.

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് വിജയങ്ങളിൽ നിർണായക പങ്കു വഹിച്ച ഡയസിന്റെയു വസ്ക്വസിന്റെ അഭാവം നികത്തുന്ന പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. തന്റെ വേഗതയും, ശാരീരിക ക്ഷമതയും കൊണ്ട് എതിര്‍ ഡിഫെന്‍സിനെ തകര്‍ത്തെറിയാന്‍ ഗ്രീക്ക് സ്‌ട്രൈക്കര്‍ക്ക് അനായാസം കഴിയുന്നുണ്ട്.ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തി സീസൺ ആരംഭിച്ച ബ്ലാസ്റ്റേഴ്സിന് പിന്നീട് തുടർച്ചയായ മൂന്നു തോൽവികളാണ് നേരിടേണ്ടി വന്നത്.

നോർത്ത് ഈസ്റ്റിനെ മൂന്നു ഗോളിന് കീഴടക്കിയാണ് ബ്ലാസ്റ്റേഴ്‌സ് തിരിച്ചു വന്നത്. ആ മത്സരത്തിലാണ് ദിമിത്രിയോസ് ബ്ലാസ്റ്റേഴ്സിനായി ആദ്യ ഗോൾ നേടിയത്. അടുത്ത മത്സരങ്ങളിൽ ഗോവയെയും ഹൈദരാബിദിനെയും ജാംഷെഡ്പൂരിനെയും ബ്ലാസ്റ്റേഴ്‌സ് കീഴടക്കി. ഈ മത്സരങ്ങളിലെല്ലാം ഗ്രീക്ക് സ്‌ട്രൈക്കർ ഗോൾ നേടുകയും ചെയ്തു.നിലവിൽ 9 മത്സരങ്ങൾ കളിച്ചു കഴിഞ്ഞപ്പോൾ, 6 വിജയങ്ങളും, 3 തോൽവിയടക്കം അടക്കം 18 പോയിന്റാണ് കേരള‌ ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം. ഇത്രയും പോയിന്റോടെ ടേബിളിൽ നാലാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.

Rate this post