അർജന്റീന യുവ രക്തത്തെ ടീമിലെത്തിച്ച് മാഞ്ചസ്റ്റർ സിറ്റി |Maximo Perrone

അർജന്റീനിയൻ ഫുട്ബോളിലെ വളർന്നു വരുന്ന താരമായ മാക്സിമോ പെറോണിനെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി. ന്യൂകാസിൽ യുണൈറ്റഡിനെ മറികടന്നാണ് 19കാരനെ സിറ്റി സ്വന്തമാക്കിയത്. താരത്തിനായുള്ള നീക്കം മാഞ്ചസ്റ്റർ സിറ്റി പൂർത്തിയാക്കിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു.

8 മില്യൺ യൂറോ റിലീസ് ക്ലോസ് നൽകിയാണ് സിറ്റി താരത്തെ സൈൻ ചെയ്യുന്നത്.19-കാരനായ ഡിഫൻസീവ് മിഡ്ഫീൽഡർ 2022-ലെ കാമ്പെയ്‌നിനിടെ അർജന്റീനിയൻ ടീമിന്റെ പ്രധാന കളിക്കാരനായി മാറിയിരുന്നു.പ്രൈമറ ഡിവിഷനിലും കോപ്പ ലിബർട്ടഡോറിലും മികച്ച പ്രകടനാണ് പുറത്തെടുത്തത്.ജനുവരി 19 ന് ആരംഭിച്ച് ഫെബ്രുവരി 12 വരെ നടക്കുന്ന കൊളംബിയയിൽ നടക്കുന്ന സൗത്ത് അമേരിക്കൻ അണ്ടർ 20 ചാമ്പ്യൻഷിപ്പിനുള്ള അർജന്റീനയുടെ ടീമിൽ പെറോണിനെ ഉൾപ്പെടുത്തിയിട്ടുണ്ട്.

അർജന്റീനയുടെ അണ്ടർ 16 ടീമിന് വേണ്ടി ഏഴ് തവണ ഇടം പിടിച്ച താരം, മാർച്ചിൽ യു.എസ്.എയ്‌ക്കെതിരെ 2-2 സൗഹൃദ സമനിലയിൽ ഹെഡ് കോച്ച് ഹാവിയർ മഷറാനോയുടെ കീഴിൽ അണ്ടർ 20 അരങ്ങേറ്റം കുറിച്ചു.പെറോൺ മാർച്ചിൽ വെലെസിനായി തന്റെ പ്രൊഫഷണൽ അരങ്ങേറ്റവും നടത്തി,അതിനുശേഷം 33 മത്സരങ്ങൾ കളിക്കുകയും മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളും നൽകി. അദ്ദേഹത്തിന്റെ കളിശൈലിയെ സ്വദേശീയനും ലോകകപ്പ് ചാമ്പ്യനുമായ എൻസോ ഫെർണാണ്ടസിനോടാണ് ഉപമിച്ചിരിക്കുന്നത്.

കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ റിവർ പ്ലേറ്റിൽ നിന്ന് ജൂലിയൻ അൽവാരസ് എത്തിയതിന് ശേഷം പെറോണിനെ ‘മറ്റൊരു അർജന്റീനിയൻ രത്നമായി’ മാൻ സിറ്റി തിരിച്ചറിഞ്ഞു. സമ്മറിൽ സിറ്റിയിൽ ൽ ചേരുന്നതിന് മുമ്പ് അൽവാരസ് ലോണിൽ സ്വന്തം നാട്ടിൽ തന്നെ തുടർന്നു, അതിനുശേഷം ഇത്തിഹാദ് സ്റ്റേഡിയത്തിൽ തന്റെ കരിയറിന് ശോഭനമായ തുടക്കം കുറിച്ചു, 20 കളികളിൽ നിന്ന് ഏഴ് ഗോളുകൾ നേടി. വേൾഡ് കപ്പിൽ മികച്ച പ്രകടനം പുറത്തെടുത്ത സിറ്റിയുടെ നമ്പർ 19, അഞ്ച് തുടക്കങ്ങളിൽ നാല് ഗോളുകൾ നേടുകയും ഒരു അസിസ്റ്റ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.