ഉറുഗ്വേൻ സൂപ്പർ സ്ട്രൈക്കർ ലൂയിസ് സുവാരസിന്റെ കളികൾ ഇനി ബ്രസീലിയൻ മണ്ണിൽ |Luis Suarez
ഉറുഗ്വേൻ സൂപ്പർ സ്ട്രൈക്കർ ലൂയിസ് സുവാരസ് ബ്രസീലിയൻ ക്ലബ് ഗ്രെമിയോയുമായി രണ്ട് വർഷത്തെ കരാറിൽ ഒപ്പുവെച്ചു.കഴിഞ്ഞ സീസണിൽ തന്റെ ബാല്യകാല ക്ലബ്ബായ നാഷനലിലേക്ക് 35-കാരൻ മടങ്ങിയെത്തിയിരുന്നു.14 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകൾ നേടി ഉറുഗ്വേൻ ലീഗ് കിരീടം നേടാൻ അവരെ സഹായിച്ചു.
ഖത്തറിൽ നടന്ന ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ഉറുഗ്വേ പുറത്തായിരുന്നു. സുവാരസിന് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല, ഒരു ഗോൾ പോലും നേടാൻ സാധിച്ചില്.”അവൻ ഗ്രെമിയോയിലാണ്! ഉറുഗ്വേയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ലൂയിസ് സുവാരസ് തന്റെ വിജയ യാത്ര തുടരാൻ എത്തുന്നു, ഇത്തവണ ഞങ്ങളുടെ ജേഴ്സി അണിഞ്ഞ്!” ഗ്രെമിയോ ട്വിറ്ററിൽ കുറിച്ചു.2024 ഡിസംബർ വരെ സുവാരസ് ഒപ്പിട്ടിട്ടുണ്ടെന്ന് ക്ലബ് സ്ഥിരീകരിച്ചു.മുൻ ലിവർപൂൾ താരം മേജർ ലീഗ് സോക്കറിലേക്കുള്ള നീക്കവുമായി ബന്ധപ്പെട്ടിരുന്നുവെങ്കിലും ബ്രസീലിലേക്ക് മാറാൻ തീരുമാനിക്കുകയായിരുന്നു.
ഗ്രെമിയോ രണ്ട് തവണ ബ്രസീലിയൻ ലീഗ് നേടിയിട്ടുണ്ട്, അവസാനത്തെ വിജയം 1996ലാണ്. ഗ്രെമിയോ അഞ്ച് തവണ ബ്രസീൽ കപ്പ് ജേതാവാണ്, അവസാനമായി 2015 ലാണ് നേടിയത്.2022ൽ സ്പാനിഷ് ക്ലബ് അത്ലറ്റിക്കോ മാഡ്രിഡിൽ നിന്ന് നാഷനലിൽ ചേരുന്നതിന് മുമ്പ് ബാഴ്സലോണ, ലിവർപൂൾ, അജാക്സ്, ഗ്രോനിംഗൻ എന്നീ ടീമുകൾക്കുവേണ്ടിയും 35 കാരനായ താരം കളിച്ചു.ഈ ടീമുകൾക്കായി 507 മത്സരങ്ങളിൽ നിന്ന് 337 ഗോളുകളാണ് സുവാരസ് നേടിയത്.
Vamos, @LuisSuarez9! Estamos preparados para conquistarmos grandes feitos juntos! 💪🏽🇪🇪 pic.twitter.com/P5pxKlPZJp
— Grêmio FBPA (@Gremio) December 31, 2022
ഡച്ച് എറെഡിവൈസ്, സ്പാനിഷ് ലാലിഗ, പ്രീമിയർ ലീഗ് എന്നിവയിൽ സുവാരസ് ഗോൾഡൻ ബൂട്ട് പുരസ്കാരങ്ങൾ നേടിയിരുന്നു.2014-15ൽ ബാഴ്സലോണയുടെ ട്രെബിൾ ജേതാക്കളായ ടീമിന്റെ ഭാഗമായിരുന്നു സുവാരസ്, ഒപ്പം ലയണൽ മെസ്സിക്കും നെയ്മറിനും ഒപ്പം പ്രശസ്തമായ MSN’ രൂപീകരിച്ചു.ബാഴ്സയ്ക്കൊപ്പം 2015-ൽ ചാമ്പ്യൻസ് ലീഗും നാല് തവണ ലാലിഗയും നേടി. 2021ൽ അത്ലറ്റിക്കോയ്ക്കൊപ്പം വീണ്ടും ലാ ലിഗ ചാമ്പ്യനായി.