‘ഞാൻ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോവുമെന്നാണ് കരുതിയത് , പക്ഷെ .. ‘ : ലിവർപൂളിന്റെ പുതിയ സൈനിംഗ് ഗാക്പോ പറയുന്നു |Cody Gakpo
ഖത്തർ വേൾഡ് കപ്പിൽ ഹോളണ്ടിനായി മികച്ച പ്രകടനം പുറത്തെടുത്ത താരമായിരുന്നു കോഡി ഗാക്പോ. അഞ്ചു മത്സരങ്ങളിൽ മൂന്നു ഗോൾ നേടിയ താരത്തിന്റെ മികവിലാണ് ഡച്ച് ടീം ക്വാർട്ടർ വരെ മുന്നേറിയത്. വേൾഡ് കപ്പിനിലെ മിന്നുന്ന പ്രകടനത്തിന്റെ തൊട്ടു പിന്നാലെ താരത്തെ പൊന്നും വിലകൊടുത്ത് ഇംഗ്ലീഷ് വമ്പന്മാരായ ലിവർപൂൾ സ്വന്തമാക്കുകയും ചെയ്തു.
മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള നീക്കവുമായി ശക്തമായി ബന്ധപ്പെട്ടിരുന്ന ഗാക്പോയ്ക്കായി അവസാന നിമിഷം നടത്തിയ ശ്രമത്തിന്റെ ഫലമായാണ് ലിവർപൂൾ ടീമിലെത്തിച്ചത്.സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി സൈൻ ചെയ്യാൻ താൻ അടുത്തിരുന്നുവെന്ന് നെതർലൻഡ്സ് താരം കോഡി ഗാക്പോ സമ്മതിച്ചു.
“മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോകുമെന്ന് ഞാൻ കരുതി, പക്ഷേ അവസാനം അത് വിജയിച്ചില്ല. ലീഡ്സ് യുണൈറ്റഡ് വന്നു. അവർ ഒരു നല്ല ക്ലബ്ബാണ് പക്ഷേ ഞാൻ ശരിക്കും അവിടെ പോകണോ എന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചു, ഒരുപാട് സംശയങ്ങൾ ഉള്ളപ്പോൾ അത് നല്ലതല്ല എന്ന്തോന്നി “തന്നെ സൈൻ ചെയ്യാൻ താൽപ്പര്യമുള്ള ക്ലബ്ബുകളെക്കുറിച്ച് സംസാരിക്കുമ്പോൾ ഗാക്പോ പറഞ്ഞു.
🚨 BREAKING: Cody Gakpo is officially a Liverpool Football Club player. pic.twitter.com/IDhQeMBO6k
— Anfield Watch (@AnfieldWatch) January 1, 2023
മാഞ്ചസ്റ്റർ യുണൈറ്റഡ് ഗാക്പോയെ സൈൻ ചെയ്യുന്നതിൽ വിജയിച്ചില്ലെങ്കിലും, ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിട്ടതിന് ശേഷം ക്ലബ് ഒരു സ്ട്രൈക്കറെ സൈൻ ചെയ്യണമെന്ന് മാനേജർ എറിക് ടെൻ ഹാഗ് പറഞ്ഞിട്ടുണ്ട്.”ഞങ്ങൾക്ക് ഒരു സ്ട്രൈക്കറെ ലഭിക്കേണ്ടതുണ്ട്, പക്ഷേ ടീമിലേക്ക് ഗുണനിലവാരം കൊണ്ടുവരുന്നത് ശരിയായ ഒരാളായിരിക്കണം,മാഞ്ചസ്റ്റർ യുണൈറ്റഡിൽ മാനദണ്ഡങ്ങൾ ഉയർന്നതാണ്” ടെൻ ഹാഗ് പറഞ്ഞു.പിഎസ്വി എന്തോവനിൽ നിന്ന് കോഡി ഗാക്പോയുടെ സൈനിംഗ് വിജയകരമായി പൂർത്തിയാക്കിയ ശേഷം, ഡച്ച് താരം ക്ലബ്ബിൽ വിജയിക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് ലിവർപൂൾ കോച്ച് ജർഗൻ ക്ലോപ്പ് പറഞ്ഞു.
Cody Gakpo, #ForeverEindhovenaar.
— PSV (@PSV) December 28, 2022
Take care of him, @LFC ❤️ pic.twitter.com/HW4ZTbYbVD