ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയ തോൽവിയുമായി റയാൽ മാഡ്രിഡ് : പ്രതിരോധ പിഴവുകളിൽ സമനില വഴങ്ങി ലിവർപൂൾ : ഇന്റർ മിലാന് സമനില , യുവന്റസിന് ജയം
ലാ ലീഗയിൽ ഒന്നാം സ്ഥാനത്ത് തുടരാനുള്ള റയല് മാഡ്രിഡ് മോഹങ്ങൾക്ക് തിരിച്ചടി. ഇന്നലെ നടന്ന മത്സരത്തിൽ വിയ്യ റയലിനോട് ഒന്നിനെതിരെ രണ്ടു ഗോളുകളുടെ തോൽവിയാണു റയല് ഏറ്റുവാങ്ങിയത്.അത്ലറ്റികോ മാഡ്രിഡിനെതീരെ ബാഴ്സലോണ വിജയിച്ചാൽ മൂന്നു പോയിന്റ് പോയിന്റിന്റെ ലീഡോഡ് കൂടി ഒന്നാം സ്ഥാനത്തെ എത്താൻ സാധിക്കും.ഇരുടീമുകൾക്കും മുപ്പത്തിയെട്ടു പോയിന്റ് വീതമാണ് ഉള്ളത്.
അതേസമയം വില്ലാറിയലിന്റെ തുടർച്ചയായ മൂന്നാം ലീഗ് വിജയം അവരെ അഞ്ചാം സ്ഥാനത്തേക്ക് ഉയർത്തി.ക്ലബ്ബിന്റെ 121 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സ്പാനിഷ് താരമില്ലാതെ മാഡ്രിഡ് ആദ്യ ഇലവനെ ഇന്നലെ ഇറക്കിയത്.തുടക്കം മുതൽ വില്ലാറിയൽ ആധിപത്യം പുലർത്തി.ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോൾ നേടാൻ കഴിഞ്ഞില്ല. രണ്ടാം പകുതിയുടെ ആരംഭത്തിൽ തന്നെ വിയ്യാറയൽ ലീഡ് എടുത്തു. മൊറേനോ നൽകിയ പാസിൽ നിന്നും യേറെമി പിനോയാണ് ഗോൾ നേടിയത്.
എന്നാൽ ബോക്‌സിനുള്ളിലേക്ക് ഉയർന്നു വന്ന ബോളിൽ ഫോയ്ത്തിന്റെ കൈ തട്ടിയതിനു റയലിന് അനുകൂലമായി പെനാൽറ്റി വിധിച്ചു.കരീം ബെൻസിമ അനായാസം ലക്ഷ്യം കണ്ടു. എന്നാൽ വെറും മൂന്ന് മിനിറ്റിനു ശേഷം എതിർ ബോക്‌സിൽ ഡേവിഡ് അലാബയും ഹാൻഡ് ബോൾ വഴങ്ങിയത് മാഡ്രിഡിന് തിരിച്ചടി ആയി. കിക്ക് എടുത്ത ജെറാർഡ് മൊറിനോക്ക് പിഴച്ചില്ല, സ്കോർ 2 -1 . വിയ്യ റയൽ പകരക്കാരനായ അർനൗട്ട് ദൻജുമ അധികസമയത്ത് ഒരു സുവർണാവസരം നഷ്ടപ്പെടുത്തുകയും ചെയ്തു.
OH NO ALISSON 😨
— ESPN FC (@ESPNFC) January 7, 2023
Liverpool fall behind from an error at the back! pic.twitter.com/3MpjxWq6Oo
ഇന്നലെ ആൻഫീൽഡിൽ നടന്ന എഫ്‌എ കപ്പ് മൂന്നാം റൗണ്ട് മത്സരത്തിൽ ലിവർപൂളിന് സമനിലയിൽ തളച്ച് വോൾവ്സ്.ഇരു ടീമുകളും രണ്ടു ഗോളുകൾ വീതമാണ് നേടിയത്.രണ്ട് പ്രതിരോധ പിഴവുകളിൽ നിന്നന്വ ലിവര്പൂളിനെതിരെ വോൾവ്സ് ഗോളുകൾ നേടിയത്.ഡച്ച് ഫോർവേഡ് കോഡി ഗാക്‌പോ അരങ്ങേറ്റംകുറിച്ച മത്സരത്തിൽ 26 ആം മിനുട്ടിൽ തന്നെ ലിവർപൂൾ ഗോൾ വഴങ്ങി.ഗോൺകാലോ ഗുഡെസ് ആണ് വോൾവ്‌സിനായി ഗോൾ നേടിയത്. എന്നാൽ ഊന്നൽ പകുതി അവസാനിക്കുന്നതിന് മുൻപ് ഡാർവിൻ നൂനസിനെ പാസിൽ നിന്നും ലിവർപൂൾ സമനില ഗോൾ കണ്ടെത്തി. 52 ആം മിനുട്ടിൽ മുഹമ്മദ് സല ലിവർപൂളിന്റെ ലീഡ് ഉയർത്തി. എന്നാൽ 66 ആം മിനുട്ടിൽ ഹ്വാങ് ഹീ-ചാൻ നേടിയ ഗോളിൽ വോൾവ്സ് സമനില നേടി.ഏകദേശം 10 ദിവസത്തിനുള്ളിൽ ഹോം റീപ്ലേയിൽ കഴിഞ്ഞ സീസണിലെ എഫ്‌എ കപ്പ് ജേതാക്കളെ പുറത്താക്കാനുള്ള് അവസരം വോൾവ്‌സിനു ലഭിക്കും.
WOLVES HAVE EQUALIZED AT ANFIELD 😳 @ESPNPlus pic.twitter.com/52ULT1Gf1L
— ESPN FC (@ESPNFC) January 7, 2023
ഇറ്റാലിയൻ സിരി എ യിൽ ഉഡിനീസിനെതിരെ 1-0 ത്തിനു കീഴടക്കി കിരീട പ്രതീക്ഷകൾ ഉയർത്തി യുവന്റസ്. 86 ആം മിനുട്ടിൽ ഡാനിലോ നേടിയ ഗോളിനായിരുന്നു യുവന്റസിന്റെ ജയം. യുവന്റസിന്റെ തുടർച്ചയായ എട്ടാമത്തെ ജയമായിരുന്നു ഇത്.ഈ വിജയം 17 കളികളിൽ നിന്ന് 37 പോയിന്റുമായി യുവന്റസിനെ രണ്ടാം സ്ഥാനത്തേക്ക് ഉയർത്തി. മറ്റൊരു മത്സരത്തിൽ ഇന്റർ മിലാനെ മോൺസാ സമനിയേലയിൽ തളച്ചു. ഇരു ടീമുകളും രണ്ടു ഗോൾ വീതമാണ് മത്സരത്തിൽ നേടിയത്.
സമനില സ്‌റ്റേഡിയോ ബ്രിയാന്റിയോയിൽ നാലാം സ്ഥാനക്കാരായ ഇന്റർ മിലാന്റെ സീരി എ കിരീടപ്രതീക്ഷകൾ തിരിച്ചടിയായി.മാറ്റെയോ ഡാർമിയൻ ഇന്ററിന് നേരത്തെ ലീഡ് നൽകിയെങ്കിലും ഒരു മിനുട്ടിനു സെഹ്‌സാൻ പാട്രിക് സിയൂറിയ മൊൺസയുടെ സമനില ഗോൾ നേടി.22 ആം മിനുട്ടിൽ ലൗട്ടാരോ മാർട്ടിനെസ് ഇന്ററിനു ലീഡ് നൽകി. എന്നാൽ രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ ഡെൻസൽ ഡംഫ്രീസ് വാഹസങ്ങിയ സെൽ ഗോളിൽ മോൻസ സമനില പിടിച്ചു. 17 മത്സരങ്ങളിൽ നിന്നും 34 പോയിട്ടാണ് ഇന്റെരിനുള്ളത്.