‘മെസ്സിയെ തടയാനുള്ള ഏക വഴി പ്രാർത്ഥിക്കുക എന്നത് മാത്രമാണ്’ : സിമയോണി തനിക്ക് നൽകിയ ഉപദേശം വെളിപ്പെടുത്തി കീറൻ ട്രിപ്പിയർ
ലയണൽ മെസ്സിയെക്കുറിച്ച് എപ്പോഴും ബഹുമാനത്തോടുകൂടി സംസാരിക്കുന്ന ഒരു പരിശീലകനാണ് ഡിയഗോ സിമയോണി.രണ്ടുപേരും അർജന്റീനക്കാരാണ് എന്നുള്ളത് നമുക്കിവിടെ വിസ്മരിക്കാൻ സാധിക്കില്ല.പക്ഷേ ലയണൽ മെസ്സി ലാലിഗയിൽ ബാഴ്സക്ക് വേണ്ടി കളിക്കുന്ന സമയത്ത് ഒട്ടേറെ തവണ സിമയോണിയുടെ അത്ലറ്റിക്കോ മാഡ്രിഡിന് പണി കൊടുത്തിട്ടുള്ള താരം കൂടിയാണ് ലയണൽ മെസ്സി. എന്നിരുന്നാലും അദ്ദേഹത്തോടുള്ള സിമയോണിയുടെ ഇഷ്ടത്തിന് യാതൊരുവിധ കോട്ടവും തട്ടിയിരുന്നില്ല.
കഴിഞ്ഞ ദിവസവും ലയണൽ മെസ്സിയെ കുറിച്ച് സിമയോണി സംസാരിച്ചിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച താരമായ ലയണൽ മെസ്സി ടീമിൽ ഉണ്ടെങ്കിൽ പിന്നെ ഏത് ടീമിനും കാര്യങ്ങൾ എളുപ്പമായിരിക്കും എന്നാണ് സിമയോണി പറഞ്ഞിട്ടുള്ളത്. മെസ്സിയില്ലാത്ത ബാഴ്സ ഉയർത്തുന്ന ഭീഷണി ചെറുതായിരിക്കുമെന്നും സിമയോണി കൂട്ടിച്ചേർത്തിരുന്നു.
2019 മുതൽ 2022 വരെ ഡിയഗോ സിമയോണിക്ക് കീഴിൽ അത്ലറ്റിക്കോ മാഡ്രിഡിൽ കളിച്ചിട്ടുള്ള സൂപ്പർതാരമാണ് കീറൻ ട്രിപ്പിയർ. ലയണൽ മെസ്സിയെ നേരിടുമ്പോൾ ഡിയഗോ സിമയോണി നൽകിയിരുന്ന ഉപദേശം ഇപ്പോൾ ഇദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. അതായത് ലയണൽ മെസ്സിയെ തടയാൻ വേണ്ട കാര്യങ്ങളിൽ ഒന്ന് പ്രാർത്ഥനയാണ് എന്നുള്ളത് സിമയോണി തങ്ങളോട് പറഞ്ഞിരുന്നു എന്നാണ് ഈ ന്യൂകാസിൽ യുണൈറ്റഡ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.
‘ ലയണൽ മെസ്സിയും ഡിയഗോ സിമയോണിയും അർജന്റീനക്കാരാണ് എന്നുള്ളത് നാം മറക്കുന്നില്ല. പക്ഷേ ലയണൽ മെസ്സിയെ നേരിടുന്നതിനു മുന്നേ അദ്ദേഹം ഞങ്ങളോട് എല്ലാവരോടും പ്രാർത്ഥിക്കാൻ ആവശ്യപ്പെടുമായിരുന്നു.അതാണ് മെസ്സിയെ തടയാനുള്ള ഒരു വഴി എന്ന് അദ്ദേഹം പറഞ്ഞിരുന്നു.കാരണം മെസ്സിക്കെതിരെ കൂടുതലൊന്നും ചെയ്യാനില്ല എന്നുള്ളത് അദ്ദേഹത്തിന് അറിയാമായിരുന്നു. മെസ്സി അതുല്യനായ ഒരു പ്രതിഭയാണെന്നും അദ്ദേഹത്തിന് എതിരെ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും സിമയോണി ഞങ്ങളുടെ ആവശ്യപ്പെട്ടിരുന്നു ‘ ട്രിപ്പിയർ പറഞ്ഞു.
Listen to what Kieran Trippier said about Leo Messi (in a new interview with goal) :
— Jan (@FutbolJan10) January 5, 2023
"You just can't do anything. You can't organise or set up to stop him (Messi) because he's that unique." 😬 pic.twitter.com/M3yygFCyRo
35 വയസ്സായെങ്കിലും മെസ്സിയുടെ മികവിന് ഇതുവരെ ഒരു പ്രശ്നവും തട്ടിയിട്ടില്ല.കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ നാം അത് കണ്ടതാണ്. പ്രത്യേകിച്ച് ക്രൊയേഷ്യക്കെതിരെയുള്ള സെമിഫൈനൽ മത്സരത്തിൽ യുവ പ്രതിരോധ നിര താരമായ ഗ്വാർഡിയോളിനെ മെസ്സി നിഷ്പ്രഭനാക്കിയതൊക്കെ വലിയ രൂപത്തിൽ കയ്യടി നേടിയിരുന്നു.