‘ഗോൾകീപ്പർ എന്ന നിലയിൽ പെനാൽറ്റികളിൽ താൻ അത്ര മികച്ചവനവല്ല, പക്ഷെ വിഡ്ഢിത്തരം ചെയ്യാൻ ഞാൻ ശ്രമിക്കാറില്ല’: ഹ്യൂഗോ ലോറിസ്

ഫ്രഞ്ച് ഗോൾകീപ്പർ ഹ്യൂഗോ ലോറിസ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിചിരുന്നു.വിരമിക്കൽ പ്രഖ്യാപിച്ചതിനു ശേഷം ലോകകപ്പ് ഫൈനലിലെ പെനാൽറ്റി ഷൂട്ട് ഔട്ടിനെക്കുറിച്ച് ടോട്ടൻഹാം കീപ്പർ തുറന്ന് പറഞ്ഞു.ഫൈനലിൽ ആരാധകർ ഏറ്റവും കൂടുതൽ ഉറ്റു നോക്കിയിരുന്ന ഒരു കാര്യം എമി മാർട്ടിനസ്സും ഹ്യൂഗോ ലോറിസും തമ്മിൽ ഏറ്റുമുട്ടിയതായിരുന്നു. എന്നാൽ ഷൂട്ട് ഔട്ടിൽ നിർണായക കിക്കുകൾ തടുത്തിട്ട് അതിൽ വിജയിച്ചത് എമിലിയാനോ മാർട്ടിനെസ്സ് ആയിരുന്നു.

“വാസ്തവത്തിൽ,ഒരു ഗോൾകീപ്പർ എന്ന നിലയിൽ എനിക്ക് അറിയാത്ത ചില കാര്യങ്ങളുണ്ട്.ഗോൾ പോസ്റ്റിന് കീഴിൽ വിഡ്ഢിത്തരം ചെയ്യാൻ ഞാൻ ശ്രമിക്കാറില്ല.പരിധിക്കപ്പുറം കളിച്ച് എതിരാളിയെ അസ്ഥിരപ്പെടുത്തുക, അതെങ്ങനെ ചെയ്യണമെന്ന് എനിക്കറിയില്ല. ഞാൻ വളരെ യുക്തിസഹമായി കാര്യങ്ങൾ ചെയ്യാനാണ് ശ്രമിക്കുന്നത്.ഞാനെപ്പോഴും കളത്തിനകത്ത് നല്ല രൂപത്തിലും സത്യസന്ധമായും പെരുമാറാനാണ് ശ്രമിക്കുക.അങ്ങനെ തോൽക്കാൻ ഞാൻ ആഗ്രഹിച്ചില്ലെങ്കിലും, എങ്ങനെ വിജയിക്കണമെന്ന് എനിക്കറിയില്ല,” ലോറിസ് എൽ’ഇക്വിപ്പിനോട് പറഞ്ഞു.

എമി മാർട്ടിനെസ് ചെയ്തത് നിങ്ങൾക്ക് ചെയ്യാൻ കഴിയുമോ? എന്ന ചോദ്യം പത്രപ്രവർത്തകർ അദ്ദേഹത്തോട് ചോദിച്ചപ്പോൾ ,വിജയം കൊണ്ടുവരാൻ ശ്രമിക്കുന്നു, പക്ഷേ അങ്ങനെ ചെയ്യാൻ, അത് ഞാനല്ല, എനിക്ക് കഴിയില്ല ലോറിസ് മറുപടി പറഞ്ഞു.ഗോൾകീപ്പർ എന്ന നിലയിൽ പെനാൽറ്റികളിൽ താൻ അത്ര മികച്ചവനല്ലെന്ന് ലോറിസ് സമ്മതിച്ചു.

“പൊതുവേ ഇതിൽ എന്റെ കരിയറിൽ ഞാൻ അത്ര വിജയിച്ചിട്ടില്ല,പ്രധാനപ്പെട്ട പെനാൽറ്റികൾ എനിക്ക് തടയാൻ കഴിഞ്ഞിട്ടില്ല.ചില പെനാൽറ്റി ഷൂട്ടൗട്ടുകളിൽ ഞാൻ വിജയിച്ചു, പക്ഷേ എനിക്ക് ഒരുപാട് നഷ്ടപ്പെട്ടു. എന്നേക്കാൾ വിജയിച്ച നിരവധി ഗോൾകീപ്പർമാർ ഉണ്ട്” ലോറിസ് പറഞ്ഞു.ലോകകപ്പ് ഫൈനലിന് ശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലോറീസും മാര്ടിനെസും നേർക്ക് നേർ വന്നിരുന്നു. മത്സരത്തിഒൽ ആസ്റ്റൺ വില്ല ടോട്ടൻഹാമിനെ രണ്ടു ഗോളുകൾക്ക് കീഴടക്കുകയും ചെയ്തു.

Rate this post