ലയണൽ മെസ്സിക്ക് വേണ്ടി വന്ന 225 മില്യൺ പൗണ്ടിന്റെ ഓഫർ നിരസിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബാഴ്സ പ്രസിഡന്റ്  ലാപോർട്ട |Lionel Messi

ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായി കൊണ്ടാണ് ഇപ്പോൾ സൂപ്പർ താരം ലയണൽ മെസ്സി വാഴ്ത്തപ്പെടുന്നത്. ഫുട്ബോൾ ലോകത്തെ തനിക്ക് എത്തിപ്പിടിക്കാൻ സാധിക്കുന്ന എല്ലാ നേട്ടങ്ങളും മെസ്സി എത്തിപ്പിടിച്ചു കഴിഞ്ഞു.ഇനി ഒന്നും തന്നെ അദ്ദേഹത്തിന് തെളിയിക്കാനില്ല.

കരിയറിന്റെ തുടക്കം തൊട്ടേ ലയണൽ മെസ്സി ഫുട്ബോൾ ലോകത്തെ വിസ്മയിപ്പിച്ചു തുടങ്ങിയിരുന്നു. 2004ൽ ബാഴ്സയുടെ സീനിയർ ടീമിന് വേണ്ടി അരങ്ങേറ്റം കുറിച്ച ലയണൽ മെസ്സി അന്നുതന്നെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അതിന്റെ ഏറ്റവും വലിയ തെളിവാണ് ഇപ്പോൾ പുറത്തേക്ക് വന്നിട്ടുള്ളത്. ബാഴ്സയുടെ പ്രസിഡന്റ് ആയ ജോയൻ ലാപോർട്ടയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിട്ടുള്ളത്.

അതായത് 2006-ൽ ലയണൽ മെസ്സിക്ക് വേണ്ടി ഒരു ഭീമൻ ഓഫർ വന്നിരുന്നു. 225 മില്യൺ പൗണ്ടിന്റെ ഓഫറായിരുന്നു ഇറ്റാലിയൻ വമ്പൻമാരായ ഇന്റർ മിലാൻ അന്ന് മെസ്സിക്ക് വേണ്ടി ബാഴ്സക്ക് നൽകിയിരുന്നത്. പക്ഷേ അന്ന് ബാഴ്സയുടെ പ്രസിഡണ്ടായിരുന്ന ലാപോർട്ട അത് നിരസിക്കുകയായിരുന്നു. അന്ന് ആ ട്രാൻസ്ഫർ നടന്നിരുന്നുവെങ്കിൽ ലോകത്തെ ഏറ്റവും വലിയ ട്രാൻസ്ഫറായി കൊണ്ട് ആ റെക്കോർഡ് ഇന്നും നിലനിൽക്കുമായിരുന്നു.

‘ ലയണൽ മെസ്സിയെ ബാഴ്സലോണ എത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്നുള്ള കാര്യത്തിൽ ആർക്കും സംശയം കാണില്ല. 2006-ൽ ലയണൽ മെസ്സിക്ക് വേണ്ടി 225 മില്യൺ പൗണ്ടിന്റെ ഒരു ഓഫർ ഇന്റർമിലാൻ ഞങ്ങൾക്ക് നൽകിയിരുന്നു.ഞങ്ങൾ അത് നിരസിക്കുകയായിരുന്നു.മാസ്സിമോ മൊറാറ്റി മെസ്സിയെ ക്ലബ്ബിലേക്ക് എത്തിക്കാൻ നല്ല രൂപത്തിൽ ആഗ്രഹിച്ചിരുന്നു ‘ ലാപോർട്ട പറഞ്ഞു.

ബാഴ്സക്കൊപ്പം ലയണൽ മെസ്സി ചാമ്പ്യൻസ് ലീഗ് കിരീടം നേടി നിൽക്കുന്ന ഒരു സമയമായിരുന്നു അത്. ഇന്റർ മിലാനാവട്ടെ സിരി എ കിരീടം നേടി നിൽക്കുന്ന ഒരു സമയമായിരുന്നു അത്.ഹവിയർ സനെട്ടി,അഡ്രിയാനോ,ലൂയിസ് ഫിഗോ എന്നിവരൊക്കെ ആ സമയത്ത് ഇന്റർ മിലാന് വേണ്ടി കളിച്ചുകൊണ്ടിരിക്കുന്ന ഒരു സമയമായിരുന്നു അത്. ഏതായാലും ലയണൽ മെസ്സിയെ പിന്നീട് ഫ്രീ ഏജന്റായി കൊണ്ടായിരുന്നു ബാഴ്സക്ക് നഷ്ടമായിരുന്നത്.

Rate this post