ലയണൽ മെസ്സിയുടെ മാജിക്കൽ ടച്ചിൽ പിറന്ന മനോഹരമായ ഗോൾ | Lionel Messi
ഖത്തർ ലോകകപ്പിൽ വിജയം നേടിയ ശേഷം ടൂർണമെന്റിലെ താരം ലയണൽ മെസ്സി തിരിച്ചെത്തിയ മത്സരത്തിൽ മനോഹരമായ തകർപ്പൻ ഗോൾ നേടി 2023 ലും തന്റെ വർഷമായിരിക്കുമെന്ന സൂചനയോടെ തുടങ്ങി.
ആങ്കേഴ്സിനെതിരെ ഗ്രൗണ്ടിന്റെ മധ്യത്തിൽ നിന്നും മെസ്സി തന്നെ സഹതാരങ്ങളെ കൂട്ടുപിടിച്ച് ഗോളടിക്കാനുള്ള അവസരം ഉണ്ടാകുകയായിരുന്നു. ടികി-ടക പാസുകളിലൂടെ നെയ്മർ-റാമോസ്-എകിടെകെ- മുകിയെലെ എന്നിവർക്ക് പാസുകൾ നൽകി തിരിച്ചുവാങ്ങി മനോഹരമായി വലതുകാൽ കൊണ്ട് ഗോൾകീപ്പറെ കബളിപ്പിച്ച് വലയിൽ എത്തിക്കുകയായിരുന്നു.
ലയണൽ മെസ്സി തുടർച്ചയായ പത്തൊമ്പതാം വർഷത്തിലാണിപ്പോൾ ഗോൾ കണ്ടെത്തുന്നത്. 2005 മുതൽ 2023 വരെ തുടർച്ചയായി ഗോളുകൾ നേടാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. ഇത് എട്ടാമത്തെ വർഷത്തിലാണ് മെസ്സി ആദ്യ മത്സരത്തിൽ തന്നെ ഗോൾ സ്വന്തമാക്കുന്നത്. ഇന്നലെ ലയണൽ മെസ്സി നേടിയ ഗോൾ ഈ സീസണിൽ ലീഗ് വണ്ണിൽ മെസ്സി നേടുന്ന എട്ടാമത്തെ ഗോൾ ആയിരുന്നു.
Watching Messi score a goal live is a memory i never want to let go off pic.twitter.com/5ObMkt0jL5
— h (@MarkBrokerberg) January 12, 2023
ഇതുവരെ 13 ഗോളുകൾ ഈ സീസണിൽ മെസ്സി ക്ലബ്ബിനുവേണ്ടി പൂർത്തിയാക്കി കഴിഞ്ഞു. ക്ലബ്ബിനുവേണ്ടി ആകെ 696 ഗോളുകളാണ് മെസ്സി സ്വന്തമാക്കിയിട്ടുള്ളത്. കരിയറിൽ മെസ്സി 794 ഗോളുകൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ഗോളുകളുടെ കാര്യത്തിൽ ഇപ്പോൾ റൊണാൾഡോയുടെ ഒപ്പം എത്താനും ലയണൽ മെസ്സിക്ക് കഴിഞ്ഞു.
Messi’s goal from this angle is spectacular pic.twitter.com/5HfXXmfZM5
— MC (@CrewsMat10) January 11, 2023
യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ ക്രിസ്റ്റ്യാനോ ആകെ 696 ഗോളുകളാണ് നേടിയിട്ടുള്ളത്. ഈ ഗോളുകൾ നേടാൻ 919 മത്സരങ്ങൾ റൊണാൾഡോക്ക് വേണ്ടിവന്നു. 197 അസിസ്റ്റുകളും ആണ് റൊണാൾഡോ സ്വന്തമാക്കിയിട്ടുള്ളത്. ഗോളുകളുടെ കാര്യത്തിൽ റൊണാൾഡോക്ക് ഒപ്പമെത്താൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. 696 ഗോളുകൾ മെസ്സി നേടി കഴിഞ്ഞു. കേവലം 832 മത്സരങ്ങളിൽ നിന്നാണ് മെസ്സിയുടെ ഈ നേട്ടം.കൂടാതെ 297 അസിസ്റ്റുകളും മെസ്സി കരസ്ഥമാക്കിയിട്ടുണ്ട്. ക്രിസ്ത്യാനോ റൊണാൾഡോയുടെ ഗോളുകൾക്ക് ഒപ്പമെത്താൻ 87 മത്സരങ്ങളോളം മെസ്സി കുറവാണ് കളിച്ചിട്ടുള്ളത്.