1 മില്യൺ യൂറോ മുടക്കി ഇവാൻ കലിയുഷ്‌നിയെ നിലനിർത്താൻ കേരള ബ്ലാസ്റ്റേഴ്‌സ് തയ്യാറാവുമോ ? |Ivan Kaliuzhnyi
ഐഎസ്‌എൽ 2022-23 സീസണികേരള ബ്ലാസ്റ്റേഴ്സിന്റെ ഉക്രയിൻ താരം ഇവാൻ കലിയുസ്‌നിക്ക് ഒരു സ്വപ്ന തുടക്കമാന് ലഭിച്ചത്.ഈസ്റ്റ് ബംഗാളിനെതിരെ വണ്ടർ സ്‌ട്രൈക്ക് നേടി ഐഎസ്‌എൽ അരങ്ങേറ്റം കുറിച്ച മിഡ്ഫീൽഡർ സീസണിലെ ആദ്യ മത്സരത്തിൽ തന്നെ ഇരട്ട ഗോളുകൾ നേടുകയും ചെയ്തു.ഇ സീസണിൽ 12 മത്സരങ്ങൾ കളിച്ച താരം നാല് ഗോളുകളും ഒരുങ്ങി അസിസ്റ്റും രേഖപ്പെടുത്തി.
ഉക്രൈയ്ന്‍ ക്ലബില്‍ നിന്നും ലോണിലാണ് താരം ബ്ലാസ്‌റ്റേഴ്‌സിലേക്ക് എത്തിയത്. ഉക്രൈയ്‌നിലെ യുദ്ധഭീതി നിറഞ്ഞ അന്തരീക്ഷം തന്നെയാണ് കല്‍യൂഷ്‌നിയെ കേരള ബ്ലാസ്റ്റേഴ്സിലേക്കെത്തിച്ചത്. എന്നാൽ ഈ സീസൺ കഴിഞ്ഞാൽ താരത്തെ നിലനിർത്താൻ ബ്ലാസ്റ്റേഴ്സിന് കഴിയുമെന്ന് തോന്നുന്നില്ല. കാരണം ഇവാൻ കലിയുസ്‌നിയുടെ ട്രാൻസ്ഫർ ഫീസ് 1 മില്യൺ യൂറോയിൽ കൂടുതലാണ്. അതായത് ഏകദേശം 8 കോടിയോളം രൂപ കല്‍യൂഷ്‌നിയുടെ ക്ലബിന് ബ്ലാസ്റ്റേഴ്‌സ് കൊടുക്കേണ്ടി വരു.
ഇന്ത്യയിൽ അദ്ദേഹത്തിന്റെ സ്ഥിരതയാർന്ന പ്രകടനത്തോടെ ക്രേനിയൻ ഒന്നാം ഡിവിഷൻ ടീമായ FK ഒലെക്സന്ദ്രിയ അവരുടെ ആവശ്യങ്ങൾ കുറയ്ക്കാൻ ആഗ്രഹിക്കുന്നില്ല. ബ്ലാസ്റ്റേഴ്‌സ് അത്രയും തുക മുടക്കാൻ തയ്യാറായില്ലങ്കിൽ മികച്ച ഫോമിലുള്ള മിഡ്ഫീൽഡർ സ്വന്തമാക്കാൻ മറ്റു ഐഎസ്എൽ ക്ലബ്ബുകൾ രംഗത്ത് വരും എന്ന കാര്യത്തിൽ സംശയമില്ല.എത്ര പണം മുടക്കിയും ഇഷ്ട താരങ്ങളെ സ്വന്തമാക്കാൻ കെൽപ്പുള്ള മുംബൈ പോലെയുള്ള ക്ലബ്ബുകൾ ഇപ്പോഴേ ഇവാനെ നോട്ടമിട്ടിട്ടുണ്ട്.
Ivan Kaliuzhnyi’s transfer fee is more than 1 Million Euros! Back in June 2022, FK Oleksandriya🇺🇦 was asking for a figure close to 1M Euro. With his consistent performance here in India, the Ukrainian first-division side would not be looking to lower their demands 💶#KBFC #ISL pic.twitter.com/CgMHNzfDVb
— Anson Jaison (@ansonjaison_3) January 12, 2023
24 കാരനായ സെൻട്രൽ മിഡ്ഫീൽഡർ ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഒരു മികച്ച ഏറ്റെടുക്കൽ ആണെന്ന് തെളിയിച്ചിരിക്കുകയാണ്.ഇവാൻ കലിയുസ്‌നി രാജ്യത്തിന്റെ അണ്ടർ 18 ടീമിനായി കളിച്ചിട്ടുണ്ട്.യുക്രെയ്ന്‍ ക്ലബ്ബായ മെറ്റലിസ്റ്റ് ഖാര്‍കീവിന്റെ അക്കാഡമിയില്‍ പന്തുതട്ടിയാണ് ഇവാന്‍ കരിയറിന് തുടക്കമിട്ടത്. കെഫ്‌ലാവിക്, ഡൈനാമോ കീവിന്റെ രണ്ടാമത്തെ ടീം, റുഖ് ലിവ്, മെറ്റലിസ്റ്റ് 1925 തുടങ്ങിയ ക്ലബ്ബുകൾക്കും കളിച്ചിട്ടുണ്ട്.
It was a proper belter of a goal from Ivan Kaliuzhnyi! 🇺🇦🤯#KBFCFCG #HeroISL #LetsFootball #KeralaBlasters #IvanKaliuzhnyi pic.twitter.com/0r5ROZf1ht
— Indian Super League (@IndSuperLeague) November 13, 2022
ഊർജസ്വലനും ഓൾറൗണ്ട് മിഡ്ഫീൽഡറുമായി ഉക്രെയ്നിന്റെ ഒന്നാം ഡിവിഷനിലെ സ്ഥിരതയാർന്ന പ്രകടനത്തെത്തുടർന്ന്, 2021 ഫെബ്രുവരിയിൽ എഫ്കെ ഒലെക്സന്ദ്രിയ സൈൻ ചെയ്തു.23 മത്സരങ്ങളിൽ നിന്ന് 4 അസിസ്റ്റുകളും 2 ഗോളുകളും സംഭാവനചെയ്തു;കോവിഡ് മൂലം ഉക്രേനിയൻ ലീഗ് താൽക്കാലികമായി നിർത്തിവച്ചതിനാൽ, ഐസ്‌ലാൻഡിന്റെ ടോപ്പ് ഡിവിഷൻ സൈഡ് കെഫ്‌ലാവിക് ഐഎഫിൽ കലിയുഷ്‌നിക്ക് വേണ്ടിയാണു കളിച്ചത്.