ലൗറ്ററോ പ്രീമിയർ ലീഗിലേക്ക് എത്തുമോ? മാടിവിളിച്ച് രണ്ട് ക്ലബ്ബുകൾ|Lautaro Martinez
കഴിഞ്ഞ വർഷത്തെ ഖത്തർ വേൾഡ് കപ്പിൽ അർജന്റീന ആരാധകരെ ഏറ്റവും കൂടുതൽ നിരാശപ്പെടുത്തിയ താരമാണ് ലൗറ്ററോ മാർട്ടിനസ്.അതുവരെ അർജന്റീനക്ക് വേണ്ടി ഗോളടിച്ചു കൂട്ടിയിരുന്ന താരം വേൾഡ് കപ്പിൽ നിരാശപ്പെടുത്തുകയായിരുന്നു. പക്ഷേ അതിനുശേഷം തകർപ്പൻ പ്രകടനമാണ് ഇപ്പോൾ തന്റെ ക്ലബ്ബായ ഇന്റർ മിലാനു വേണ്ടി ലൗറ്ററോ പുറത്തെടുക്കുന്നത്.
വേൾഡ് കപ്പിന് ശേഷം ഇന്റർ മിലാന് വേണ്ടി നാല് ഗോളുകൾ നേടാൻ ഈ അർജന്റീന താരത്തിന് കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല ഇറ്റാലിയൻ ലീഗിൽ 12 ഗോൾ പങ്കാളിത്തങ്ങൾ വഹിക്കാനും ഈ സൂപ്പർതാരത്തിന് കഴിഞ്ഞിട്ടുണ്ട്.അതിനർത്ഥം ഈ അർജന്റീന താരത്തിന്റെ മികവ് എങ്ങോട്ടും പോയിട്ടില്ല എന്നുള്ളതാണ്. ഇപ്പോഴും ടോപ്പ് ലെവലിൽ കളിക്കാൻ അദ്ദേഹത്തിന് കഴിയുന്നുണ്ട്.
അതുകൊണ്ടുതന്നെ ഈ അർജന്റീന താരത്തെ ടീമിലേക്ക് എത്തിക്കാൻ വേണ്ടി രണ്ട് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകൾ മുന്നോട്ടു വന്നിട്ടുണ്ട്.കാൽസിയൊ മെർക്കാറ്റോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.മാഞ്ചസ്റ്റർ യുണൈറ്റഡ്,ടോട്ടെൻഹാം എന്നിവരാണ് ഇപ്പോൾ ഈ താരത്തെ മാടി വിളിക്കുന്നത് എന്നാണ് ഇവർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ്ബ് വിട്ടതോടുകൂടി ഒരു മികച്ച സ്ട്രൈക്കറെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആവശ്യമുണ്ട്.വെഗോസ്റ്റിനെ അവർ താൽക്കാലികമായി എത്തിച്ചിട്ടുണ്ടെങ്കിലും സ്ഥിരമായി മികച്ച താരത്തെ അവർക്ക് ആവശ്യമുണ്ട്.ഹാരി കെയ്നിനെ യുണൈറ്റഡ് ലക്ഷ്യം വെക്കുന്നുണ്ട്. അദ്ദേഹത്തെ ലഭിച്ചില്ലെങ്കിൽ ലൗറ്ററോയെ ടീമിലേക്ക് എത്തിക്കാൻ ആണ് യുണൈറ്റഡിന്റെ പദ്ധതി.
LATEST: Manchester United, Tottenham keen on €100 million-rated Argentine international #THFC https://t.co/7RhDTCzuT7
— Hotspurs News Alerts (@AlertsHotspur) January 20, 2023
ടോട്ടൻഹാമിന് നിലവിൽ ഹാരി കെയ്ൻ ഉണ്ടെങ്കിലും അദ്ദേഹം ക്ലബ്ബ് വിട്ടാൽ കാര്യങ്ങൾ സങ്കീർണമാകും. അദ്ദേഹത്തിന്റെ കരാർ പുതുക്കാനുള്ള ശ്രമങ്ങൾ സ്പർസ് നടത്തുന്നുണ്ട്.കെയ്ൻ ക്ലബ്ബ് വിട്ടാൽ ലൗറ്ററോയെ എത്തിക്കാനാണ് ടോട്ടൻഹാം ഉദ്ദേശിക്കുന്നത്. പക്ഷേ ഈ താരത്തെ എത്തിക്കുക എന്നുള്ളത് ഒരിക്കലും ഈ ക്ലബ്ബുകൾക്ക് എളുപ്പമായിരിക്കില്ല.
100 മില്യൺ യൂറോ എങ്കിലും ലഭിച്ചാൽ മാത്രമേ താരത്തെ കൈവിടുകയുള്ളൂ എന്നുള്ള നിലപാടിലാണ് ഇന്റർ മിലാൻ ഉള്ളത്. ഈ രണ്ട് ക്ലബ്ബുകളെ സംബന്ധിച്ചിടത്തോളവും ഈ തുക വളരെ വലുത് തന്നെയാണ്. അതേസമയം ഹാരി കെയ്നിനെ എത്തിക്കണമെങ്കിലും യുണൈറ്റഡ് 100 മില്യൺ യൂറോ ചിലവഴിക്കേണ്ടി വന്നേക്കും. ചുരുക്കത്തിൽ ഒരു മികച്ച സ്ട്രൈക്കർക്ക് വേണ്ടി അടുത്ത സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ യുണൈറ്റഡിന് പണം ഒഴുക്കേണ്ടി വന്നേക്കും.