എം എൽ എസ് , ന്യൂ കാസിൽ , ബാഴ്സലോണ ….. മെസ്സിയുടെ അടുത്ത ലക്ഷ്യ സ്ഥാനം ഏതാണ് ?
2022 ലോകകപ്പിന് ശേഷം പിഎസ്ജിയുമായുള്ള കരാർ പുതുക്കുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങൾ എടുക്കുമെന്ന് ലയണൽ മെസ്സി അഭിപ്രായപ്പെട്ടിരുന്നു.കഴിഞ്ഞ ദിവസം പുറത്തു വന്ന റിപ്പോർട്ടുകൾ പ്രകാരം ആ തീരുമാനത്തിൽ നിന്നും താരം പുറകോട്ടു പോയിട്ടുണ്ട്. ഈ സീസണോടെ കരാർ അവസാനിക്കുന്ന താരം ഫ്രീ ഏജന്റായി മാറി മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറുമെന്നാണ് ജെറാർഡ് റോമെറോ റിപ്പോർട്ടു ചെയ്യുന്നത്.
ഈ വാർത്തകൾ പുറത്ത് വന്നതോടെ 35 കാരന്റെ അടുത്ത ലക്ഷ്യ സ്ഥാനം ഏതാവും എന്നതിനെക്കുറിച്ചുള്ള ചർച്ചകളും ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്. ഈ വർഷം ജൂണിൽ മെസ്സി ഫ്രഞ്ച് ക്ലബ്ബുമായുള്ള കരാർ അവസാനിക്കുന്ന മെസ്സി അമേരിക്കൻ മേജർ ലീഗ് സോക്കറിലേക്ക് ചേക്കേറും എന്ന വാർത്തകൾ പുറത്ത് വരുന്നുണ്ട്. ലോകകപ്പിൽ ഫ്രാൻസിനെതിരെ വിജയം നേടിയതിനു പിന്നാലെയാണ് ലയണൽ മെസിയുടെ തീരുമാനത്തിൽ മാറ്റമുണ്ടായത്. അർജന്റീന വിജയം നേടിയതോടെ ഫ്രാൻസിലെ ആരാധകർക്ക് ലയണൽ മെസിയോട് അകൽച്ചയുണ്ട്. ഇന്റർ മിയാമിയും ന്യൂയോർക്ക് സിറ്റി എഫ്സിയും മെസ്സിയിൽ മിന്നീ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ഏകദേശം രണ്ടാഴ്ച മുമ്പ്, സൗദി അറേബ്യൻ ക്ലബ് അൽ ഹിലാൽ മെസ്സിക്ക് പ്രതിവർഷം 350 മില്യൺ ഡോളർ വരെ വാഗ്ദാനം ചെയ്യാൻ തയ്യാറാണെന്ന് മുണ്ടോ ഡിപോർട്ടീവോ വാർത്ത പുറത്തുവിട്ടിരുന്നു.മെസ്സി ക്ലബ്ബ് വിടാൻ തീരുമാനിച്ചാൽ ഏത് ക്ലബ്ബിലേക്ക് ചേക്കേറും എന്നുള്ളത് അവ്യക്തമായ കാര്യമാണ്. എഫ്സി ബാഴ്സലോണയിലേക്ക് തിരികെ എത്തും എന്നുള്ള കാര്യത്തിൽ യാതൊരുവിധ ഉറപ്പുകളും ഇല്ല എന്നാണ് റൊമേറോ കൂട്ടിച്ചേർത്തിരിക്കുന്നത്.
സൗദി അറേബ്യൻ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ ബലത്തിൽ ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ലബ്ബുകളിൽ ഒന്നായ ന്യൂ കാസിൽ യുണൈറ്റഡും മെസ്സിക്ക് വേണ്ടി ശ്രമങ്ങൾ നടത്താൻ സാധ്യതയുണ്ട്.