ഗോൾ നേടിയ ശേഷം വാൻ ഗാലിന് മുൻപിൽ ചെയ്ത ആ ആഘോഷത്തിന്റെ കാരണം വെളിപ്പെടുത്തി മെസ്സി |Lionel Messi
പൊതുവേ ശാന്ത സ്വഭാവക്കാരനായ ലയണൽ മെസ്സിയെയാണ് ആരാധകരും ഫുട്ബോൾ ലോകവും ഇതുവരെ കണ്ടിരുന്നത്.പക്ഷേ കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ അതിന് വിപരീതമായി ചില കാര്യങ്ങൾ സംഭവിച്ചിരുന്നു. നെതർലാൻഡ്സിനെതിരെയുള്ള ക്വാർട്ടർ ഫൈനൽ മത്സരത്തിൽ തീർത്തും വ്യത്യസ്തനായ ഒരു മെസ്സിയെയായിരുന്നു നമുക്ക് കാണാൻ കഴിഞ്ഞിരുന്നത്.
ഗോൾ നേടിയതിനു ശേഷം നെതർലാൻഡ് പരിശീലകനായ ലൂയി വാൻ ഗാലിന് അഭിമുഖമായി നിന്നുകൊണ്ട് മെസ്സി സെലിബ്രേഷൻ നടത്തിയിരുന്നു. മാത്രമല്ല കളിക്കളത്തിൽ വെച്ച് തന്നെ മെസ്സി വാൻ ഗാലിനോട് രൂക്ഷമായ രൂപത്തിൽ സംസാരിച്ചിരുന്നു. അതിന് പുറമേ നെതർലാന്റ്സ് താരം വെഗോസ്റ്റുമായും ലയണൽ മെസ്സി കൊമ്പു കോർത്തിരുന്നു.
മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ വെഗോസ്റ്റിനോട് ലിയോ മെസ്സി ദേഷ്യപ്പെടുന്നതിന്റെ ദൃശ്യങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ നല്ല രൂപത്തിൽ ചർച്ചയായിരുന്നു. എന്തുകൊണ്ടാണ് ലിയോ മെസ്സി അത്രയധികം രോഷാകുലനായത് എന്നുള്ളത് ചർച്ച ചെയ്യപ്പെട്ട ഒരു വിഷയമായിരുന്നു.മെസ്സി തന്നെ തന്റെ പുതിയ ഇന്റർവ്യൂവിൽ അതിന് മറുപടി നൽകിയിട്ടുണ്ട്.
Messi on his celebration against Netherlands and the moment with Weghorst:
— All About Argentina 🛎🇦🇷 (@AlbicelesteTalk) January 30, 2023
“It came out from me naturally. Teammates have told me what Van Gaal said before the game. I don’t like to leave that image, but it came out like that, there was a lot of nervousness.” pic.twitter.com/hILJ6qO3zh
ആ സെലിബ്രേഷനും മറ്റുള്ള കാര്യങ്ങളുമൊക്കെ സ്വാഭാവികമായി എന്നിൽ നിന്നും ആ സാഹചര്യത്തിൽ പുറത്തുവരികയായിരുന്നു. മത്സരത്തിന് മുന്നേ ഞങ്ങളെ കുറിച്ച് ലൂയി വാൻ ഗാൽ എന്തൊക്കെയാണ് പറഞ്ഞത് എന്നുള്ളത് എന്റെ സഹതാരങ്ങൾ എനിക്ക് പറഞ്ഞു.അത് വെറുതെ അങ്ങനെ ഉപേക്ഷിച്ചു പോകാൻ എനിക്ക് തോന്നിയില്ല. അതുകൊണ്ടുതന്നെ സ്വാഭാവികമായും ഇത്തരം കാര്യങ്ങളൊക്കെ എന്നിൽ നിന്നും അപ്പോൾ പുറത്തേക്ക് വന്നു. തീർച്ചയായും വളരെയധികം അസ്വസ്ഥതകൾ ആ സമയത്ത് ഉണ്ടായിരുന്നു – മെസ്സി പറഞ്ഞു.
അതായത് നെതർലാൻഡ്സ് പരിശീലകന്റെ പ്രകോപനപരമായ പ്രസ്താവനകളാണ് മെസ്സിയെ ദേഷ്യം പിടിപ്പിച്ചത് എന്നുള്ളത് അദ്ദേഹത്തിന്റെ ഈ വാക്കുകളിൽ നിന്നും വളരെ വ്യക്തമാണ്. ആ പ്രസ്താവനകളെ വെറുതെ വിട്ടിട്ട് പോവാൻ തനിക്ക് മനസ്സ് വന്നില്ലെന്നും അതിനാൽ സ്വാഭാവികമായി താൻ പ്രതികരിച്ചു എന്നുമാണ് മെസ്സി വ്യക്തമാക്കിയിട്ടുള്ളത്.