മോന്റിയേലിന്റെ പെനാൽറ്റിക്ക് മുമ്പ് പറഞ്ഞതെന്ത് ?, ലിയോ മെസ്സി തന്നെ വെളിപ്പെടുത്തുന്നു
ആവേശത്തിന്റെ മുൾമുനയിൽ കൊണ്ടെത്തിച്ച ത്രില്ലർ ഫൈനൽ പോരാട്ടത്തിനൊടുവിൽ അർജന്റീന ഫ്രാൻസിനെ പരാജയപ്പെടുത്തിക്കൊണ്ട് വേൾഡ് കപ്പ് കിരീടം തങ്ങളുടെ ഷെൽഫിൽ എത്തിക്കുകയായിരുന്നു.ഒരു ഘട്ടത്തിൽ രണ്ട് ഗോളുകൾ നേടി കൊണ്ട് അർജന്റീന വിജയമുറപ്പിച്ച സാഹചര്യം. എന്നാൽ മാസ്മരിക തിരിച്ചുവരവ് ഫ്രാൻസ് നടത്തിയതോടുകൂടി കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമായി.
പിന്നീട് പെനാൽറ്റി ഷൂട്ടൗട്ടിലാണ് മത്സരഫലം തീരുമാനിക്കപ്പെട്ടത്. എമിലിയാനോ മാർട്ടിനസ് ഒരിക്കൽ കൂടി അർജന്റീനയുടെ രക്ഷകനായപ്പോൾ നിർണായക പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ചുകൊണ്ട് അർജന്റീനയെ കിരീടത്തിലേക്ക് നയിക്കേണ്ട ബാധ്യത ഗോൺസാലോ മോന്റിയേലിൽ വന്നു ചേരുകയായിരുന്നു.
താരം സമ്മർദ്ദമോ പിഴവുകളോ കൂടാതെ ഫ്രാൻസ് വലയിൽ പന്ത് എത്തിച്ചതോടുകൂടി അർജന്റീന കനകകിരീടം നേടി.മോന്റിയേൽ പെനാൽറ്റി എടുക്കുന്നതിന് തൊട്ടുമുന്നേ ദൃശ്യങ്ങളിൽ തെളിഞ്ഞിരുന്നത് അർജന്റീനയുടെ നായകനായ ലയണൽ മെസ്സിയായിരുന്നു. അദ്ദേഹം എന്തോ പറയുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. അതെന്താണ് എന്നുള്ളത് ഇപ്പോൾ മെസ്സി നൽകിയ പുതിയ ഇന്റർവ്യൂവിൽ മെസ്സി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
Messi on what he said before Montiel’s penalty:
— All About Argentina 🛎🇦🇷 (@AlbicelesteTalk) January 30, 2023
“I was asking god who was with me throughout all of my career and cachete (Montiel) to end it so that it doesn't make us suffer anymore.” pic.twitter.com/PN4BDWhZla
ഞാൻ ഏറെ ആഗ്രഹിച്ച ഒന്നായിരുന്നു വേൾഡ് കപ്പ്. എന്റെ ആഗ്രഹം അവസാനിപ്പിക്കാൻ കരിയറിൽ ഉടനീളം എന്റെ ഒപ്പമുണ്ടായിരുന്ന ദൈവത്തോടും പെനാൽറ്റി എടുക്കാൻ നടന്നു നീങ്ങുന്ന മോന്റിയെലിനോടും ഞാൻ അപ്പോൾ ആവശ്യപ്പെടുകയായിരുന്നു. ഇനിയും ഞങ്ങളെ ബുദ്ധിമുട്ടിക്കരുത് എന്ന് ഞാൻ ദൈവത്തോട് ആ സന്ദർഭത്തിൽ അഭ്യർത്ഥിച്ചു – ലയണൽ മെസ്സി പറഞ്ഞു.
El pico máximo de cualquier ser humano que alguna vez jugó al fútbol es vivir un momento como el de Gonzalo Montiel.
— Germán Fleitas (@GerFleitas_) January 13, 2023
No hay nada más, después de eso.
pic.twitter.com/S8x7E7E7Pj
ആ ഘട്ടത്തിൽ താൻ ദൈവത്തോട് പ്രാർത്ഥിക്കുകയായിരുന്നു എന്നാണ് മെസ്സി ഇപ്പോൾ വെളിപ്പെടുത്തിയിട്ടുള്ളത്. തന്റെ ഈ വേൾഡ് കപ്പ് ധാരണത്തിന് എപ്പോഴും ദൈവത്തോട് നന്ദി പറയുന്ന വ്യക്തി കൂടിയാണ് ലയണൽ മെസ്സി.ഈ അഭിമുഖത്തിൽ തന്നെ ഒരുപാട് തവണ മെസ്സി ദൈവത്തോട് നന്ദി അർപ്പിക്കുന്നുണ്ട്.