റെയിംസിനെതിരെ മെസ്സി എന്തുകൊണ്ട് മോശമായി? താരത്തിന്റെ ഇന്നലത്തെ പ്രകടനത്തെ പ്രശംസിച്ച് പിഎസ്ജി കോച്ച്
ലയണൽ മെസ്സിയുടെ സമീപകാലത്തെ ഏറ്റവും വലിയ മോശം പ്രകടനമായിരുന്നു ലീഗ് വണ്ണിൽ ഈയിടെ നടന്ന റെയിംസിനെതിരെയുള്ള മത്സരത്തിൽ കണ്ടിരുന്നത്.ഗോൾ പോസ്റ്റിലേക്ക് ഒരു ഷോട്ട് പോലും ഉതിർക്കാൻ മെസ്സിക്ക് കഴിഞ്ഞിരുന്നില്ല.ആ മത്സരത്തിൽ പിഎസ്ജി സമനില വഴങ്ങുകയും ചെയ്തിരുന്നു.സാധാരണ രൂപത്തിൽ കാണാറുള്ള മെസ്സിയെ ആയിരുന്നില്ല ആ മത്സരത്തിൽ കണ്ടിരുന്നത്.
പക്ഷേ മെസ്സിയുടെ മികവിന് ഒന്നും തന്നെ പറ്റിയിട്ടില്ല എന്നുള്ളത് ഇന്നലത്തെ മോന്റ്പെല്ലിയറിനെതിരെയുള്ള മത്സരത്തിൽ കാണാനും ആരാധകർക്ക് കഴിഞ്ഞു.അതായത് മത്സരത്തിൽ ഒരു ഗോൾ മെസ്സി നേടിയിരുന്നു.മാത്രമല്ല വളരെ മികച്ച രൂപത്തിൽ കളിക്കാൻ താരത്തിന് സാധിച്ചു.നെയ്മറും എംബപ്പേയും ഇല്ലാത്ത സാഹചര്യത്തിൽ പോലും ടീമിനെ മുന്നോട്ടു നയിക്കാൻ മെസ്സിക്ക് സാധിക്കുകയായിരുന്നു.
എന്തുകൊണ്ടാണ് റെയിംസിനെതിരെ മെസ്സി മോശമായിരുന്നത് എന്നുള്ളതിന്റെ ഉത്തരം പിഎസ്ജി പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയർ നൽകി കഴിഞ്ഞിട്ടുണ്ട്. അതായത് മെസ്സിക്ക് മസിലുമായി ബന്ധപ്പെട്ട ഫാറ്റിഗ് ഇഷ്യൂ ഉണ്ടായിരുന്നു എന്നാണ് പിഎസ്ജി കോച്ച് പറഞ്ഞത്.മാത്രമല്ല ഇന്നലത്തെ മെസ്സിയുടെ പ്രകടനത്തിൽ പരിശീലകൻ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.
‘ചില കാര്യങ്ങളിൽ മെസ്സിയെ കൂടുതൽ സ്വതന്ത്രനാക്കാൻ ഞങ്ങൾ തീരുമാനിച്ചിരുന്നു. അതുകൊണ്ടുതന്നെ ചില മാറ്റങ്ങൾ ഞങ്ങൾ വരുത്തുകയും ചെയ്തു.സാധാരണ കളിക്കുന്ന രൂപത്തിൽ തന്നെയാണ് മെസ്സി കളിച്ചിട്ടുള്ളത്.വേൾഡ് കപ്പിൽ വളരെ വലിയ ഒരു ജോലിയായിരുന്നു അദ്ദേഹം ചെയ്തു തീർത്തത്. അതുകൊണ്ടുതന്നെ മെസ്സിക്ക് ഫാറ്റിഗിന്റെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.അതുകൊണ്ടാണ് റെയിംസിനെതിരെയുള്ള മത്സരം അദ്ദേഹത്തിന് ഒരല്പം ബുദ്ധിമുട്ടായി അനുഭവപ്പെട്ടത്. പക്ഷേ അദ്ദേഹം മനുഷ്യനാണ് എന്നുള്ള കാര്യം നമ്മൾ മറക്കാൻ പാടില്ല.ടീമിന്റെയും മെസ്സിയുടെയും പ്രകടനത്തിൽ ഞാൻ ഹാപ്പിയാണ്.മൂന്ന് ഗോളുകൾ നേടാൻ കഴിഞ്ഞതിലും ഞാൻ ഹാപ്പിയാണ്.ഒരു ഗോൾ ഞങ്ങൾ അനാവശ്യമായാണ് വഴങ്ങിയത് ‘പിഎസ്ജി പരിശീലകൻ പറഞ്ഞു.
Galtier Praises Performance of Lionel Messi in PSG’s Victory vs. Montpellier https://t.co/FsW2quJysd
— PSG Talk (@PSGTalk) February 2, 2023
തന്റെ ക്ലബ്ബിനുവേണ്ടി നല്ല രൂപത്തിൽ കളിക്കാൻ ഇപ്പോൾ മെസ്സിക്ക് കഴിയുന്നുണ്ട്.14 ഗോളുകളും 14 അസിസ്റ്റുകളും ഈ സീസണിൽ മെസ്സി പൂർത്തിയാക്കി കഴിഞ്ഞു.23 മത്സരങ്ങളാണ് താരം പിഎസ്ജിക്ക് വേണ്ടി കളിച്ചിട്ടുള്ളത്.മാത്രമല്ല ഈ സീസണിൽ ക്ലബ്ബിനും രാജ്യത്തിനും വേണ്ടി ഏറ്റവും കൂടുതൽ കോൺട്രിബ്യൂഷൻസ് നേടിയ താരവും മെസ്സി തന്നെയാണ്.