മെസ്സി,ക്രിസ്റ്റ്യാനോ എന്നിവരെക്കാൾ പത്തിരട്ടി ആസ്തി,ലോകഫുട്ബോളിലെ ഏറ്റവും വലിയ ധനികനെ അറിയൂ!

ലോക ഫുട്ബോളിലെ രണ്ട് സൂപ്പർതാരങ്ങളാണ് ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും.കളിക്കളത്തിലെ കണക്കുകൾക്ക് പുറമെ ആരാധകർ ശ്രദ്ധിക്കുന്ന മറ്റു കാര്യമാണ് ഈ രണ്ടു താരങ്ങളുടെ സാലറിയും ആസ്തിയുമൊക്കെ.ഫുട്ബോൾ ലോകത്തുനിന്നും കൂടുതൽ സമ്പാദിക്കുന്ന താരങ്ങൾ എന്ന പദവി ഈ രണ്ടുപേരും മാറിമാറി പങ്കിടാറുണ്ട്.നിലവിൽ ഏറ്റവും കൂടുതൽ സാലറി കരസ്ഥമാക്കുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്.

പക്ഷേ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ സമ്പാദിച്ച ഫുട്ബോൾ താരങ്ങളുടെ ലിസ്റ്റ് ഫോബ്സ് മാഗസിൻ പുറത്ത് വിട്ടപ്പോൾ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരുന്നത് ലയണൽ മെസ്സിയായിരുന്നു.പക്ഷേ യഥാർത്ഥത്തിൽ ലോകഫുട്ബോളിലെ ഏറ്റവും വലിയ ധനികൻ മെസ്സിയോ ക്രിസ്റ്റ്യാനോ റൊണാൾഡോയോ അല്ല.മറിച്ച് അത് മിഡ്‌ഫീൽഡറായ ഫൈഖ് ബോൾക്കിയയാണ്.ലയണൽ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ആസ്തി കൂട്ടിയാൽ കിട്ടുന്ന തുകയുടെ പത്തിരട്ടിയാണ് ഇദ്ദേഹത്തിന്റെ ആസ്തി വരുന്നത്.

ബ്രൂണൈ രാജകുടുംബത്തിൽ പിറന്ന വ്യക്തിയാണ് ബോൾകിയ.ബ്രൂണൈ സുൽത്താൻ ഹസ്സനൽ ബോൾക്കിയയുടെ അനന്തരവനാണ് ഫൈഖ് ബോൾക്കിയ. വളരെയധികം സമ്പന്ന കുടുംബമാണ് ഈ സുൽത്താൻ കുടുംബം.അതുകൊണ്ടുതന്നെ വലിയ ധനികനാണ് ഈ ഫുട്ബോൾ താരം. നിലവിൽ 20 ബില്യൺ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി.സൂപ്പർതാരങ്ങളായ ലയണൽ മെസ്സിക്കോ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇതിന്റെ ഏഴയലത്ത് പോലും എത്താൻ സാധിക്കില്ല.

ലയണൽ മെസ്സിയുടെ ആസ്തി എന്നുള്ളത് 600 മില്യൺ ഡോളർ മാത്രമാണ്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആസ്തി എന്നുള്ളത് 490 മില്യൺ ഡോളറാണ്.എന്നാൽ ഫൈഖിന്റെ ആസ്തി 20 ബില്യൺ ആണെന്ന് പറയുമ്പോൾ ആ അന്തരം വളരെ വ്യക്തമാണ്. സമ്പന്നമായ കുടുംബത്തിലാണ് ജനിച്ചതെങ്കിലും ഒരു ഫുട്ബോൾ താരം ആവാനാണ് ഫൈഖ് ആഗ്രഹിച്ചിരുന്നത്.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകളായ സതാപ്റ്റൺ, ചെൽസി എന്നിവരുടെ യൂത്ത് അക്കാദമികളിൽ ഇദ്ദേഹം ഉണ്ടായിരുന്നു.പിന്നീട് 2016 മുതൽ 2020 വരെ മറ്റൊരു ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ലെസ്റ്റർ സിറ്റിയുടെ യൂത്ത് ടീമിൽ ഉണ്ടായിരുന്നു.പക്ഷേ പ്രതീക്ഷിച്ച മികവ് പുലർത്താൻ ഇദ്ദേഹത്തിന് സാധിക്കാതെ വരികയായിരുന്നു.തുടർന്ന് പോർച്ചുഗീസ് ക്ലബ്ബായ മാറിറ്റിമോ ബിക്ക് വേണ്ടി ഒരു വർഷം അദ്ദേഹം കളിച്ചു.നിലവിൽ തായി ക്ലബ്ബായ ചോൻബുരിയുടെ താരമാണ് ഇദ്ദേഹം.കളിക്കളത്തിൽ പ്രശസ്തി നേടാൻ ആയില്ലെങ്കിലും ധനികൻ എന്ന നിലയിൽ ഇദ്ദേഹം പ്രശസ്തനാണ്.

Rate this post