ഇനിയുളളത് അഞ്ചു മത്സരങ്ങൾ , പ്ലെ ഓഫ് ഉറപ്പിക്കാനായി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ലീഗ് മത്സരങ്ങൾ അതിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്, ഇന്ന് കൊൽക്കത്തയിൽ ഈസ്റ്റ് ബംഗാളിനെതിരെയുള്ള മത്സരം അടക്കം കേരള ബ്ലാസ്റ്റേഴ്സിന് ഇന് 5 മത്സരങ്ങൾ കൂടിയാണ് അവശേഷിക്കുന്നത്.15 മത്സരങ്ങളിൽ നിന്ന് 28 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ്. ബാക്കിയുള്ള അഞ്ച് കളിയില്‍ നിന്ന് പരമാവധി പോയിന്റ് നേടി പ്ലേ ഓഫ് ഉറപ്പിക്കുകയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ലക്‌ഷ്യം.

അവസാനഘട്ടത്തിലെത്തുമ്പോൾ മുംബൈ സിറ്റി എഫ്‌സിയും ഹൈദരാബാദ്‌ എഫ്‌സിയും മാത്രമാണ്‌ പ്ലേ ഓഫ്‌ ഉറപ്പാക്കിയത്‌. ശേഷിക്കുന്ന നാല്‌ സ്ഥാനങ്ങൾ ഇനിയും മാറിമറയാം. ഇക്കുറി ആറ്‌ ടീമുകളാണ്‌ പ്ലേ ഓഫ്‌ കളിക്കുക. 16 മത്സരങ്ങളിൽ നിന്നും 42 പോയിന്റുമായി മുബൈ സിറ്റി യാണ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത്. 35 പോയിന്റുമായി രണ്ടാമതുള്ള ഹൈദരാബാദ്‌ എഫ്‌സിയെക്കാൾ ഏഴ്‌ പോയിന്റ്‌ പിന്നിൽ ആണ് ബ്ലാസ്റ്റേഴ്സിന്റെ സ്ഥാനം. ബ്ലാസ്‌റ്റേഴ്‌സിനുപിന്നിൽ എടികെ മോഹൻബഗാൻ (27), എഫ്‌സി ഗോവ (26), ബംഗളൂരു എഫ്‌സി (22) ടീമുകളാണ്‌ ഉള്ളത്‌.

ഇതിൽ ഗോവയ്‌ക്കും ബംഗളൂരുവിനും ഇനി നാല്‌ മത്സരം മാത്രമാണ്‌ ബാക്കി. 22 പോയിന്റുമായി ഏഴാമതുള്ള ഒഡിഷ എഫ്‌സി, 17 പോയിന്റുമായി എട്ടാമതുള്ള ചെന്നെയിൻ എഫ്‌സി ടീമുകളും സാധ്യതയിലുണ്ട്‌.ഈസ്‌റ്റ്‌ ബംഗാൾ (ഇന്ന് ), ചെന്നെയിൻ ബംഗളൂരു എടികെ മോഹൻ ബഗാൻ ഹൈദരാബാദ്‌ ടീമുകളുമായാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ ഇനിയുള്ള മത്സരങ്ങൾ. ഇതിൽ ചെന്നൈയിൻ, ഹൈദരാബാദ്‌ ടീമുകളുമായുള്ള കളികൾമാത്രമാണ്‌ കൊച്ചിയിൽ. ഇനിയുള്ള മത്സരങ്ങളിൽ നിന്നും കുറഞ്ഞത് ഏഴു പോയിന്റെങ്കിലും നേടാൻ സാധിച്ചാൽ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് പ്ലെ ഓഫ് ഉറപ്പിക്കാൻ സാധിക്കുകയുള്ളൂ.

ആദ്യ രണ്ടു സ്ഥാനക്കാര്‍ നേരിട്ട് സെമിഫൈനലില്‍ കടക്കും. മൂന്നുമുതല്‍ ആറുവരെ സ്ഥാനക്കാര്‍ എലിമിനേറ്ററില്‍ കളിക്കും. വിജയികള്‍ സെമിയിലെത്തും. ഇന്ന് കൊൽക്കത്തയിൽ ഈസ്റ്റ് ബംഗാളുമായുള്ള മത്സരം വിജയിച്ചാൽ ബ്ലാസ്റ്റേഴ്സിന് പ്ലെ ഓഫിലേക്ക് കൂടുതൽ അടുക്കാൻ സാധിക്കും.

Rate this post