ഈ സീസണിൽ ക്ലബ്ബിനും രാജ്യത്തിനും വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങൾ ആരൊക്കെ?

ഖത്തർ വേൾഡ് കപ്പ് അവസാനിച്ചതോടുകൂടി ക്ലബ്ബ് ഫുട്ബോൾ അതിന്റെ ആവേശത്തിലേക്ക് മടങ്ങി എത്തിയിട്ടുണ്ട്.യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് തുടക്കമായാൽ ആവേശം പരകോടിയിലെത്തും.പ്രധാന ക്ലബ്ബുകൾ എല്ലാവരും തന്നെ പ്രീ ക്വാർട്ടറിൽ കളിക്കുന്നതിനാൽ ആരാധകർ ആവേശത്തിലാണ്.മാത്രമല്ല താരങ്ങളും അതിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്.

അതിനുമുമ്പ് ഈ സീസണിൽ ഇതുവരെയുള്ള ചില കണക്കുകൾ ഒന്ന് പരിശോധിക്കാം.ഈ സീസണിൽ ക്ലബ്ബിനും രാജ്യത്തിനും വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിട്ടുള്ള 5 താരങ്ങളുടെ ലിസ്റ്റ് ആണ് സ്പോർട്സ് സെന്റർ പ്രസിദ്ധീകരിച്ചിട്ടുള്ളത്.ഖത്തർ വേൾഡ് കപ്പിലെ ഗോളുകളാണ് രാജ്യത്തിന്റെ കണക്കിൽ ഇവർ ഉൾപ്പെടുത്തിയിട്ടുള്ളത്.

അത് പ്രകാരം ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിട്ടുള്ളത് പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേയാണ്.ക്ലബ്ബിനും രാജ്യത്തിനും വേണ്ടി എംബപ്പേ 33 ഗോളുകളാണ് താരം നേടിയിട്ടുള്ളത്.ഖത്തർ വേൾഡ് കപ്പിലെ ഗോൾഡൻ ബൂട്ട് ജേതാവ് കൂടിയാണ് എംബപ്പേ.

രണ്ടാം സ്ഥാനത്ത് മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർതാരമായ ഏർലിംഗ് ഹാലന്റാണ് സ്ഥാനം പിടിച്ചിരിക്കുന്നത്.31 ഗോളുകളാണ് അദ്ദേഹം ഈ സീസണിൽ നേടിയിട്ടുള്ളത്.ഈ ഗോളുകൾ മുഴുവനും അദ്ദേഹം സിറ്റിക്ക് വേണ്ടി നേടിയിട്ടുള്ളതാണ്.കാരണം അദ്ദേഹത്തിന്റെ രാജ്യമായ നോർവേ ഖത്തർ വേൾഡ് കപ്പിന് യോഗ്യത നേടിയിട്ടില്ലായിരുന്നു.

മൂന്നാം സ്ഥാനത്ത് റോബർട്ട് ലെവന്റോസ്‌ക്കി വരുന്നു.ബാഴ്സക്കും പോളണ്ടിനും വേണ്ടി ആകെ അദ്ദേഹം 25 ഗോളുകളാണ് കരസ്ഥമാക്കിയിട്ടുള്ളത്. നാലാം സ്ഥാനത്താണ് ലയണൽ മെസ്സി ഇടം കണ്ടെത്തിയിട്ടുള്ളത്.അർജന്റീനക്കും പിഎസ്ജിക്കും മെസ്സി സീസണിൽ 21 ഗോളുകൾ പൂർത്തിയാക്കി കഴിഞ്ഞു.21 ഗോളുകൾ നേടിയിട്ടുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇംഗ്ലീഷ് സൂപ്പർതാരമായ മാർക്കസ് റാഷ്ഫോർഡും തൊട്ടു പിറകിലുണ്ട്.

ഈ സീസണിൽ ഇനിയും ഒരുപാട് മത്സരങ്ങൾ അവശേഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഗോളുകളുടെ കാര്യത്തിലുള്ള പോരാട്ടം ഇനിയും വർദ്ധിക്കും എന്നുള്ള കാര്യത്തിൽ സംശയങ്ങളൊന്നുമില്ല.കിലിയൻ എംബപ്പേയും ഹാലന്റും തമ്മിലാണ് പ്രധാനമായും പോരാട്ടം നടക്കുന്നത്.

Rate this post