എല്ലാം ഞാൻ സൂക്ഷിച്ചുവെച്ചിട്ടുണ്ട്,ഇനി എന്റെ വീടായ ബാഴ്സലോണയിലേക്ക് തിരിച്ചു പോകണം:ലിയോ മെസ്സി

ലയണൽ മെസ്സിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടം ഖത്തർ വേൾഡ് കപ്പ് കിരീടം തന്നെയാണ്.മെസ്സി തന്റെ കരിയറിൽ ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്നതും അത് തന്നെയായിരുന്നു.അതുകൊണ്ടുതന്നെ അതിലെ ഓരോ നിമിഷവും മെസ്സിക്ക് വളരെയധികം പ്രധാനപ്പെട്ടതാണ്.അത്രയധികം മനോഹരമായ നിമിഷങ്ങളായിരുന്നു അതെല്ലാം.

ആ നിമിഷങ്ങൾ എല്ലാം ഓർമ്മയിൽ സൂക്ഷിക്കാനുള്ള ഒരുക്കത്തിലാണ് മെസ്സിയുള്ളത്.അതേക്കുറിച്ച് മെസ്സി തന്നെ ഒരുപാട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.ഫൈനലിലെ എല്ലാ സാധനങ്ങളും താൻ സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്നും അതെല്ലാം താൻ ബാഴ്സലോണയിലേക്ക് കൊണ്ടുപോകുമെന്നുമാണ് മെസ്സി പറഞ്ഞിട്ടുള്ളത്.ബാഴ്സലോണയിലാണ് തന്റെ ഓർമ്മകളെന്നും മെസ്സി കൂട്ടിച്ചേർത്തു.

മാത്രമല്ല കരിയർ ഫിനിഷ് ചെയ്തതിനുശേഷമുള്ള ഒരു പ്ലാനും മെസ്സി വെളിപ്പെടുത്തിയിട്ടുണ്ട്.അതായത് തന്റെ വീടായ ബാഴ്സലോണയിലേക്ക് തന്നെ മടങ്ങും എന്നാണ് മെസ്സി പറഞ്ഞിട്ടുള്ളത്.ബാഴ്സലോണ നഗരത്തിലായിരിക്കും താൻ ജീവിക്കുക എന്നാണ് അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്.ഡയാരിയോ ഒലെക്ക് നൽകിയ പുതിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ലിയോ മെസ്സി.

‘ഫൈനലിലെ എല്ലാ വസ്തുക്കളും ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.ഫൈനലിലെ ബൂട്ടുകളും എന്റെ ജേഴ്സിയും AFA യുടെ ട്രെയിനിങ് സെന്ററായ എസയ്സ പ്രോപ്പർട്ടിയിലാണ് ഉള്ളത്.വരുന്ന മാർച്ച് മാസത്തിൽ ഞാൻ അതെല്ലാം എടുത്തുകൊണ്ട് ബാഴ്സലോണയിലേക്ക് പോകും.അവിടെയാണ് എന്റെ ഒരുപാട് വസ്തുക്കളും എന്റെ ഓർമ്മകളും നിലകൊള്ളുന്നത്.എന്റെ കരിയർ അവസാനിച്ചു കഴിഞ്ഞാൽ ഞാൻ ബാഴ്സലോണയിലേക്ക് തന്നെ മടങ്ങും.എന്റെ വീട് അതാണ്.അവിടെയാണ് ഞാൻ ജീവിക്കാൻ ആഗ്രഹിക്കുന്നത്’ ഇതാണ് ലിയോ മെസ്സി പറഞ്ഞിട്ടുള്ളത്.

എന്നാൽ എഫ്സി ബാഴ്സലോണയിലേക്ക് താരം എന്ന നിലയിൽ മടങ്ങുമോ എന്നുള്ള കാര്യത്തിൽ മെസ്സി ഒന്നും പറഞ്ഞിട്ടില്ല.ബാഴ്സലോണ നഗരത്തിൽ മെസ്സി ജീവിക്കാൻ ആഗ്രഹിക്കുന്നുണ്ട്.ബാഴ്സക്ക് വേണ്ടിയും കളിക്കാൻ മെസ്സി ആഗ്രഹിക്കുന്നുണ്ട് എന്നുള്ള കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.പക്ഷേ സാഹചര്യങ്ങൾ എല്ലാം അദ്ദേഹത്തിന് അനുകൂലമാവണം എന്ന് മാത്രം.

Rate this post