‘എനിക്ക് ഇപ്പോഴും അത് എന്റെ തൊണ്ടയിലുണ്ട്, അത് ജീവിതകാലം മുഴുവൻ നിലനിൽക്കും’

ഖത്തർ വേൾഡ് കപ്പ് ഫൈനലിലെ എക്സ്ട്രാ ടൈമിലെ അവസാന നിമിഷങ്ങൾ ഒരു പ്രേമിയും മറക്കാൻ സാധ്യതയില്ല.അർജന്റീനയും ഫ്രാൻസും മൂന്നു ഗോൾ വീതം നേടി സമനില പാലിക്കുമ്പോൾ ആണ് ലോകകപ്പിലെ ഏറ്റവും മനോഹരമായ മുഹൂർത്തം പിറന്നത്.24 കാരനായ ഫ്രഞ്ച് മുന്നേറ്റക്കാരൻ റാൻഡൽ കോലോ മുവാനിയുടെ ഗോളെന്നുറച്ച ഷോട്ട് അര്ജന്റീന ഗോൾകീപ്പർ എമി മാർട്ടിനെസ് തട്ടിയകറ്റി.

ശ്വാസം അടക്കിപിടിച്ചാണ് ഓരോ ഫുട്ബോൾ പ്രേമിയും അത് കണ്ടത്.ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ പകരക്കാരനായി മുവാനിയുടെ ഷോട്ട് ഗോളായിരുന്നെങ്കിൽ തുടർച്ചായായ രണ്ടാം വേൾഡ് കപ്പ് ഫ്രാൻസിലെത്തിയേനെ. “ഞാൻ ഇപ്പോഴും അത് കാണുന്നു, എനിക്ക് അത് മനസ്സുകൊണ്ട് അറിയാം,ഞാൻ പോസ്റ്റിന് നേരെ ഷൂട്ട് ചെയ്യാൻ ശ്രമിച്ചു, പക്ഷേ ഗോൾകീപ്പർ വളരെ മികച്ച ഒരു സേവ് നടത്തി.എന്നാൽ മറ്റ് ഓപ്ഷനുകൾ ഉണ്ടായിരുന്നു. എനിക്ക് അവനെ ലോബ് ചെയ്യാമായിരുന്നു, അല്ലെങ്കിൽ കൈലിയൻ എംബാപ്പെയെ (ഇടതുവശത്ത് സ്വതന്ത്രനായിരുന്നു) കണ്ടെത്താമായിരുന്നു. പക്ഷേ ആ നിമിഷം ഞാൻ അവനെ കണ്ടില്ല. നിങ്ങൾ തിരിഞ്ഞുനോക്കുമ്പോൾ മാത്രമാണ് മറ്റ് ഓപ്ഷനുകൾ കണ്ടെത്തുന്നത്. ഇത് വളരെ വൈകി. അത് ഇപ്പോഴും എന്റെ തൊണ്ടയിൽ പറ്റിനിൽക്കുന്നു, അത് ജീവിതകാലം മുഴുവൻ ഉണ്ടായിരിക്കും” മുവാനി പറഞ്ഞു.

അധികസമയത്ത് മാർട്ടിനെസിന്റെ സേവ് ഗെയിം പെനാൽറ്റിയിലേക്ക് നയിക്കുകയും ലാ ആൽബിസെലെസ്റ്റെ 4-2 ന് ജയിക്കുകയും 1986 ന് ശേഷമുള്ള അവരുടെ ആദ്യ ലോകകപ്പ് ഉയർത്തുകയും ചെയ്തു.മറുവശത്ത്, നാല് വർഷം മുമ്പ് റഷ്യയിൽ നടന്ന ടൂർണമെന്റ് വിജയിച്ച ബ്രസീലിന് (1958, 1962) ശേഷം ബാക്ക് ടു ബാക്ക് ലോകകപ്പുകൾ നേടുന്ന ആദ്യ ടീമെന്ന നേട്ടം ഫ്രാൻസിന് നഷ്‌ടമായി.തീർച്ചയായും ആ സേവിന്റെ പ്രാധാന്യം പിന്നീടാണ് എല്ലാവരും വലിയ രൂപത്തിൽ മനസ്സിലാക്കി തുടങ്ങിയത്.

അത്രയും സങ്കീർണമായ ഒരു സാഹചര്യത്തിലാണ് ആ സേവ് വരുന്നത്.അർജന്റീന ഗോൾകീപ്പറുടെ ആ സേവ് ഇല്ലായിരുന്നുവെങ്കിൽ അർജന്റീനക്ക് വേൾഡ് കപ്പ് കിരീടം ലഭിക്കുമായിരുന്നില്ല.അതുകൊണ്ടുതന്നെ വേൾഡ് കപ്പോളം വിലയുള്ള ഒരു സേവാണ് എമി മാർട്ടിനസ് അവസാന നിമിഷത്തിൽ നടത്തിയിരുന്നത്.