അവർ ആരും ഇല്ലെങ്കിലെന്താ..ഇവിടെ മെസ്സിയുണ്ട്: പിഎസ്ജി പരിശീലകൻ ഗാൾട്ടിയർ

ലീഗ് വണ്ണിൽ നടക്കുന്ന 22 ആം പോരാട്ടത്തിൽ ഇന്ന് പിഎസ്ജിക്ക് മത്സരമുണ്ട്.ടുളൂസെയാണ് പിഎസ്ജിയുടെ എതിരാളികൾ.ഇന്ന് രാത്രി 9:30നാണ് ഈ മത്സരം നടക്കുക.പാർക്ക് ഡെസ് പ്രിൻസസാണ് ഈ മത്സരത്തിന് വേദിയാവുക.

ഒരുപാട് മികച്ച താരങ്ങളുടെ അഭാവത്തിലാണ് ഇന്ന് പിഎസ്ജി കളിക്കുക.പരിക്ക് മൂലം മിന്നും താരങ്ങളായ നെയ്മർ ജൂനിയറും കിലിയൻ എംബപ്പേയും സെർജിയോ റാമോസുമൊന്നും ഇന്നത്തെ മത്സരത്തിൽ ഉണ്ടാവില്ല.മാത്രമല്ല സസ്പെൻഷൻ ഉള്ള മാർക്കോ വെറാറ്റിയും ഇല്ല.ലയണൽ മെസ്സി മാത്രമാണ് ഇന്ന് പിഎസ്ജിയുടെ ഏക പ്രതീക്ഷ.

പിഎസ്ജിയുടെ പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയറും ഈ പ്രതീക്ഷകളെ കുറിച്ച് തന്നെയാണ് സംസാരിച്ചിട്ടുള്ളത്.അതായത് എംബപ്പേയും റാമോസുമൊന്നും ഇല്ലെങ്കിലും ലയണൽ മെസ്സി ഉണ്ടല്ലോ എന്നാണ് ഗാൾട്ടിയർ വ്യക്തമാക്കിയിട്ടുള്ളത്. ലയണൽ മെസ്സി ഒരു നാച്ചുറൽ ലീഡറാണെന്നും പിഎസ്ജി കോച്ച് പറഞ്ഞിട്ടുണ്ട്.മാധ്യമ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഗാൾട്ടിയർ.

‘ഞാൻ എല്ലാം അലംഭാവത്തോടുകൂടിയാണ് നോക്കുന്നത് എന്ന് നിങ്ങൾ കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി.താരങ്ങൾ ആരും തന്നെ പരിശ്രമിക്കുന്നില്ല എന്ന് നിങ്ങൾ കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റ്.എനിക്ക് ഇവിടെ ഒരുപാട് ക്രിയേറ്റേഴ്സ് ഉണ്ട്.എംബപ്പേയും റാമോസും ഇല്ലെങ്കിലും കാര്യങ്ങൾ നിയന്ത്രിക്കാൻ ഇവിടെ ലയണൽ മെസ്സിയുണ്ട്.അദ്ദേഹം ഒരു നാച്ചുറൽ ലീഡറാണ്. മെസ്സിയുടെ കീഴിൽ താരങ്ങൾ മികച്ച് നിൽക്കും.താരങ്ങൾ മികച്ച രൂപത്തിൽ കളിക്കുന്നത് കൊണ്ടാണ് ഞാൻ അവരെ നേരത്തെ അഭിനന്ദിച്ചിരുന്നത് ‘ഇതാണ് കോച്ച് പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ മത്സരത്തിൽ വിജയം നേടാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു.ലയണൽ മെസ്സി ആ മത്സരത്തിൽ ഗോൾ നേടുകയും ചെയ്തിരുന്നു.മെസ്സി തന്നെയാണ് ഈ സൂപ്പർതാരങ്ങളുടെ അഭാവത്തിൽ ക്ലബ്ബിന്റെ വലിയ പ്രതീക്ഷ.മെസ്സിക്ക് തിളങ്ങാൻ സാധിച്ചില്ലെങ്കിൽ അത് കാര്യങ്ങളെ പ്രതികൂലമാക്കിയേക്കും.

4.8/5 - (29 votes)