ലിവർപൂളും ചെൽസിയും മാത്രമല്ല, അർജന്റീന സൂപ്പർതാരത്തിന് വേണ്ടി മാഞ്ചസ്റ്റർ സിറ്റിയും രംഗത്ത്.

ഈ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റി ഒരു അർജന്റീനയുടെ യുവ സൂപ്പർതാരത്തെ സ്വന്തമാക്കിയത്.20 വയസ്സുകാരനായ മാക്സിമോ പെറോൺ എന്ന മിഡ്ഫീൽഡറെയായിരുന്നു മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയിരുന്നത്. അർജന്റീനയുടെ അണ്ടർ 20 ടീമിന് വേണ്ടി കളിച്ച് പരിചയമുള്ള താരമാണ് ഇദ്ദേഹം.

എന്നാൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഇപ്പോൾ മറ്റൊരു ലക്ഷ്യം കൂടിയുണ്ട്.കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ ഏവരെയും അത്ഭുതപ്പെടുത്തിയ പ്രകടനമായിരുന്നു അലക്സിസ് മാക്ക് ആല്ലിസ്റ്റർ നടത്തിയിരുന്നത്.ലോ സെൽസോയുടെ അഭാവത്തിൽ സ്റ്റാർട്ടിങ് ഇലവനിൽ സ്ഥാനം സ്ഥിരമാക്കിയ താരം അർജന്റീന കിരീടം നേടിയപ്പോൾ അതിൽ വിസ്മരിക്കാനാവാത്ത റോൾ വഹിച്ചിരുന്നു.അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ മൂല്യം കുതിച്ചേരുകയും ഒരുപാട് ക്ലബ്ബുകൾ താരത്തിനു വേണ്ടി മുന്നോട്ടു വരികയും ചെയ്തിരുന്നു.

ലിവർപൂൾ, ചെൽസി എന്നിവരൊക്കെ ഈ അർജന്റീന താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു.മാത്രമല്ല ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിനും താരത്തിൽ താല്പര്യമുണ്ടായിരുന്നു.പക്ഷേ അദ്ദേഹത്തെ കൈവിടാൻ താരത്തിന്റെ ക്ലബ്ബായ ബ്രൈറ്റൻ ഒരുക്കമായിരുന്നില്ല.മാത്രമല്ല വേൾഡ് കപ്പ് നേടിയതിനു ശേഷം ഗംഭീര വരവേൽപ്പായിരുന്നു അദ്ദേഹത്തിന് ക്ലബ്ബ് നൽകിയിരുന്നത്.

പക്ഷേ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഈ അർജന്റീന താരത്തെ സ്വന്തമാക്കാൻ വേണ്ടി മാഞ്ചസ്റ്റർ സിറ്റി സജീവമായി ഉണ്ടാകും.കാരണം മാഞ്ചസ്റ്റർ സിറ്റിയുടെ മിഡ്ഫീൽഡറായ ഇൽകൈ ഗുണ്ടോഗന്റെ കോൺട്രാക്ട് ഈ സീസണിന്റെ അവസാനത്തിലാണ് പൂർത്തിയാവുക.ഈ കരാർ പുതുക്കാൻ അദ്ദേഹം ഉദ്ദേശിക്കുന്നില്ല.മാത്രമല്ല സമ്മറിൽ ബാഴ്സലോണയിലേക്ക് പോവാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്.

അതുകൊണ്ടാണ് മാഞ്ചസ്റ്റർ സിറ്റിക്ക് ഈ താരത്തെ ആവശ്യമായി വരുന്നത്.പെപ് ഗ്വാർഡിയോള ഈ അർജന്റീന താരത്തിൽ താൽപര്യം അറിയിച്ചു കഴിഞ്ഞു എന്നുള്ളത് ഇംഗ്ലീഷ് മാധ്യമങ്ങളൊക്കെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.പക്ഷേ താരത്തിന് വേണ്ടി വലിയ തുക തന്നെ ക്ലബ്ബ് മുടക്കേണ്ടി വന്നേക്കും.60 മില്യൻ പൗണ്ടോളം മാക്ക് ആല്ലിസ്റ്റർക്ക് വേണ്ടി ബ്രൈറ്റൻ ആവശ്യപ്പെടുമെന്നാണ് അറിയാൻ കഴിയുന്നത്.ഏതായാലും അധികം വൈകാതെ തന്നെ ഒരു പ്രധാനപ്പെട്ട ക്ലബ്ബിൽ മാക്ക് ആല്ലിസ്റ്ററെ കാണാൻ സാധിക്കുമെന്നുള്ള കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.