നെയ്മറും എംബപ്പേയും ഇല്ലാത്തപ്പോൾ കൂടുതൽ മികച്ച രീതിയിൽ കളിക്കാൻ മെസ്സിക്ക് സാധിക്കുന്നു:മുൻ താരത്തിന്റെ കണ്ടെത്തൽ
മോന്റ്പെല്ലീറിനെതിരെ നടന്ന മത്സരത്തിൽ പിഎസ്ജി 3-1 സ്കോറിനായിരുന്നു വിജയിച്ചിരുന്നത്.പരിക്ക് കാരണം നെയ്മർ ആ മത്സരത്തിൽ കളിച്ചിരുന്നില്ല.മാത്രമല്ല പരിക്ക് മൂലം മത്സരത്തിന്റെ തുടക്കത്തിൽ തന്നെ എംബപ്പേ പുറത്താക്കുകയും ചെയ്തിരുന്നു.പിന്നീട് മെസ്സിയായിരുന്നു ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയത്.ഒരു ഗോൾ ആ മത്സരത്തിൽ മെസ്സി നേടുകയും മികച്ച പ്രകടനം നടത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ മത്സരത്തിൽ ടുളുസെയെയായിരുന്നു പിഎസ്ജി പരാജയപ്പെടുത്തിയിരുന്നത്.2-1 എന്ന സ്കോറിനായിരുന്നു ഫ്രഞ്ച് ക്ലബ്ബിന്റെ വിജയം.ആ മത്സരത്തിലും മെസ്സിയുടെ ഒരു തകർപ്പൻ ഗോൾ ഉണ്ടായിരുന്നു.നെയ്മറുടെയും എംബപ്പേയുടെയും അഭാവത്തിൽ മെസ്സി തന്നെയായിരുന്നു കാര്യങ്ങളെ മുന്നിട്ട് നയിച്ചിരുന്നത്.മികച്ച പ്രകടനം നടത്താനും മെസ്സിക്ക് മത്സരത്തിൽ സാധിച്ചിരുന്നു.
മുൻ പിഎസ്ജി താരവും ഫ്രഞ്ച് ഫുട്ബോൾ പണ്ഡിറ്റുമായ എറിക്ക് റബെസാന്ദ്രാടാന ഈ വിഷയത്തിൽ മെസ്സിയെക്കുറിച്ച് തന്റെ കാഴ്ചപ്പാട് പങ്കുവെച്ചിട്ടുണ്ട്.നെയ്മറും എംബപ്പേയും ഇല്ലെങ്കിൽ കൂടുതൽ മികച്ച പ്രകടനം നടത്താൻ മെസ്സിക്ക് സാധിക്കുന്നു എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.കഴിഞ്ഞ രണ്ട് മത്സരങ്ങളിലെയും പ്രകടനമാണ് ഇദ്ദേഹം ഇതിന് തെളിവായി കൊണ്ട് കാണിച്ചു തന്നിട്ടുള്ളത്.ലെ പാരീസിയൻ എന്ന മീഡിയയോട് ആണ് ഈ അഭിപ്രായം ഇദ്ദേഹം പറഞ്ഞത്.
‘നെയ്മറും എംബപ്പേയും ഇല്ലാത്തപ്പോൾ മെസ്സിയാണ് കാര്യങ്ങളെ നിയന്ത്രിക്കുന്നത്.കൂടുതൽ നിയന്ത്രണം അദ്ദേഹത്തിന്റെ കൈകളിൽ എത്തിച്ചേരുന്നു.അവർ രണ്ടുപേരും ഉണ്ടാവുമ്പോൾ മര്യാദയുടെ പുറത്ത് മെസ്സി അവർക്ക് രണ്ടുപേർക്കും ഇടം നൽകുകയാണ് ചെയ്യാറുള്ളത്.പക്ഷേ ഈ രണ്ടുപേരും ഇല്ലാത്തപ്പോൾ മത്സരത്തിൽ കൂടുതൽ സ്വാധീനം ചെലുത്താൻ മെസ്സിക്ക് സാധിക്കുന്നു.കൂടുതൽ തവണ അദ്ദേഹം പന്ത് ടച്ച് ചെയ്യുന്നു.കൂടുതൽ നീക്കങ്ങൾ നടത്തുന്നു,കൂടുതൽ സ്വതന്ത്രനായി കൊണ്ട് തന്റേതായ രൂപത്തിൽ കളിക്കുന്നു,തന്റേതായ വൈദഗ്ധ്യം പുറത്തെടുക്കാൻ ശ്രമിക്കുന്നു,മെസ്സിയെ അങ്ങനെ കാണുന്നത് തന്നെ ഒരു നല്ല കാര്യമാണ് ‘എറിക്ക് വ്യക്തമാക്കി.
Messi’s Performance Without Mbappe, Neymar vs. Toulouse Has Ex-Player Praising PSG Star https://t.co/YDjg7YfjgB
— PSG Talk (@PSGTalk) February 5, 2023
ലയണൽ മെസ്സിയും നെയ്മർ ജൂനിയറും കിലിയൻ എംബപ്പേയും ഈ സീസണിൽ അസാമാന്യമായ പ്രകടനമാണ് നടത്തുന്നത്.രണ്ടുപേർക്കും പരിക്കേറ്റതോട് കൂടി കൂടുതൽ ഉത്തരവാദിത്വങ്ങൾ മെസ്സിക്ക് വരികയായിരുന്നു.മൂന്ന് ആഴ്ചയോളമാണ് എംബപ്പേ പരിക്കു മൂലം പുറത്തിരിക്കുക.ബയേണിനെതിരെയുള്ള ഫസ്റ്റ് ലെഗ്ഗിൽ അദ്ദേഹത്തെ ക്ലബ്ബിന് ലഭ്യമായിരിക്കില്ല.