മാക്ക് ആല്ലിസ്റ്ററെ പിടിച്ചുനിർത്താൻ ബ്രൈറ്റൻ പാടുപെടും, കാര്യങ്ങൾ നീങ്ങുക വലിയ തുകയിലേക്ക്

അർജന്റീനക്ക് വേണ്ടി അധികമൊന്നും കളിച്ചു പരിചയമില്ലാതെയായിരുന്നു അലക്സിസ് മാക്ക് ആല്ലിസ്റ്റർ ഖത്തർ വേൾഡ് കപ്പിന് എത്തിയിരുന്നത്.വേൾഡ് കപ്പ് കിരീടവുമായി അർജന്റീന ഖത്തറിൽ നിന്നും മടങ്ങുമ്പോൾ ഏറ്റവും കൂടുതൽ കയ്യടി നേടിയ താരങ്ങളിൽ ഒരാളായി മാറാൻ മാക്ക് ആല്ലിസ്റ്റർക്ക് സാധിച്ചു.ഇതോടെ പല പ്രമുഖ ക്ലബ്ബുകളുടെയും നോട്ടപ്പുള്ളി ആവാനും ഈ താരത്തിന് കഴിഞ്ഞു.

ഇറ്റാലിയൻ ക്ലബ്ബായ യുവന്റസ് താരത്തെ സ്വന്തമാക്കാൻ ഇൻട്രസ്റ്റ് കാണിച്ചിരുന്നു.മാത്രമല്ല പ്രീമിയർ ലീഗിലെ തന്നെ ക്ലബ്ബുകൾ ആയ ചെൽസി, ലിവർപൂൾ എന്നിവർ ഈ മിഡ്ഫീൽഡറിൽ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.ഏറ്റവും പുതിയ കാര്യം മറ്റൊരു പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റി താൽപര്യം അറിയിച്ചതാണ്.

വരുന്ന സീസണിൽ ഗുണ്ടോഗൻ ക്ലബ്ബ് വിടുകയാണെങ്കിൽ അദ്ദേഹത്തിന്റെ സ്ഥാനത്തേക്ക് പെപ് എത്തിക്കാൻ ഉദ്ദേശിക്കുന്നത് ഈ അർജന്റീന താരത്തെയാണ്.ഈ കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ തന്നെ താരത്തെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾക്ക് ക്ലബ്ബുകൾ തുടക്കം കുറിച്ചിരുന്നുവെങ്കിലും അതൊന്നും ബ്രൈറ്റന്റെ മുമ്പിൽ വില പോയിരുന്നില്ല.അതുകൊണ്ടുതന്നെ ഈ റൂമറുകളിൽ കാര്യമായി പുരോഗതി ഉണ്ടായിരുന്നില്ല.

പക്ഷേ അർജന്റീനയിലെ പത്രപ്രവർത്തകനായ ഗാസ്റ്റൻ എഡൂൾ പുതിയ ചില വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.അതായത് വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഈ അർജന്റീന താരത്തെ പിടിച്ചുനിർത്തുക എന്നുള്ളത് ബ്രൈറ്റണെ സംബന്ധിച്ചിടത്തോളം വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും എന്നാണ് ഇദ്ദേഹം കണ്ടെത്തിയിരിക്കുന്നത്.എന്തെന്നാൽ പ്രീമിയർ ലീഗ് ക്ലബ്ബുകൾ ഉൾപ്പെടെയുള്ള ക്ലബ്ബുകളിൽ നിന്ന് ഒരുപാട് ഓഫറുകൾ അദ്ദേഹത്തിന് വരുന്നുണ്ട്.വലിയ ക്ലബ്ബിലേക്ക് പോകണമെന്നുള്ള ആഗ്രഹം ഈ അർജന്റീന താരം പ്രകടിപ്പിച്ചു കഴിഞ്ഞാൽ ബ്രൈറ്റണ് മുന്നിൽ താരത്തെ വിൽക്കുകയല്ലാതെ മാർഗമുണ്ടാവില്ല.

അതുകൊണ്ടുതന്നെ അത്യാവശ്യം നല്ല ഒരു തുക താരത്തിന് വേണ്ടി ആവശ്യപ്പെടാനാണ് ഇപ്പോൾ ക്ലബ്ബ് ഒരുങ്ങുന്നത്.70 മില്യൻ യൂറോയോളം ക്ലബ്ബ് ആവശ്യപ്പെടും എന്നാണ് റിപ്പോർട്ട്. ഈ സീസണൽ ക്ലബ്ബിൽ തന്നെ തുടരാൻ അലക്സിസ് ആണ് തീരുമാനിച്ചത്.പക്ഷേ അടുത്ത സീസണിൽ അദ്ദേഹം തീരുമാനം മാറ്റാൻ സാധ്യതയുണ്ട്.വേൾഡ് കപ്പ് ജേതാവായ താരത്തിന് അതിഗംഭീരമായ സ്വീകരണം നൽകിക്കൊണ്ട് ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റാൻ പ്രീമിയർ ലീഗ് ക്ലബ്ബായ ബ്രൈറ്റണ് നേരത്തെ സാധിച്ചിരുന്നു.

Rate this post