വിജയ വഴിയിൽ തിരിച്ചെത്താൻ കൊച്ചിയിൽ ചെന്നെയിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടക്കുന്ന നിർണായക മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിൻ എഫ് സിയെ നേരിടും.കൊച്ചിയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. നാല് കളിയേ ബാക്കിയുള്ളൂ. പ്ലേഓഫില്‍ എത്തണമെങ്കില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ജയിക്കാതെ രക്ഷയില്ല.

ഈസ്റ്റ് ബംഗാളിനോടേറ്റ തോല്‍വിയില്‍ നിന്ന് മഞ്ഞപ്പടയുടെ പിന്തുണയോടെ കരകയറാന്‍ ബ്ലാസ്റ്റേഴ്‌സ്. മുന്നിലുള്ളത് അവസാന അഞ്ച് കളിയിലും ജയിക്കാനാവാത്ത ചെന്നൈയിന്‍. 16 കളിയില്‍ 28 പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ടെങ്കിലും സ്ഥിരതയോടെ കളിക്കാന്‍ ബ്ലാസ്റ്റേഴ്‌സിനാവുന്നില്ല. പ്രതിരോധനിരയുടെ പാളിച്ചകളാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന ആശങ്ക. 25 ഗോള്‍ നേടിയെങ്കിലും 23 ഗോളും തിരിച്ചുവാങ്ങി. ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് നിരയിൽ ജിയാന്നുവും ലെസ്കോവിചും ഉണ്ടാകുമോ എന്നത് സംശയമാണ്. ഇരുവരും ഇന്നലെ പരിശീലനത്തിന് ഇറങ്ങിയിരുന്നില്ല. യുവതാരം നിഹാലും പരിക്ക് കാരണം ഇന്ന് ഇല്ല. ആദ്യ ഇലവനിൽ റൊട്ടേഷൻ ഉണ്ടാകും എന്നാണ് ഇന്നലെ ഇവാൻ വുകമാനോവിച് മാധ്യമങ്ങളോട് പറഞ്ഞത്.

ഇരുടീമും ആകെ ഏറ്റുമുട്ടിയത് 19 കളികളില്‍. ബ്ലാസ്റ്റേഴ്‌സ് അഞ്ചിലും ചെന്നൈയിന്‍ ആറിലും ജയിച്ചു. എട്ട് കളി സമനിലയില്‍. ബ്ലാസ്റ്റേഴ്‌സ് 26 ഗോളടിച്ചപ്പോള്‍ ചെന്നൈയിന്‍ നേടിയത് 24 ഗോള്‍.കഴിഞ്ഞ സീസണില്‍ ഇരുടീമും നേര്‍ക്കുനേര്‍ വന്ന രണ്ടുകളിയിലും ബ്ലാസ്റ്റേഴ്‌സ് മൂന്ന് ഗോള്‍വീതം നേടി ജയിച്ചു.ആദ്യ സിക്സിൽ ഫിനിഷ് ചെയ്യാനുള്ള പോരാട്ടം ചൂടുപിടിക്കുന്നതിനാൽ ബ്ലാസ്റ്റേഴ്സിനും ചെന്നൈയിനും പോയിന്റ് നഷ്ടപ്പെടുത്താൻ കഴിയില്ല.ലീഗ് ഘട്ടം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ തങ്ങളുടെ സീസണിൽ കൂടുതൽ സ്ഥിരത കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്‌സ് ആഗ്രഹിക്കുന്നു.

നവംബറിലും ഡിസംബറിലുമായി രണ്ട് പോയിന്റ് മാത്രം നഷ്ടമായെങ്കിലും അതിനു ശേഷം ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ഫോമിൽ ബുദ്ധിമുട്ടി.കഴിഞ്ഞ നാല് മത്സരങ്ങളിൽ ഒരു ജയവും മൂന്ന് തോൽവിയും വഴങ്ങി.എന്നാൽ കോച്ച് ഇവാൻ വുകോമാനോവിച്ചിന്റെ ഏറ്റവും വലിയ ആശങ്ക ഈ ഘട്ടത്തിൽ ബ്ലാസ്റ്റേഴ്‌സിന് മൂന്ന് ഗോളുകൾ മാത്രമേ നേടിയിട്ടുള്ളൂ എന്നതാണ്.

Rate this post