ലുസൈൽ സ്റ്റേഡിയത്തിൽ മെസ്സിയെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞതെന്ത്? അർജന്റൈൻ ഇതിഹാസം സനേട്ടി പറയുന്നു

ലയണൽ മെസ്സിയുടെയും അർജന്റീന നാഷണൽ ടീമിന്റെയും സ്വപ്നസാക്ഷാത്കാരമായിരുന്നു കഴിഞ്ഞ ഡിസംബർ പതിനെട്ടാം തീയതി ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ വെച്ച് നടന്നത്.ഖത്തർ വേൾഡ് കപ്പിന്റെ ഫൈനൽ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ പരാജയപ്പെടുത്തിക്കൊണ്ട് അർജന്റീന കിരീടം നേടുകയായിരുന്നു.ലോകമെമ്പാടുമുള്ള അർജന്റീന ആരാധകരെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു ദിവസമായിരുന്നു അത്.

വേൾഡ് കപ്പ് നേടിയതിനു ശേഷം ലയണൽ മെസ്സി തന്നെയായിരുന്നു ലുസൈൽ സ്റ്റേഡിയത്തിലെ പ്രധാന ആകർഷണ കേന്ദ്രം.ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം മെസ്സിയായിരുന്നു സ്വന്തമാക്കിയിരുന്നത്.അർജന്റീനയുടെ ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് മെസ്സിയായിരുന്നു.മെസ്സിക്കൊപ്പം ഫോട്ടോയെടുക്കാനും ആഘോഷിക്കാനുമൊക്കെ ആളുകൾ ഏറെയായിരുന്നു.

അർജന്റീന ഇതിഹാസമായ ഹവിയർ സനേട്ടി ലുസൈൽ സ്റ്റേഡിയത്തിലെ കിരീടധാരണത്തിനു ശേഷം ലയണൽ മെസ്സിയെ ഹഗ് ചെയ്തിരുന്നു.മാത്രമല്ല അദ്ദേഹത്തോട് സംസാരിക്കുകയും മെസ്സിക്കൊപ്പം ഒരു സെൽഫി എടുക്കുകയും ചെയ്തിരുന്നു. ഇതേക്കുറിച്ച് സനേട്ടിയോട് ചോദിക്കപ്പെട്ടിരുന്നു.ലയണൽ മെസ്സിയോട് താൻ ആ സമയത്ത് നന്ദിയാണ് പറഞ്ഞത് സനേട്ടി ഇപ്പോൾ വ്യക്തമാക്കിയിട്ടുള്ളത്.

‘മെസ്സിയോട് ആ സമയത്ത് ഞാൻ ഒരുപാട് കാര്യങ്ങൾ സംസാരിച്ചിരുന്നു.നാഷണൽ ടീമിൽ അദ്ദേഹം തുടക്കം കുറിക്കുന്നത് കണ്ട ഒരു വ്യക്തിയാണ് ഞാൻ.തീർച്ചയായും വേൾഡ് കപ്പ് കിരീടം അദ്ദേഹം അർഹിച്ചിരുന്നു.ഞാൻ അദ്ദേഹത്തോട് നന്ദി പറഞ്ഞു.കാരണം ആ കിരീടം എന്ന സ്വപ്നം അദ്ദേഹം സാക്ഷാത്കരിച്ചിരിക്കുന്നു.എല്ലാ അർജന്റീനക്കാരുടെയും സ്വപ്നമായിരുന്നു വേൾഡ് കപ്പ് കിരീടം.ഒരു പ്രത്യേകതയുള്ള അന്തരീക്ഷമായിരുന്നു അവിടെ ദോഹയിൽ ഉണ്ടായിരുന്നത്.എല്ലാവരും ലയണൽ മെസ്സി കിരീടം ഉയർത്തുന്നത് കാണാനായിരുന്നു ആഗ്രഹിച്ചിരുന്നത്’ സനേട്ടി പറഞ്ഞു.

1994 മുതൽ 2011 വരെ അർജന്റീനക്ക് വേണ്ടി ദീർഘകാലം കളിച്ചിട്ടുള്ള ഇതിഹാസമാണ് സനേട്ടി.145 മത്സരങ്ങളാണ് ഈ പ്രതിരോധനിരതാരം കളിച്ചിട്ടുള്ളത്.ഇറ്റാലിയൻ ക്ലബ്ബായ ഇന്റർ മിലാന് വേണ്ടിയാണ് തന്റെ കരിയറിന്റെ ഭൂരിഭാഗം സമയവും അദ്ദേഹം ചിലവഴിച്ചിട്ടുള്ളത്.

Rate this post