ലയണൽ മെസ്സിക്ക് പരിക്ക് , ബയേണിനെതിരെയുള്ള ചാമ്പ്യൻസ് ലീഗ് മത്സരം നഷ്ടമാവും |Lionel Messi

യുവേഫ യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ ബയേൺ മ്യൂണിക്കിനെ നേരിടാനൊരുങ്ങുന്ന പിഎസ്ജിക്ക് വീണ്ടുമൊരു വലിയ തിരിച്ചടി. ഫ്രഞ്ച് സ്‌ട്രൈക്കർ എംബപ്പേക്ക് പിന്നാലെ സൂപ്പർ താരം ലയണൽ മെസ്സിക്ക് പരിക്കേറ്റിരിക്കുകയാണ്. ക്ലബ്ബിന്റെ ഇന്നലെ നടന്ന മാഴ്സെക്ക് എതിരായ മത്സരത്തിനിടെ ഹാംസ്ട്രിങ് ഇഞ്ച്വറി ഏറ്റ മെസ്സി രണ്ട് ആഴ്ചയോളം പുറത്ത് ഇരിക്കേണ്ടി വരും.

പരിക്കേറ്റതിനാൽ മൊണാക്കോയ്‌ക്കെതിരായ പി എസ് ജിയുടെ അടുത്ത മത്സരത്തിൽ മെസ്സു കളിക്കില്ല എന്ന് ഉറപ്പായിട്ടുണ്ട്.ബുധനാഴ്ച വെലോഡ്‌റോമിൽ മാഴ്സെക്കെതിരെയുള്ള ഫ്രഞ്ച് കപ്പ് തോൽ‌വിയിൽ ലയണൽ മെസ്സി മുഴുവൻ സമയവും കളിച്ചിരുന്നു.ഫെബ്രുവരി 14ന് ബയേൺ മ്യൂണിക്കിനെതിരെ നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ ആദ്യ പാദ മത്സരത്തിൽ മെസ്സി കളിക്കുന്നത് സംശയമാണെന്നാണ് റിപ്പോർട്ട്.

PSG-യെ സംബന്ധിച്ചിടത്തോളം ഇത് അതി നിർണായക മത്സരമാണ്. ജർമ്മൻ ചാമ്പ്യന്മാർക്കെതിരായ മത്സരത്തിൽ കൈലിയൻ എംബാപ്പെയെ ആശ്രയിക്കാൻ കഴിയില്ലെന്ന് ഇതിനകം അറിയാവുന്ന ക്രിസ്റ്റോഫ് ഗാൽറ്റിയറിന് സ്ഥിതി വളരെ സങ്കീർണ്ണമായേക്കാം.

തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു കളിക്കാർ ഇല്ലാതെ പിഎസ്ജിക്ക് ചാമ്പ്യൻസ് ലീഗ് നോക്ക് ഔട്ട് മത്സരം കളിക്കേണ്ടി വരും.ഗാൽറ്റിയർ വെള്ളിയാഴ്ച മാധ്യമങ്ങളെ അഭിമുഖീകരിക്കുമ്പോൾ മെസ്സിയുടെ പരിക്ക് ഔദ്യോഗികമായി സ്ഥിരീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Rate this post