കരുത്ത് തെളിയിച്ച് ബ്രസീൽ , ഉറുഗ്വേയെ കീഴടക്കി സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി കാനറികൾ |Brazil

സൗത്ത് അമേരിക്കൻ അണ്ടർ 20 കിരീടം സ്വന്തമാക്കി ബ്രസീൽ. എതിരില്ലാത്ത രണ്ടു ഗോളിന് ഉറുഗ്വേയയെ കീഴടക്കിയാണ് ബ്രസീൽ കിരീടം സ്വന്തമാക്കിയത്. ഫൈനൽ റൗണ്ടിൽ കിരീടം നേടണമെങ്കിൽ ഉറുഗ്വേക്ക് സമനിലയും ബ്രസീലിനും ജയവും അനിവാര്യമായിരുന്നു.

മത്സരത്തിന്റെ 84ആം മിനിറ്റിൽ ആൻഡ്രേ സാന്റോസാണ് ബ്രസീലിന് വേണ്ടി ആദ്യ ഗോൾ നേടിയത്. അതിന് ശേഷം പെഡ്രോ 92ആം മിനുട്ടിൽ ഗോൾ നേടിയതോടുകൂടി ബ്രസീൽ വിജയം ഉറപ്പിക്കുകയായിരുന്നു. ഫൈനൽ റൗണ്ടിൽ 13 പോയിന്റുകൾ നേടിക്കൊണ്ടാണ് ബ്രസീൽ കിരീടം സ്വന്തമാക്കിയിട്ടുള്ളത്.ടൂർണമെന്റിൽ ഒരൊറ്റ പരാജയം പോലും അറിയാതെയാണ് ബ്രസീൽ ഇപ്പോൾ കിരീടം സ്വന്തമാക്കിയിട്ടുള്ളത്.

ആകെ 8 മത്സരങ്ങളാണ് ബ്രസീൽ കളിച്ചത്. അതിൽ ഏഴു മത്സരങ്ങളിലും ബ്രസീൽ വിജയിച്ചു. ഒരു മത്സരത്തിൽ മാത്രമാണ് സമനില വഴങ്ങിയത്.ഇത് പന്ത്രണ്ടാംതവണയാണ് അണ്ടർ 20 സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പ് ബ്രസീൽ സ്വന്തമാക്കുന്നത്.ഉറുഗ്വയാണ് രണ്ടാം സ്ഥാനം നേടിയിട്ടുള്ളത്.അണ്ടർ 20 വേൾഡ് കപ്പിന് ഇപ്പോൾ ബ്രസീൽ യോഗ്യത കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ എട്ടു വർഷമായി യോഗ്യത നേടാൻ ആവാത്തതാണ് അണ്ടർ 20 വേൾഡ് കപ്പ്.അവസാനമായി 2011ലാണ് ബ്രസീൽ ഈ കിരീടം സ്വന്തമാക്കിയിട്ടുള്ളത്.12 വർഷത്തിനുശേഷം ഒരിക്കൽ കൂടി ഈ കപ്പ് നേടാൻ ബ്രസീലിന് കഴിഞ്ഞു.മാത്രമല്ല പന്ത്രണ്ടാം തവണയാണ് ഇപ്പോൾ ബ്രസീൽ അണ്ടർ 20 സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പ് നേടുന്നത്.

5/5 - (1 vote)