‘ആക്രമണ ഫുട്ബോൾ കളിക്കുമ്പോൾ അവർക്ക് അസ്വസ്ഥതയുണ്ടാക്കാൻ കഴിയുമെന്ന് ഞങ്ങൾ കളിയുടെ അവസാന ഭാഗത്ത് കാണിച്ചു’: കൈലിയൻ എംബാപ്പെ
യുവേഫ ചാമ്പ്യൻസ് ലീഗിൽ പ്രീ ക്വാർട്ടറിലെ ആദ്യ പാദ മത്സരത്തിൽ ബയേൺ മ്യൂണിക്കിനോട് പിഎസ്ജി പരാജയപ്പെട്ടിരുന്നു. പിഎസ്ജിയുടെ സ്വന്തം മൈതാനമായ പാർക്ക് ഡെസ് പ്രിൻസസിൽ നടന്ന മത്സരത്തിൽ ബയേൺ ഒരു ഗോളിനായിരുന്നു ബയേണിന്റെ വിജയം.ബയേൺ മ്യൂണിക്കിനോട് 1-0ന് തോറ്റെങ്കിലും പാരീസ് സെന്റ് ജെർമെയ്‌ന് ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറാൻ കഴിയുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് കൈലിയൻ എംബാപ്പെ പറഞ്ഞു.
57-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഫ്രാൻസ് ഫോർവേഡ് കളിയുടെ കഥാഗതി മാറ്റിമറിക്കാൻ ശ്രമിച്ചെങ്കിലും രണ്ട് ഗോളുകൾ ഓഫ്‌സൈഡ് ആയത്കൊണ്ട് അനുവദിച്ചില്ല.”കളിയുടെ അവസാന ഭാഗം ഓർക്കണം; ഞങ്ങൾ പിന്നിലാണ്, പക്ഷേ അവരെ കുഴപ്പത്തിലാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു.ഞങ്ങളുടെ എല്ലാ കളിക്കാരും ആരോഗ്യവാനായിരിക്കുകയും ചെയ്താൽ രണ്ടാം പാദം വിജയിക്കും”രണ്ടാഴ്ചത്തെ പരിക്കിന് ശേഷം തിരിച്ചെത്തിയ എംബാപ്പെ പറഞ്ഞു.
എംബാപ്പെയുടെ ഫിറ്റ്‌നസിലേക്കുള്ള തിരിച്ചുവരവ് മാർച്ച് 8 ന് അലയൻസ് അരീനയിൽ നടക്കുന്ന രണ്ടാം പാദത്തിൽ പിഎസ്ജിയുടെ ഏറ്റവും വലിയ പ്രതീക്ഷയാണ്. “എനിക്ക് കളിക്കാൻ പറ്റുമോ എന്നറിയില്ലായിരുന്നു പക്ഷേ എന്റെ സഹ താരങ്ങളെ സഹായിക്കാനും കുറച്ച് ഊർജ്ജം കൊണ്ടുവരാനും ഞാൻ ആഗ്രഹിച്ചു. ഞങ്ങൾ എല്ലാം പരീക്ഷിച്ചു. ഇന്ന് എനിക്ക് കൂടുതൽ ചെയ്യാൻ കഴിഞ്ഞില്ല, ”അദ്ദേഹം പറഞ്ഞു.
gonna lose sleep over mbappé’s two offside goals pic.twitter.com/63W9dvDuKa
— #1 kylian mbappé stan (@uhleah) February 14, 2023
PSG പൂർണ്ണ ശക്തിയിലാണെങ്കിൽ മ്യൂണിക്കിൽ കാര്യങ്ങൾ മാറ്റാൻ കഴിയുമെന്ന് എംബാപ്പെ വിശ്വസിക്കുന്നു. “നമ്മുടെ എല്ലാ കളിക്കാരും ആരോഗ്യമുള്ളവരായിരിക്കേണ്ടത് പ്രധാനമാണ്, എല്ലാവരും നന്നായി ഭക്ഷണം കഴിക്കുന്നു, നന്നായി ഉറങ്ങുന്നു,ആക്രമണ ഫുട്ബോൾ കളിക്കുമ്പോൾ അവർക്ക് അസ്വസ്ഥതയുണ്ടാക്കാൻ കഴിയുമെന്ന് ഞങ്ങൾ കളിയുടെ അവസാന ഭാഗത്ത് കാണിച്ചു. എല്ലാവരേയും രണ്ടാം പാദത്തിന് അനുയോജ്യരാക്കുക. വിജയിക്കാനും യോഗ്യത നേടാനും ഞങ്ങൾ അവിടെ പോകും” എംബപ്പേ പറഞ്ഞു.