അഴ്സണലിനെ കീഴടക്കി ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാൻ സിറ്റി : ചാമ്പ്യൻസ് ലീഗിൽ ചെൽസിയുടെ എതിരാളികൾ ഡോർട്ട്മുണ്ട് : ബാഴ്സയുമായുള്ള പോയിന്റ് വ്യത്യസം കുറക്കാൻ റയൽ മാഡ്രിഡ്

യുവേഫ ചാമ്പ്യൻസ് ലീഗിൽ പ്രീ ക്വാർട്ടറിലെ ആദ്യ പാദത്തിൽ ഇന്ന് നടക്കുന്ന സൂപ്പർ പോരാട്ടത്തിൽ ബൊറൂസിയ ഡോർട്ട്മുണ്ട് ഇംഗ്ലീഷ് വമ്പന്മാരായ ചെല്സിയുമായി ഏറ്റുമുട്ടും.ഡോർട്ടുമുണ്ടിന്റെ തട്ടകമായ വെസ്റ്റ്ഫലെൻസ്റ്റേഡിയനിൽ ആണ് ആദ്യ പാദ മത്സരം അരങ്ങേറുന്നത്. മാഞ്ചസ്റ്റർ സിറ്റിക്ക് പിന്നിൽ ഗ്രൂപ്പ് ജിയിൽ രണ്ടാം സ്ഥാനത്തെത്തിയ ശേഷമാണ് ഡോർട്മുണ്ട് അവസാന പതിനാറിലേക്ക് മുന്നേറിയത്.

എസി മിലാൻ, റെഡ് ബുൾ സാൽസ്ബർഗ്, ഡിനാമോ സാഗ്രെബ് എന്നിവരെ മറികടന്ന് ഗ്രൂപ്പ് ഇയിൽ ഒന്നാം സ്ഥാനം നേടിയാണ് ചെൽസിയെത്തിയത്.ശനിയാഴ്ച വെർഡർ ബ്രെമനെതിരെ ബുണ്ടസ്‌ലിഗയിൽ 2-0 ന് വിജയം നേടിയതിന് ശേഷം ബൊറൂസിയ ഡോർട്ട്മുണ്ട്, ലോകകപ്പ് ഇടവേളയ്ക്ക് ശേഷം ആറു മത്സരങ്ങളും വിജയിച്ചു.നിലവിൽ ബുണ്ടസ്‌ലിഗ ടേബിളിൽ മൂന്നാം സ്ഥാനത്താണ് ഡോർട്ട്മുണ്ട്.പ്രീമിയർ ലീഗിലെ തിരിച്ചടികൾ മറന്നാവും ചെൽസി ചാമ്പ്യൻസ് ലീഗ് കളത്തിൽ ഇറങ്ങുക. ജനുവരിയിൽ ടീമിൽ എത്തിച്ച ജാവോ ഫെലിക്‌സ്, എൻസോ ഫെർണാണ്ടസ്, മുദ്രൈക്ക് എന്നിവർ ടീമിൽ ഉണ്ടാവും.

ഔബമയങിനെ ചാമ്പ്യൻസ് ലീഗ് ടീമിൽ നിന്നും ഒഴിവാക്കിയിരുന്നു. ചെൽസി ബോസായി തന്റെ അവസാന 14 ഗെയിമുകളിൽ മൂന്നെണ്ണം മാത്രമേ വിജയിച്ചിട്ടുള്ളൂവെങ്കിലും, ഗ്രഹാം പോട്ടർ ആത്മവിശ്വാസത്തിലാണ്.ഈ വർഷം മുതൽ ബ്ലൂസ് അവരുടെ എട്ട് മത്സരങ്ങളിൽ ഒന്ന് മാത്രമാണ് വിജയിച്ചത്, ശനിയാഴ്ച വെസ്റ്റ് ഹാം യുണൈറ്റഡിൽ 1-1 എന്ന സമനില ഉൾപ്പെടെ അവസാന മൂന്ന് പ്രീമിയർ ലീഗ് മത്സരങ്ങളിൽ ഓരോന്നും സമനിലയിലായി.നിലവിൽ പ്രീമിയർ ലീഗ് ടേബിളിൽ ഒമ്പതാം സ്ഥാനത്തും നാലാം സ്ഥാനത്തുള്ള ന്യൂകാസിൽ യുണൈറ്റഡിനേക്കാൾ 10 പോയിന്റ് പിന്നിലുമാണ് ചെൽസിയുടെ ആദ്യ നാലിൽ സ്ഥാനം നേടാനുള്ള പ്രതീക്ഷകൾ മങ്ങുന്നത്.ഒക്ടോബർ 25 ന് റെഡ് ബുൾ സാൽസ്ബർഗിനെതിരെ 2-1 എവേ വിജയത്തിന് ശേഷം, ചെൽസിക്ക് അവരുടെ അവസാന ഒമ്പത് മത്സരങ്ങളിൽ ഒന്നിലും വിജയിക്കാനായില്ല.ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചെ 1.30 നാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. മറ്റൊരു മത്സരത്തിൽ ക്ലബ് ബ്രൂഗ്ഗെ ബെൻഫിക്കയെ നേരിടും.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പോയിന്റ് ടേബിളിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള ആഴ്സണലും മാഞ്ചസ്റ്റർ സിറ്റിയും ഇന്ന് നേർക്ക് നേർ ഏറ്റുമുട്ടും.അടുത്തിടെ നടന്ന മത്സരങ്ങളിൽ എവർട്ടണിനെതിരെയും ബ്രെന്റ്‌ഫോർഡിനെതിരെയും പോയിന്റ് `നഷ്ടപ്പെടുത്തിയ ആഴ്‌സണലിന് സിറ്റിയുമായി മൂന്നു പോയിന്റിന്റെ ലീഡാണുള്ളത്.21 മത്സരങ്ങളിൽ നിന്നും ആഴ്സണലിന്‌ 51 പോയിന്റും 22 മത്സരങ്ങളിൽ നിന്നും സിറ്റിക്ക് 48 പോയിന്റുമാണുള്ളത്. ഇന്ന് എമിറേറ്റ്സിൽ വിജയിച്ചാൽ സിറ്റിക്ക് ആഴ്സണലിനെ മറികടക്കാനാകും.

പെപ് ഗ്വാർഡിയോളയും നിലവിലെ ഗണ്ണേഴ്‌സ് ബോസായ അദ്ദേഹത്തിന്റെ മുൻ അസ്സിസ്റ്റന്റും തമ്മിലുള്ള ഒരു പോരാട്ടമാണ് ഇന്ന് കാണാനാവുക.തോൽവിയുടെ അനന്തരഫലങ്ങൾ ഇരു ടീമുകൾക്കും അറിയാവുന്നതിനാൽ ടേബിൾ-ടോപ്പർമാരുടെ പോരാട്ടം കിരീട പോരാട്ടത്തിൽ നിർണായകമാകും.എമിൽ സ്മിത്ത് റോവ് (തുട), ഗബ്രിയേൽ ജീസസ് (മുട്ട്), മുഹമ്മദ് എൽനെനി (മുട്ട്) എന്നിവർ ഇന്ന് കളിക്കില്ല.അതേസമയം റെയ്‌സ് നെൽസണും മത്സരത്തിൽ സംശയത്തിലാണ്., പക്ഷേ ഒരു മാറ്റമുണ്ടെങ്കിൽ അത് ഇടതു വിങ്ങിൽ ആകാം, കാരണം ഗബ്രിയേൽ മാർട്ടിനെല്ലിക്ക് പകരം ലിയാൻഡ്രോ ട്രോസാർഡ് വന്നേക്കാം.

ബ്രെന്റ്ഫോർഡിനെതിരായ അവസാന മത്സരത്തിലാണ് ട്രോസാർഡ് തന്റെ ആദ്യ ആഴ്സണൽ ഗോൾ നേടിയത്.മാഞ്ചസ്റ്റർ സിറ്റിയുടെ സ്‌ട്രൈക്കർ എർലിങ്ക് ഹാലൻഡ് ഇന്നത്തെ മത്സരത്തിൽ കളിക്കുന്ന കാര്യം സംശയത്തിലാണ്.2015 ഡിസംബറിന് ശേഷം പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ആഴ്‌സണൽ വിജയിച്ചിട്ടില്ല.മാൻ സിറ്റിക്കെതിരായ അവരുടെ അവസാന 9 ലീഗ് മത്സരങ്ങളിൽ തോൽക്കുകയും ചെയ്തു. നോർത്ത് ലണ്ടൻ ക്ലബ് കഴിഞ്ഞ സീസണിൽ ഈ മത്സരത്തിൽ 1-2 ന് പരാജയപ്പെട്ടു, റോഡ്രിയുടെ ഇഞ്ചുറി ടൈം ഗോളിൽ മാൻ സിറ്റിക്ക് മൂന്ന് പോയിന്റും ലഭിച്ചു. ഈ സീസണിൽ എഫ്‌എ കപ്പിൽ ഇരു ടീമുകളും നേർക്കുനേർ വന്നിരുന്നു, നഥാൻ എകെയുടെ ഗോളിൽ മാഞ്ചസ്റ്റർ സിറ്റി 1-0ന് വിജയിച്ചു. ഇന്ത്യൻ സമയം 1 .00 നാണു മത്സരം

സ്പാനിഷ് ല ലീഗയിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ റയൽ മാഡ്രിഡ് എൽക്കെയെ നേരിടും.സാന്റിയാഗോ ബെർണബ്യൂവില നടക്കുന്ന മത്സരത്തിൽ വിജയം നേടി ബാഴ്സലോണയുമായുള്ള പോയിന്റ് വ്യത്യാസം എട്ടാക്കി കുറക്കാനുള്ള തയ്യാറെടുപ്പിലാണ് റയൽ.വില്ലാറിയലിനെ പരാജയപ്പെടുത്തുന്നതിന് മുമ്പ് 19 മത്സരങ്ങളിൽ നിന്ന് 13 തോൽവികൾ ഏറ്റുവാങ്ങിയ എൽച്ചെ കഴിഞ്ഞ തവണ സീസണിലെ അവരുടെ ആദ്യ ലീഗ് വിജയം സ്വന്തമാക്കി.സൗദി പ്രോ ലീഗ് ക്ലബ് അൽ-ഹിലാലിനെതിരെ 5-3ന് ആവേശകരമായ വിജയത്തിന്റെ പിൻബലത്തിൽ റയൽ മാഡ്രിഡ് തങ്ങളുടെ അഞ്ചാം ക്ലബ് ലോകകപ്പ് കിരീടം സ്വന്തമാക്കിയതിന്റെ പിൻബലത്തിൽ മത്സരത്തിനിറങ്ങും. ലോകകപ്പ് ഇടവേളയ്ക്ക് ശേഷം മൂന്ന് വിജയങ്ങളും ഒരു സമനിലയും രണ്ട് തോൽവിയും വഴങ്ങി.ഇന്ത്യൻ സമയം 1 .30 നാണു മത്സരം

Rate this post