ഇപ്പോഴാണ് ലയണൽ മെസ്സി ലോക ചാമ്പ്യനായത്, അതുകൊണ്ട് മെസ്സി തന്നെയാണ് എന്റെ പ്രചോദനവും-നെയ്മർ

ബ്രസീലിയൻ താരമായ നെയ്മർ ജൂനിയർ സംബന്ധിച്ചിടത്തോളം കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് ഹൃദയഭേദകമായിരുന്നു.ബ്രസീൽ നേരത്തെ തന്നെ പുറത്തായതോടുകൂടി കണ്ണീരോടുകൂടിയാണ് നെയ്മർ കളം വിട്ടത്.ഖത്തറിലെ വേൾഡ് കപ്പ് ഒരുപക്ഷേ തന്റെ കരിയറിലെ അവസാനത്തെ വേൾഡ് കപ്പ് ആവാൻ സാധ്യതയുണ്ട് എന്നുള്ളത് നെയ്മർ നേരത്തെ പറഞ്ഞിരുന്നു.മാനസികമായ സംഘർഷങ്ങളായിരുന്നു ഇതിന്റെ കാരണമായി കൊണ്ട് നെയ്മർ പറഞ്ഞിരുന്നത്.

നെയ്മറെ സംബന്ധിച്ചിടത്തോളം ഇനിയും വേൾഡ് കപ്പുകളിൽ കളിക്കാനുള്ള സമയം അദ്ദേഹത്തിനുണ്ട്.അതുകൊണ്ടുതന്നെ ഇനി 2026 വേൾഡ് കപ്പിൽ ഉണ്ടാകുമോ എന്ന ചോദ്യം നെയ്മറോട് ചോദിച്ചിരുന്നു.ഉണ്ടാകും എന്ന രീതിയിൽ തന്നെയാണ് നെയ്മർ സംസാരിച്ചിട്ടുള്ളത്.മാത്രമല്ല ലയണൽ മെസ്സിയെയും അദ്ദേഹം പരാമർശിച്ചു.

ലയണൽ മെസ്സിയാണ് തന്റെ ഇൻസ്പിരേഷൻ എന്നാണ് നെയ്മർ ജൂനിയർ പറഞ്ഞിട്ടുള്ളത്. മെസ്സി തന്നെ എപ്പോഴും സഹായിക്കാറുണ്ടെന്നും പ്രോത്സാഹിപ്പിക്കാറുണ്ടെന്നും നെയ്മർ പറഞ്ഞിട്ടുണ്ട്.ഒട്ടേറെ തവണ വേൾഡ് കപ്പിൽ കാലിടറിയ ലയണൽ മെസ്സി 35ആം വയസ്സിലാണ് വേൾഡ് കപ്പ് സ്വന്തമാക്കിയത്. അതാണ് നെയ്മർ ജൂനിയർ മാതൃകയാക്കുക.

‘ഓരോ പടിപടിയായിട്ടാണ് ഞാൻ ദേശീയ ടീമിനോടൊപ്പം മുന്നോട്ടുപോവുക. തീർച്ചയായും എനിക്ക് വലിയൊരു സ്വപ്നമുണ്ട്.വേൾഡ് കപ്പ് കിരീടം നേടുക എന്നുള്ളതാണ് എന്റെ സ്വപ്നം.ലയണൽ മെസ്സിയാണ് എപ്പോഴും എന്റെ പ്രചോദനം.മെസ്സി എപ്പോഴും എന്നെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ട്.അദ്ദേഹം ഈ പ്രായത്തിലാണ് വേൾഡ് കപ്പ് കിരീടം നേടിയിട്ടുള്ളത്.അത് എനിക്കൊരു പ്രചോദനമാണ് ‘നെയ്മർ ടിഎൻടി സ്പോർട്സിനോട് പറഞ്ഞു.

കഴിഞ്ഞ വേൾഡ് കപ്പിൽ മെസ്സി മികച്ച പ്രകടനമായിരുന്നു നടത്തിയിരുന്നത്. അർജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ മെസ്സി ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങളും സ്വന്തമാക്കിയിരുന്നു.മാത്രമല്ല ഗോൾഡൻ ബോളിന്റെ ഉടമയെ തന്നെയായിരുന്നു.അത്തരത്തിലുള്ള ഒരു മാസ്മരിക പ്രകടനമാണ് മെസ്സി ഈ പ്രായത്തിൽ പുറത്തെടുത്തത്.

Rate this post