റയൽ മാഡ്രിഡിന്റെ എക്കാലത്തെയും മികച്ച രണ്ട് ഇതിഹാസങ്ങൾ വീണ്ടും ഒരുമിക്കുന്നു, സൗദി അറേബ്യയിലെ അൽ നസർ ക്ലബ്ബിൽ ഒരുമിക്കും

റയൽ മാഡ്രിഡ് ഇതിഹാസമായ മാഴ്‌സലോ ഗ്രീക്ക് ക്ലബായ ഒളിമ്പിയാക്കോസ്‌ വിടാനൊങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. 2022 ജൂൺ വരെ റയൽ മാഡ്രിഡ് താരമായിരുന്ന മാഴ്‌സലോ കരാർ അവസാനിച്ചതോടെയാണ് സ്പെയിൻ വിടുന്നത്. സെപ്‌തംബറിൽ ഒളിമ്പിയാക്കോസുമായി ഒരു വർഷത്തെ കരാർ ഒപ്പുവെച്ച താരം കോണ്ട്രാക്റ്റ് അവസാനിക്കാൻ നാല് മാസത്തോളം ബാക്കി നിൽക്കെയാണ് ക്ലബ് വിടാൻ തയ്യാറെടുക്കുന്നത്.

ഒളിമ്പിയാക്കോസിൽ എത്തിയ മാഴ്‌സലോക്ക് അവസരങ്ങൾ പരിമിതമായിരുന്നു. ഗ്രീസ് വിടുകയെന്ന പദ്ധതിയാണ് ബ്രസീലിയൻ താരത്തിനുള്ളതെന്നും അതിനു വേണ്ടിയാണ് കരാർ നേരത്തെ ഒഴിവാക്കുന്നതെന്ന് സ്‌പാനിഷ്‌ മാധ്യമം റെലെവോ റിപ്പോർട്ടു ചെയ്യുന്നു. വിദേശത്തു നിന്നുമുള്ള ക്ലബുകളിൽ നിന്നും മാഴ്‌സലോക്ക് ഓഫറുകൾ ഉള്ളതായും കരാർ അവസാനിപ്പിക്കാൻ ക്ലബിനും താരത്തിനും സമ്മതമാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

മാഴ്‌സലോ ഗ്രീസ് വിടുകയാണെങ്കിൽ റൊണാൾഡോക്കൊപ്പം സൗദിയിലേക്ക് ചേക്കേറുമെന്ന റിപ്പോർട്ടുകളുണ്ട്. റയൽ മാഡ്രിഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അടുത്ത സുഹൃത്തായിരുന്നു മാഴ്‌സലോ. കളിക്കളത്തിലും ഇരുവരും തമ്മിലുള്ള കെമിസ്ട്രി വളരെ മികച്ചതായിരുന്നു. സൗദി ക്ലബായ അൽ നസ്റിന് രണ്ടു താരങ്ങളെയും വീണ്ടും ഒരുമിപ്പിക്കാനുള്ള പദ്ധതിയുണ്ടെന്നും അഭ്യൂഹങ്ങളുണ്ട്.

റയൽ മാഡ്രിഡിന്റെ ചരിത്രത്തിൽ ഏറ്റവുമധികം കിരീടങ്ങൾ സ്വന്തമാക്കിയ താരമാണ് മാഴ്‌സലോ. 2007ൽ റയൽ മാഡ്രിഡിൽ എത്തിയതിനു ശേഷം ആറു ലീഗ് കിരീടങ്ങളും അഞ്ചു ചാമ്പ്യൻസ് ലീഗും മൂന്നു കോപ്പ ഡെൽ റേയുമടക്കം നിരവധി ട്രോഫികൾ താരം സ്വന്തമാക്കി. മാഴ്‌സലോ റൊണാൾഡോക്കൊപ്പം ഒരുമിച്ചാൽ അത് ആരാധകർക്ക് വളരെ സന്തോഷവും പ്രതീക്ഷയും നൽകുന്നതായിരിക്കും.

Rate this post