ഇതുപോലെയുള്ള സുഹൃത്തുക്കളാണെങ്കിൽ പിന്നെ ശത്രുക്കളുടെ ആവശ്യമില്ലല്ലോ? നെയ്മറുടെ സുഹൃത്തുക്കളെ കുറിച്ച് ഹെൻറി

ഒരു പ്രതിസന്ധി സമയത്തിലൂടെയാണ് ബ്രസീലിയൻ താരമായ നെയ്മർ ജൂനിയർ ഇപ്പോൾ പിഎസ്ജിയിൽ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.എന്തെന്നാൽ നെയ്മറെ ഒഴിവാക്കാൻ പാരീസിയൻ ക്ലബ്ബ് തീരുമാനിച്ചു കഴിഞ്ഞു എന്നുള്ളത് പലരും കണ്ടെത്തിയിരുന്നു.നെയ്മർക്ക് ടീമിനോട് കമ്മിറ്റ്മെന്റ് ഇല്ലെന്നും കുത്തഴിഞ്ഞ ജീവിതം മാത്രമാണ് നെയ്മർ നയിക്കുന്നതെന്നുമാണ് പ്രധാന വിമർശനം.

അതിന് എരിവ് പകർന്നുകൊണ്ട് ബയേണിനെതിരെയുള്ള മത്സരത്തിന് ശേഷം ഒരു വിവാദ സംഭവമുണ്ടായി.അതായത് ആ മത്സരത്തിൽ പരാജയപ്പെട്ടതിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ നെയ്മർ ജൂനിയർ മക്ഡോണാൾഡിൽ ഫാസ്റ്റ് ഫുഡ് കഴിക്കാൻ തന്റെ സുഹൃത്തുക്കൾക്കൊപ്പം എത്തുകയായിരുന്നു. മാത്രമല്ല നെയ്മർ ഒരു പോക്കർ ടൂർണമെന്റിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.

ഇതിന്റെ തെളിവുകൾ ലോകത്തിന് ലഭിച്ചത് നെയ്മറുടെ സുഹൃത്തുക്കളിലൂടെയാണ്. അതായത് നെയ്മറുടെ ഒരു സുഹൃത്ത് തന്റെ ഇൻസ്റ്റഗ്രാമിൽ ഇതിന്റെ ചിത്രങ്ങൾ സ്റ്റോറി ഇട്ടു.ഇതോടുകൂടിയാണ് ഇത് വെളിവായത്.പിഎസ്ജി ആരാധകരെ ഇത് വളരെയധികം ദേഷ്യം പിടിപ്പിച്ചിരുന്നു.പ്രധാനപ്പെട്ട തോൽവിക്ക് പിന്നാലെ മോശം പ്രകടനം നടത്തിയ നെയ്മർ ജൂനിയർ യാതൊരു കൂസലുമില്ലാതെ ആഘോഷിച്ചു നടക്കുന്നു എന്നാണ് ആരാധകർ ആരോപിച്ചത്.

നെയ്മറുടെ സുഹൃത്തുക്കൾ അദ്ദേഹത്തെ കൂടുതൽ വഴിതെറ്റിക്കുന്നു എന്ന വിമർശനവും ഉണ്ടായിരുന്നു.ഫ്രഞ്ച് ഇതിഹാസമായ തിയറി ഹെൻറിയും ഈ വിഷയത്തിൽ വിമർശനം ഉന്നയിച്ചു.അതായത് ഇതുപോലെയുള്ള സുഹൃത്തുക്കൾ ഉണ്ടെങ്കിൽ പിന്നീട് ശത്രുക്കളുടെ ആവശ്യമില്ലല്ലോ എന്നാണ് ഹെൻറി നെയ്മറുടെ സുഹൃത്തുക്കളെ പറ്റി പറഞ്ഞത്.നെയ്മറുടെ കഴിവിനെ ഇല്ലാതാക്കാൻ ഈ സുഹൃത്തുക്കൾ തന്നെ ധാരാളം എന്നതാണ് അദ്ദേഹം ഈ വിമർശനത്തിലൂടെ വ്യക്തമാക്കിയിട്ടുള്ളത്.

കഴിഞ്ഞ ഫ്രഞ്ച് ലീഗ് മത്സരത്തിൽ നെയ്മർ പരിക്കേറ്റു കൊണ്ട് പുറത്താവുകയും ചെയ്തിട്ടുണ്ട്.ബയേണിനെതിരെയുള്ള സെക്കൻഡ് ലെഗ് നെയ്മർ കളിക്കാനുള്ള സാധ്യത ഏറെ കുറവാണ്.ഈ സീസണിൽ നല്ല പ്രകടനം നടത്തിയെങ്കിലും നെയ്മറെ പിഎസ്ജി നിലനിർത്തുമോ എന്നുള്ളത് വലിയ ഒരു ക്വസ്റ്റൻ മാർക്ക് തന്നെയാണ്.

Rate this post