റാഫേൽ നദാലിന് ഹൃദയസ്പർശിയായ മറുപടിയുമായി ലയണൽ മെസ്സി |Lionel Messi
കായിക ലോകത്തെ ഓസ്കാർ അവാർഡ് എന്നാണ് ലോറസ് അവാർഡ് അറിയപ്പെടാറുള്ളത്.കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച കായികതാരത്തെ തിരഞ്ഞെടുക്കാനുള്ള ലോറസ് അവാർഡിന്റെ നോമിനികളെ പ്രഖ്യാപിച്ചിരുന്നു. ഫുട്ബോൾ ലോകത്ത് നിന്നും ലയണൽ മെസ്സിയും കിലിയൻ എംബപ്പേയും ഇടം നേടിയിരുന്നു.ടെന്നീസ് ഇതിഹാസമായ റാഫേൽ നദാലും നോമിനി ലിസ്റ്റിൽ ഉണ്ടായിരുന്നു.
ഇതിന് പിന്നാലെ നദാൽ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ മെസ്സിക്ക് ഒരു സന്ദേശം അയച്ചിരുന്നു.അതായത് ഈ നോമിനി ലിസ്റ്റിൽ ഇടം നേടാൻ കഴിഞ്ഞത് തന്നെ സംബന്ധിച്ചിടത്തോളം ഒരു ആദരമാണെന്നും എന്നാൽ കഴിഞ്ഞ വർഷത്തെ ലോറസ് അവാർഡ് ലയണൽ മെസ്സി അർഹിക്കുന്നു എന്നുമാണ് നദാൽ പറഞ്ഞിട്ടുള്ളത്. ലയണൽ മെസ്സിയുടെ വേൾഡ് കപ്പ് കിരീടം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഇദ്ദേഹം ഈ പ്രസ്താവന നടത്തിയിട്ടുള്ളത്.
ഇപ്പോഴിതാ ഫുട്ബോൾ ഇതിഹാസമായ ലയണൽ മെസ്സി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ നദാലിന് ഹൃദയസ്പർശിയായ ഒരു മറുപടി നൽകിയിട്ടുണ്ട്.നിങ്ങളുടെ ഈ വാക്കുകൾക്ക് മറുപടി പറയാൻ തനിക്ക് വാക്കുകൾ ലഭിക്കുന്നില്ല എന്നാണ് ലയണൽ മെസ്സി കുറിച്ചിട്ടുള്ളത്.കൂടാതെ മെസ്സി നദാലിന് നന്ദി അറിയിക്കുകയും നിങ്ങളും എല്ലാം അർഹിക്കുന്നുണ്ടെന്നും കൂട്ടിച്ചേർക്കുകയും ചെയ്തിട്ടുണ്ട്.
‘നിങ്ങളെ പോലെയുള്ള ഒരു കായികതാരം എന്നെക്കുറിച്ച് ഇങ്ങനെ പറയുക എന്നുള്ളതിന് മറുപടി നൽകാൻ എനിക്ക് വാക്കുകൾ ലഭിക്കുന്നില്ല.വളരെയധികം നന്ദി രേഖപ്പെടുത്തുന്നു നദാൽ.ഓരോ സമയവും നിങ്ങൾ കോർട്ടിലേക്ക് പോകുന്ന കാര്യത്തിൽ നിങ്ങളും എല്ലാം അർഹിക്കുന്നു. നിങ്ങളൊരു ജേതാവാണ് നദാൽ.ഇനിയും നമുക്ക് ഒരുപാട് പരസ്പരം മത്സരിക്കാൻ സമയമുണ്ടല്ലേ?തീർച്ചയായും ഈ പുരസ്കാരം എല്ലാവരും അർഹിക്കുന്നു ‘ലയണൽ മെസ്സി മറുപടി നൽകി.
الأسطورة رداً على نادال: أن يقول عني رياضي بحجمك هذا الكلام يتركني عاجزا عن الكلام… شكرا جزيلا لك نادال، أنت أيضا تستحق كل شيء للطريقة التي تنافس بها في كل مرة تخرج فيها إلى الملعب. أنت فائز، لا يزال لدينا الكثير من المنافسة هناك، أليس كذلك؟ والجميع يستحقها، لأكون صادقا!” pic.twitter.com/AnQpuYSjiF
— Messi Xtra (@M30Xtra) February 21, 2023
റയൽ മാഡ്രിഡിന്റെ കടുത്ത ആരാധകൻ കൂടിയാണ് റാഫേൽ നദാൽ.ഖത്തർ വേൾഡ് കപ്പ് ലയണൽ മെസ്സി നേടിയ സമയത്ത് അദ്ദേഹത്തെ നദാൽ പ്രശംസിച്ചിരുന്നു. ഏതായാലും കായികലോകത്തെ ഓസ്കാർ ഇത്തവണയും ലയണൽ മെസ്സി തന്നെ കരസ്ഥമാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.