പ്രായം കൂടുംതോറും വീര്യം വർദ്ധിക്കുന്നവൻ മെസ്സി,30 വയസ്സിനു ശേഷമുള്ള മെസ്സിയുടെ കണക്കുകൾ

35 കാരനായ ലയണൽ മെസ്സി തന്റെ കരിയറിലെ ഏറ്റവും നല്ല സമയത്തിലൂടെയാണ് ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്.എന്തെന്നാൽ അർജന്റീനയോടൊപ്പം സമീപകാലത്താണ് മെസ്സിക്ക് നേട്ടങ്ങൾ കരസ്ഥമാക്കാൻ സാധിച്ചിട്ടുള്ളത്.കോപ്പ അമേരിക്ക കിരീടവും ഫൈനലിസിമയും ഖത്തർ വേൾഡ് കപ്പ് കിരീടവും മെസ്സി നേടിയതോടുകൂടി എല്ലാവരും അദ്ദേഹത്തെ സമ്പൂർണ്ണനായി പ്രഖ്യാപിച്ചു കഴിഞ്ഞു.

കരിയറിന്റെ തുടക്കകാലത്ത് തന്നെ നിരവധി ബാലൺഡി’ഓറുകൾ വാരിക്കൂട്ടിയ ലയണൽ മെസ്സിക്ക് പ്രായം ഒരു തടസ്സമാവുമെന്ന് പലരും കണക്ക് കൂട്ടിയിരുന്നു. എന്നാൽ ആ കണക്കുകൂട്ടലുകളെയെല്ലാം കാറ്റിൽ പറത്തി കൊണ്ടാണ് 30 വയസ്സിനു ശേഷവും ലയണൽ മെസ്സി മികച്ച പ്രകടനം നടത്തുന്നത്.നിലവിൽ 35 കാരനായ മെസ്സി കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിലെ ഗോൾഡൻ ബോൾ കരസ്ഥമാക്കുകയും ആകെ കളിച്ച ഏഴു മത്സരങ്ങളിലെ അഞ്ചു മത്സരങ്ങളിലെയും മാൻ ഓഫ് ദി മാച്ച് പുരസ്കാരം കൈക്കലാക്കുകയും ചെയ്തിരുന്നു.

മെസ്സിയുടെ 30 വയസ്സിനു ശേഷമുള്ള കണക്കുകൾ നമുക്കൊന്ന് നോക്കാം.ആകെ 310 മത്സരങ്ങളാണ് മെസ്സി കളിച്ചിട്ടുള്ളത്.അതിൽ നിന്ന് 232 ഗോളുകളും 118 അസിസ്റ്റുകളും മെസ്സി നേടി കഴിഞ്ഞു.അതായത് 350 ഗോളുകളിൽ കോൺട്രിബ്യൂട്ട് ചെയ്യാൻ ഇക്കാലയളവിൽ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.ആകെ 10 ടൂർണമെന്റുകളിലാണ് മെസ്സി ഈ കാലയളവിൽ ബൂട്ടണിഞ്ഞിട്ടുള്ളത്.രണ്ട് തവണ ബാലൺഡി’ഓർ പുരസ്കാരങ്ങൾ മെസ്സി കരസ്ഥമാക്കി.

ഈ വർഷവും മെസ്സി തന്നെ ബാലൺഡി’ഓർ നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.2 ഗോൾഡൻ ബൂട്ടുകൾ മെസ്സി നേടി.ഫിഫ ബെസ്റ്റ് പുരസ്കാരവും മെസ്സി കരസ്ഥമാക്കിയിട്ടുണ്ട്. ഇത്തവണയും മെസ്സിക്ക് തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.വേൾഡ് കപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോൾഡൻ ബോളും മെസ്സിയാണ് കരസ്ഥമാക്കിയത്.

ഈ കാലയളവിൽ നാല് തവണയാണ് മെസ്സി ലാലിഗ ടോപ്പ് സ്കോറർ പട്ടം നേടിയത്.ഒരുതവണ ചാമ്പ്യൻസ് ലീഗിലെ ടോപ്പ് സ്കോററായി മാറി.കഴിഞ്ഞ കോപ്പ അമേരിക്ക ടൂർണമെന്റിലെ ടോപ്പ് സ്കോറർ ആയി മാറാനും കഴിഞ്ഞിരുന്നു. ഇക്കാലയളവിൽ 15 തവണ ഹാട്രിക്കുകളും ലയണൽ മെസ്സി കരസ്ഥമാക്കിയിട്ടുണ്ട്. ഇതൊക്കെയാണ് ഇപ്പോൾ പുറത്തേക്ക് വന്നിട്ടുള്ള കണക്ക് വിവരങ്ങൾ.മെസ്സി പ്രായം കൂടുന്തോറും വീര്യം വർദ്ധിക്കുന്ന താരമാണ് എന്ന് തെളിയിക്കാൻ ഈ കണക്കുകൾ തന്നെ ധാരാളമാണ്.

Rate this post