‘അതെ, ഇത് ബുദ്ധിമുട്ടാണ് … ഇത് ശരിക്കും ബുദ്ധിമുട്ടാണ്. ചിലപ്പോൾ കൊ ല്ലാൻ ആഗ്രഹിക്കും’:ലിസാൻഡ്രോ മാർട്ടിനെസ്

ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മികച്ച പ്രകടനം നടത്തുന്നതിന് നിരവധി കാരണങ്ങളുണ്ട്.കോച്ച് എറിക് ടെൻ ഹാഗ് ടീമിൽ കൊണ്ട് വന്ന ചില തന്ത്രപരമായ മാറ്റങ്ങൾ, ചില ട്രാൻസ്ഫറുകളും ഒഴിവാക്കലുകളുമെല്ലാം ടീമിൽ വലിയ മാറ്റങ്ങൾ വരുത്തി.അദ്ദേഹത്തിന്റെ കീഴിൽ പല കളിക്കാരും ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തതും യുണൈറ്റഡിന്റെ കുതിപ്പിന് ശക്തിയേകി.

മാഞ്ചസ്റ്ററിൽ എത്തിയതിനു ശേഷം ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ഒരു താരമാണ് അർജന്റീയർ സെന്റർ-ബാക്ക് ലിസാൺ മാർട്ടിനെസ്. നിലവിൽ ടീമിന്റെ പ്രധാന കളിക്കാരിൽ ഒരാളായി അദ്ദേഹം മാറുകയും ചെയ്തു.ഈ സീസണിൽ താൻ നേരിട്ട ഏറ്റവും കടുപ്പമേറിയ താരം ആരാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ഹാരി കെയ്ൻ, മുഹമ്മദ് സലാ, എർലിംഗ് ഹാലൻഡ് എന്നിവരും പ്രീമിയർ ലീഗിലെ ഏറ്റവും വലിയ ഫോർവേഡുകളും ലിസാൻഡ്രോ മാർട്ടിനെസിന്റെ പ്രതിരോധം മറികടക്കാൻ പാടുപെടുന്നത് ഫുട്ബോൾ ലോകം കണ്ടു.

എന്നാൽ ഈ സീസണിൽ താൻ നേരിട്ട ഏറ്റവും കടുപ്പമേറിയ താരം ആഴ്സണലിന്റെ ബ്രസീലിയൻ ഫോർവേഡ് ഗബ്രിയേൽ ജീസസാണെന്ന് ലിസാൻഡ്രോ മാർട്ടിനെസ് വെളിപ്പെടുത്തി. കളിക്കളത്തിലെ തന്റെ അഗ്രെഷനെക്കുറിച്ചും ലിസാൻഡ്രോ മാർട്ടിനെസും പ്രതികരിച്ചു.”അതെ, ഇത് ബുദ്ധിമുട്ടാണ് … ഇത് ശരിക്കും ബുദ്ധിമുട്ടാണ്. ചിലപ്പോൾ എനിക്ക് കൊല്ലാൻ ആഗ്രഹമുണ്ട്, പക്ഷേ തന്റെ അഗ്രെഷനെ മയപ്പെടുത്താൻ ബുദ്ധിമുട്ടാണോ എന്ന് ചോദിച്ചപ്പോൾ ലിസാൻഡ്രോ മാർട്ടിനെസ് പറഞ്ഞു.ബാഴ്‌സലോണയ്‌ക്കെതിരായ യൂറോപ്പ ലീഗ് മത്സരത്തിൽ ബാഴ്‌സലോണയുടെ പരിചയസമ്പന്നനായ പോളിഷ് സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോവ്‌സ്‌കിയെ ലിസാൻഡ്രോ മാർട്ടിനെസ് പ്രതിരോധിച്ച രീതി തെളിയിക്കുന്നത് ഇന്ന് യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളിൽ കളിക്കുന്ന മികച്ച ഡിഫൻഡർമാരിൽ ലിസാൻഡ്രോ മാർട്ടിനെസ് ഉണ്ടെന്നാണ്.

എറിക് ടെൻ ഹാഗ് യുണൈറ്റഡിൽ ചേർന്ന ഉടൻ തന്നെ 25 കാരനെ ഓൾഡ് ട്രാഫോർഡിലേക്ക് കൊണ്ടുവന്നു, അജാക്സിൽ ലിസാൻഡ്രോ മാർട്ടിനെസിനൊപ്പം പ്രവർത്തിച്ച പരിശീലകന് താരത്തിന്റെ കഴിവുകൾ അറിയാമായിരുന്നു.ലിസാൻഡ്രോ മാർട്ടിനെസിന്റെ പിന്തുണയോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രതിരോധ നിര ഇന്ന് ശക്തമാണ്. “എനിക്ക് അവനെ നന്നായി അറിയാം, അവന്റെ മാനസികാവസ്ഥ, ഞങ്ങൾ ഏകദേശം ഒരുപോലെയാണ്. തീർച്ചയായും ഞങ്ങൾ എല്ലാം വിജയിക്കണമെന്ന് ആഗ്രഹിക്കുന്നു” ടെൻ ഹാഗ് പറഞ്ഞു.

Rate this post