റൊണാൾഡോയുടെ ചരിത്രത്തിലെ മികച്ച ഇലവൻ, ക്രിസ്റ്റ്യാനോ പുറത്ത്, ലയണൽ മെസ്സി അകത്ത്

ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളെ ഉൾപ്പെടുത്തി കൊണ്ടുള്ള ബെസ്റ്റ് ഇലവൻ ഒരു ഫുട്ബോൾ താരങ്ങളും പുറത്തു വിടാറുണ്ട്. ഓരോരുത്തർക്കും അവരുടേതായ വ്യക്തിപരമായ ഇഷ്ടങ്ങളും അഭിപ്രായങ്ങളും ഉണ്ടാവും.അതുകൊണ്ടുതന്നെ പല ഇതിഹാസങ്ങൾക്കും ചിലപ്പോൾ ബെസ്റ്റ് ഇലവനിൽ ഇടം ലഭിക്കാറില്ല.

ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡോ നസാരിയോ ഫുട്ബോൾ ചരിത്രത്തിലെ തന്റെ ഏറ്റവും മികച്ച ഇലവൻ ഇപ്പോൾ തിരഞ്ഞെടുത്തിട്ടുണ്ട്.ബെറ്റ്ഫയറിന് വേണ്ടിയാണ് അദ്ദേഹം ഈ ഇലവൻ പുറത്തുവിട്ടിട്ടുള്ളത്.നിലവിൽ കളിച്ചുകൊണ്ടിരിക്കുന്ന ലയണൽ മെസ്സി ഈ ബെസ്റ്റ് ഇലവനിൽ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. അതേസമയം മറ്റൊരു സൂപ്പർതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഈ ഇലവനിൽ ഇടം ലഭിച്ചിട്ടില്ല.

ഗോൾ കീപ്പറായി കൊണ്ട് റൊണാൾഡോ തിരഞ്ഞെടുത്തിരിക്കുന്നത് ജിയാൻ ലൂയിജി ബുഫണിനെയാണ്.റൈറ്റ് ബാക്ക് പൊസിഷനിൽ ബ്രസീലിയൻ ഇതിഹാസമായ കഫു വരുന്നു. ലെഫ്റ്റ് ബാക്ക് പൊസിഷനിൽ ഇടം നേടിയിരിക്കുന്നത് മറ്റൊരു ബ്രസീലിയൻ ഇതിഹാസമായ റോബർട്ടോ കാർലോസ് ആണ്.സെന്റർ ബാക്ക് പൊസിഷനിൽ ഫ്രാൻസ് ബെക്കൻബോർ,മാൾഡീനി എന്നിവരാണ് ഇടം കണ്ടെത്തിയിട്ടുള്ളത്. നിലവിൽ കളിച്ചുകൊണ്ടിരിക്കുന്ന താരങ്ങൾ ആരും തന്നെ പ്രതിരോധനിരയിൽ ഇടം നേടിയിട്ടില്ല

മിഡ്‌ഫീൽഡിന്റെ കാര്യത്തിലേക്ക് വന്നാൽ ഇതിഹാസങ്ങളായ സീക്കോ,മറഡോണ എന്നിവർക്കാണ് റൊണാൾഡോ സ്ഥാനം നൽകിയിട്ടുള്ളത്.മുന്നേറ്റ നിരയിൽ സെന്റർ സ്ട്രൈക്കർ ആയിക്കൊണ്ട് തന്നെ തന്നെയാണ് റൊണാൾഡോ തിരഞ്ഞെടുത്തിട്ടുള്ളത്. അദ്ദേഹത്തോടൊപ്പം റൊണാൾഡീഞ്ഞോ,ലയണൽ മെസ്സി,പെലെ എന്നിവർ ഇടം നേടിയിട്ടുണ്ട്.ഇവരൊക്കെയാണ് ഇപ്പോൾ റൊണാൾഡോയുടെ ബെസ്റ്റ് ഇലവനിൽ ഇടം കണ്ടെത്തിയിട്ടുള്ളത്.

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ഗോൾ സ്കോറർമാരിൽ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.കഴിഞ്ഞ ദിവസം പോലും അദ്ദേഹം സൗദി അറേബ്യൻ ലീഗിൽ ഹാട്രിക്ക് നേടിയിരുന്നു.എണ്ണൂറിൽ പരം കരിയർ ഗോളുകൾ നേടാൻ റൊണാൾഡോക്ക് കഴിഞ്ഞിട്ടുണ്ട്.ലയണൽ മെസ്സിക്ക് 800 ൽ എത്താൻ ഇനി മൂന്ന് ഗോളുകൾ മാത്രം മതി.

5/5 - (1 vote)