
ഫിഫ ബെസ്റ്റ് പുരസ്കാരം ഇന്ന്, ഇന്ത്യൻ സമയം ചാനൽ ലിസ്റ്റ് എന്നിവ അറിയാം|The Best FIFA Football Awards 2022
ലോകകപ്പ് ഫൈനലിലെന്നപോലെ 2022-ലെ മികച്ച ഫിഫ പുരുഷ താരത്തിനുള്ള പുരസ്‌കാരത്തിനായി തിങ്കളാഴ്ച പാരീസ് സെന്റ് ജെർമെയ്‌ൻ ടീമംഗങ്ങളായ ലയണൽ മെസ്സിയും കൈലിയൻ എംബാപ്പെയും പരസ്പരം മത്സരിക്കുന്നു, ബാലൺ ഡി ഓർ കരീം ബെൻസെമയാണ് മറ്റൊരു മത്സരാർത്ഥി,ചടങ്ങ് പാരീസിലാണ് നടക്കുന്നത്.
ഖത്തറിലെ ആ ഐതിഹാസിക ഏറ്റുമുട്ടലിൽ അർജന്റീനയെ എംബാപ്പെയുടെ ഫ്രാൻസിനെ കീഴടക്കി കിരീടത്തിലേക്ക് നയിച്ചതിന് ശേഷം മെസ്സി തന്റെ ശേഖരത്തിലേക്ക് മറ്റൊരു വ്യക്തിഗത പുരസ്‍കാരം നേടുന്നതിന് അടുത്താണ്.കഴിഞ്ഞ രണ്ട് വർഷങ്ങളിൽ റോബർട്ട് ലെവൻഡോവ്‌സ്‌കിയാണ് ഈ പുരസ്‌കാരം നേടിയത്.എല്ലാ പുരുഷ ദേശീയ ടീമിന്റെയും പരിശീലകനും ക്യാപ്റ്റനും ഓരോ രാജ്യത്തുനിന്നും ഒരു പത്രപ്രവർത്തകനും അടങ്ങുന്ന ജൂറിയാണ് വിജയിയെ തീരുമാനിക്കുന്നത്, എന്നാൽ ആരാധകർക്ക് വോട്ടുചെയ്യാം.

1966-ൽ ജിയോഫ് ഹർസ്റ്റിന് ശേഷം ലോകകപ്പ് ഫൈനൽ ഹാട്രിക് നേടുന്ന ആദ്യ കളിക്കാരനായ എംബപ്പേക്ക് പക്ഷെ ഫ്രാൻസിനെ വിജയത്തിലേക്ക് എത്തിക്കാന് സാധിച്ചില്ല.ഫൈനലിന് തൊട്ടുപിന്നാലെ 24 വയസ്സ് തികഞ്ഞ എംബാപ്പെ എട്ട് ഗോളുകൾ നേടി ടൂർണമെന്റിലെ ടോപ് സ്‌കോററായിരുന്നു.പരിക്കുമൂലം ലോകകപ്പ് നഷ്ടമായതോടെ മറ്റൊരു വ്യക്തിഗത ബഹുമതി നേടാനുള്ള ബെൻസിമയുടെ സാധ്യതകൾ ഇല്ലാതെയിരിക്കുകയാണ്.ഇപ്പോൾ 35 വയസ്സുള്ള റയൽ മാഡ്രിഡ് സ്‌ട്രൈക്കർ, കഴിഞ്ഞ സീസണിൽ തന്റെ ക്ലബ്ബിനായി 46 മത്സരങ്ങളിൽ നിന്ന് 44 ഗോളുകൾ നേടി, ചാമ്പ്യൻസ് ലീഗിലും ലാലിഗയിലും റയലിന് കിരീടം നേടികൊടുക്കുകയും ചെയ്തിരുന്നു.
Stars at the top of the game 🌟#TheBest pic.twitter.com/nDcwQuqzfN
— FIFA World Cup (@FIFAWorldCup) February 26, 2023
റയൽ മാഡ്രിഡിന്റെ കാർലോ ആൻസലോട്ടി, മാഞ്ചസ്റ്റർ സിറ്റിയുടെ പെപ് ഗാർഡിയോള എന്നിവർക്കൊപ്പമാണ് അർജന്റീനയുടെ ലയണൽ സ്‌കലോനിയും പുരുഷ പരിശീലകന്റെ ബഹുമതിക്കായി എത്തിയിരിക്കുന്നത്.ബ്രസീൽ താരം റിച്ചാർലിസണിന്റെ സെർബിയയ്‌ക്കെതിരായ ലോകകപ്പ് ഗോൾ മികച്ച ഗോളിനുള്ള പുഷ്‌കാസ് അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട മൂന്ന് പേരിൽ ഒരാളാണ്.ഇന്ത്യൻ സമയം ഇന്ന് രാത്രി 1 .30 ക്കാണ് അവാർഡുകൾ പ്രഖ്യാപിക്കുക.പുരസ്‌കാര ചടങ്ങ് ഇന്ത്യയിലെ സ്പോർട്സ് 18 നെറ്റ്‌വർക്കിൽ സംപ്രേക്ഷണം ചെയ്യും.ഫിഫയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലും ജിയോസിനിമയിലും തത്സമയം സംപ്രേക്ഷണം ചെയ്യും.