‘ഫിഫ ബെസ്റ്റ് ഇലവൻ’ : റൊണാൾഡോ ഇല്ല , ലയണൽ മെസ്സിയും ഹാളണ്ടും എംബപ്പെയും ടീമിൽ
ലയണൽ മെസ്സി, കൈലിയൻ എംബാപ്പെ, എർലിംഗ് ഹാലൻഡ് എന്നിവരെ ഉൾപ്പെടുത്തി ഫിഫയുടെ 2022 ലെ മികച്ച അവാർഡുകളിൽ ഫിഫ ഫിഫ്പ്രോ വേൾഡ് ഇലവൻ തിരഞ്ഞെടുക്കപ്പെട്ടു.ലോക ഫുട്ബോളിലെ ഏറ്റവും മികച്ച 11 കളിക്കാർ അവരുടെ ഫുട്ബോൾ സഹപ്രവർത്തകർ വോട്ട് ചെയ്തതനുസരിച്ച് ഫിഫയുടെ ദി ബെസ്റ്റ് അവാർഡിൽ 2022 ലെ ഫിഫ്പ്രോ വേൾഡ് ഇലവനിൽ തിരഞ്ഞെടുക്കപ്പെട്ടു.
പ്രമുഖ താരങ്ങൾ എല്ലാം ഇടം നേടിയപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇടം ലഭിച്ചില്ല. മോശം ലോകകപ്പും മാഞ്ചസ്റ്റർ യുണൈറ്റഡിനായുള്ള മങ്ങിയ പ്രകടനവും ആകാം റൊണാൾഡോ മികച്ച ഇലവനിൽ നിന്ന് പുറത്ത് ആകാൻ കാരണം. 2007ന് ശേഷം ആദ്യമായാണ് റൊണാൾഡോ ഫിഫ ഇലവനിൽ സ്ഥാനം നേടാതെ ആകുന്നത്.ക്ലബ്ബിനും രാജ്യത്തിനും ഒരുപോലെ ബുദ്ധിമുട്ടുള്ള വർഷമായിരുന്നു റൊണാൾഡോക്ക്. സീസണിന്റെ തുടക്കത്തിൽ എറിക് ടെൻ ഹാഗിന്റെ കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിച്ച റൊണാൾഡോ 16 കളികളിൽ നിന്ന് വെറും മൂന്ന് ഗോളുകൾ മാത്രം നേടി.ഖത്തർ വേൾഡ് കപ്പിൽ തിളങ്ങാനും സാധിച്ചില്ല.
റയൽ മാഡ്രിഡ് ഗോൾകീപ്പർ കോർട്ടോയിസാണ് മികച്ച ഇലവനിലെ ഗോൾകീപ്പർ. ലിവർപൂൾ താരം വാൻ ഡിക്ക്, പിഎസ്ജിയുടെ ഹക്കിമി, നിലവിൽ ബയേൺ മ്യൂണിക്കിനായി കളിക്കുന്ന മുൻ മാഞ്ചസ്റ്റർ സിറ്റി താരം കാൻസെലോ എന്നിവരാണ് പ്രതിരോധത്തിൽ. ഡി ബ്രൂയ്നും മോഡ്രിച്ചും കാസെമിറോയും മധ്യനിരയിൽ. എംബാപ്പെ, ബെൻസെമ, ഹാലാൻഡ് എന്നിവരാണ് ഫിഫ ഇലവനിൽ മെസ്സിക്കൊപ്പം ആക്രമണത്തിൽ. 2023ലെ ഫിഫയുടെ ഏറ്റവും മികച്ച പുരുഷ ഇലവനിൽ ബെൽജിയത്തിനും ഫ്രാൻസിനുമാണ് ഏറ്റവും കൂടുതൽ കളിക്കാർ.
ബെൽജിയം താരങ്ങളായ കോർട്ടോയിസിനും ഡി ബ്രൂയ്നും ഒപ്പം ബെൻസെമയും എംബാപ്പെയും ഫ്രാൻസ് ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. നെതർലൻഡ്സ്, മൊറോക്കോ, ക്രൊയേഷ്യ, ബ്രസീൽ, അർജന്റീന, നോർവേ, പോർച്ചുഗൽ എന്നിവിടങ്ങളിൽ നിന്നുള്ള മറ്റ് താരങ്ങൾ ഫിഫ 2023 ലെ മികച്ച പുരുഷ ഇലവനിൽ ഇടം നേടി.നെയ്മർ, ഡി മരിയ, എൻസോ ഫെർണാണ്ടസ്, വിനീഷ്യസ് ജൂനിയർ, തിയാഗോ സിൽവ, എമി മാർട്ടിനെസ് തുടങ്ങിയ സൗത്ത് അമേരിക്കൻ താരങ്ങൾക്ക് മികച്ച ഇലവനിൽ ഇടം പിടിക്കാനായില്ല.ലോകകപ്പ് ജേതാവ് ലയണൽ മെസ്സി ടീമിൽ ഇടംനേടിയപ്പോൾ എമിലിയാനോ മാർട്ടിനെസ് ടീമിൽ ഇടംപിടിച്ചില്ല. പ്രീമിയർ ലീഗിൽ നിന്നും നാല് താരങ്ങൾ ടീമിൽ ഇടം നേടി.
✨ The 2022 FIFA FIFPRO Men's #World11:
— FIFPRO (@FIFPRO) February 27, 2023
🇧🇪 @ThibautCourtois
🇵🇹 Joao Cancelo
🇳🇱 @VirgilvDijk
🇲🇦 @AchrafHakimi
🇧🇷 @Casemiro
🇧🇪 @KevinDeBruyne
🇭🇷 @LukaModric10
🇫🇷 @Benzema
🇳🇴 @ErlingHaaland
🇫🇷 @KMbappe
🇦🇷 Lionel Messi
Chosen by the players, for the players.#World11 | #TheBest pic.twitter.com/2ubkx98Hrh
ഈ വർഷത്തെ ഏറ്റവും മികച്ച XI: ഗോൾകീപ്പർ: തിബോ കോർട്ടോയിസ് (റിയൽ മാഡ്രിഡ്, ബെൽജിയം) | ഡിഫൻഡർമാർ: ജോവോ കാൻസലോ (മാഞ്ചസ്റ്റർ സിറ്റി/ബയേൺ മ്യൂണിക്ക്, പോർച്ചുഗൽ) അക്രഫ് ഹക്കിമി (പാരീസ് സെന്റ് ജെർമെയ്ൻ, മൊറോക്കോ) വിർജിൽ വാൻ ഡിജ്ക് (ലിവർപൂൾ, നെതർലാൻഡ്സ്) | മിഡ്ഫീൽഡർമാർ: കാസെമിറോ (റിയൽ മാഡ്രിഡ്/മാഞ്ചസ്റ്റർ യുണൈറ്റഡ്, ബ്രസീൽ) കെവിൻ ഡി ബ്രൂയ്ൻ (മാഞ്ചസ്റ്റർ സിറ്റി, ബെൽജിയം) ലൂക്കാ മോഡ്രിച്ച് (റിയൽ മാഡ്രിഡ്, ക്രൊയേഷ്യ) | ഫോർവേഡുകൾ: കരീം ബെൻസെമ (റിയൽ മാഡ്രിഡ്, ഫ്രാൻസ്) എർലിംഗ് ഹാലാൻഡ് (ബൊറൂസിയ ഡോർട്ട്മുണ്ട്/മാഞ്ചസ്റ്റർ സിറ്റി, നോർവേ) കൈലിയൻ എംബാപ്പെ (പാരീസ് സെന്റ് ജെർമെയ്ൻ, ഫ്രാൻസ്) ലയണൽ മെസ്സി (പാരീസ് സെന്റ് ജെർമെയ്ൻ, അർജന്റീന)