ഫിഫ ബെസ്റ്റ് പുരസ്കാരം നേടിയ ശേഷം നടത്തിയ പ്രസംഗത്തിൽ എമിലിയാനോ മാർട്ടിനെസ്സിന് കൈയ്യടി
ഖത്തർ ലോകകപ്പിലെ അവിശ്വസനീയ പ്രകടനം അർജന്റീനയുടെ ആസ്റ്റൺ വില്ല താരമായ എമിലിയാനോ മാർട്ടിനസ് മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം നേടി.ലോകകപ്പിന് ശേഷം കെയ്ലിയൻ എംബാപ്പയെ കളിയാക്കിയതിന്റെ കാരണത്താൽ ഒരുപാട് വിമർശനങ്ങൾ നേരിട്ട താരമാണ് അർജന്റീനയുടെ എമിലിയാനോ മാർട്ടിനസ്.
എന്നാൽ അർജന്റീന രണ്ടു വർഷത്തിനുള്ളിൽ സ്വന്തമാക്കിയ നേട്ടങ്ങളിലെല്ലാം താരത്തിന് നിർണായക പങ്കുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അർജന്റീന ആരാധകരുടെ കണ്ണിലുണ്ണിയും അതേ കാരണം കൊണ്ട് തന്നെ എതിരാളികൾക്ക് വിമർശകനുമാണ് എമിലിയാനോ മാർട്ടിനസ്.ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ ഫിഫ ദി ബെസ്റ്റ് അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത് റയൽ മാഡ്രിഡിന്റെ കോർട്ടുവായെ പിന്തള്ളി അർജന്റീനയുടെ എമിലിയാനോ മാർട്ടിനസ് ആയിരുന്നു.
ലോകകപ്പിലെ തകർപ്പൻ പ്രകടനമാണ് താരത്തെ ഈ പുരസ്‌കാരത്തിന് അർഹനാക്കിയത്. അതിനു പിന്നാലെ താരം നടത്തിയ പ്രസംഗം വളരെ വൈകാരികവും ആരാധകരുടെ മനസ്സിൽ തൊടുന്നതുമായിരുന്നു.
“ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്റെ ആരാധനാപാത്രങ്ങൾ ആരാണെന്ന് അവർ ചോദിച്ചിരുന്നു. എട്ടും ഒൻപതും മണിക്കൂറുകൾ എന്റെ അമ്മ ബിൽഡിങ്ങുകൾ വൃത്തിയാക്കുന്നതും എന്റെ അച്ഛൻ ജോലികൾ ചെയ്യുന്നതും ഞാൻ കണ്ടിട്ടുണ്ട്, അവരാണ് എന്റെ ആരാധനാപാത്രങ്ങൾ.” കണ്ണീരോടെ എമിലിയാനോ മാർട്ടിനസ് പറഞ്ഞു.
#TheBest Emiliano Martínez 🗣️ "Levantar la Copa del Mundo es algo hermoso para todo el país. Sentimos esa conexión con nuestra gente y eso es un orgullo. Yo siempre digo que ver a mi mamá limpiar edificios nueve horas y a mi papá trabajar toda su vida… mis ídolos son ellos" pic.twitter.com/UHEqGpOYJB
— 🇦🇷 Selección Argentina ⭐⭐⭐ (@Argentina) February 27, 2023
പെനാൽറ്റി ഷൂട്ടൗട്ടുകളിൽ അടക്കം ആത്മവിശ്വാസത്തിന്റെ പ്രതിരൂപമായ എമിലിയാനോ മാർട്ടിനസ് എതിരാളികളെ പ്രകോപിക്കാനും കളിയാക്കാനും മുന്നിൽ നിൽക്കുന്ന താരം കൂടിയാണ്. അതുകൊണ്ടു തന്നെ താരത്തിൽ നിന്നും ഇത്തരത്തിലുള്ള വൈകാരികമായ പ്രസംഗം വരുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. താരത്തിന് വലിയ പിന്തുണയാണ് ആരാധകർ അതിനു ശേഷം സോഷ്യൽ മീഡിയയിലൂടെ നൽകിയത്.
Emiliano Martínez: “Idols? I remember when my mom was cleaning houses 8-9 hours, and also my dad working” ✨🇦🇷 #TheBestAwards pic.twitter.com/6Ayyk5J3kf
— Fabrizio Romano (@FabrizioRomano) February 27, 2023
ലോകത്തെ ഏറ്റവും മികച്ച പെനാൽറ്റി സേവർ കൂടിയായ എമിലിയാനോ മാർട്ടിനസിനെ സംബന്ധിച്ച് മികച്ച രണ്ടു വർഷങ്ങളാണ് കടന്നു പോവുന്നത്. മുൻ ആഴ്സനൽ താരം 2021ൽ മാത്രമാണ് താരം അർജന്റീന ടീമിനായി ആദ്യമായി ഗോൾ വല കാക്കുന്നത്. രണ്ടു വർഷത്തിനിപ്പുറം മൂന്നു പ്രധാന കിരീടങ്ങൾ സ്വന്തമാക്കിയ താരം ഇപ്പോൾ ഫിഫയുടെ മികച്ച ഗോളിക്കുള്ള പുരസ്‌കാരവും സ്വന്തമാക്കി ലോകത്തിന്റെ നെറുകയിൽ നിൽക്കുകയാണ്.