നല്ല ഒരു മാസവും 11 മോശം മാസവും ഉണ്ടായാല്‍ ഈ വര്‍ഷത്തെ മികച്ച അവാര്‍ഡ് നേടാനാകുമോ ?

ഖത്തർ ലോകകപ്പിന് ശേഷം എംബാപ്പയെ കളിയാക്കിയതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ നേരിട്ട താരമാണ് അർജന്റീനയുടെ എമിലിയാനോ മാർട്ടിനസ്. എന്നാൽ അർജന്റീന രണ്ടു വർഷത്തിനുള്ളിൽ സ്വന്തമാക്കിയ നേട്ടങ്ങളിലെല്ലാം താരത്തിന് വലിയ പങ്കുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അർജന്റീന ആരാധകരുടെ ഇഷ്ട താരമായി മാർട്ടിനെസ് മാറുകയും ചെയ്തു.

ഇന്നലെ ഫിഫ അവാർഡ്‌സ് പ്രഖ്യാപിച്ചപ്പോൾ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത് എമിലിയാനോ മാർട്ടിനസ് ആയിരുന്നു. മൊറോക്കൻ ഗോൾകീപ്പർ ബോണോയെയും റയൽ മാഡ്രിഡ് ഗോൾകീപ്പർ കോർട്ടോയിസിനെയും പിന്തള്ളിയാണ് എമി മാർട്ടിനെസ് പുരസ്‌കാരം നേടിയത്. ലോകകപ്പിലെ തകർപ്പൻ പ്രകടനമാണ് താരത്തെ ഈ പുരസ്‌കാരത്തിന് അർഹനാക്കിയത്.ഫൈനലിലെ അവസാന നിമിഷ സേവും തുടർന്നുള്ള പെനാൽറ്റി ഷൂട്ടൗട്ടും ചരിത്രത്തിൽ ഇടംപിടിച്ച നിമിഷങ്ങളാണ്. 2022 ലോകകപ്പ് ടൂർണമെന്റിൽ എമി മാർട്ടിനെസ് തന്നെ ഗോൾഡൻ ഗ്ലോവ് നേടി. ഫിഫയുടെ മികച്ച പുരുഷ ഗോൾകീപ്പർ അവാർഡ് സ്വന്തമാക്കിയതിന് പിന്നാലെ ട്വിറ്ററിൽ ഫുട്ബോൾ ആരാധകർക്കിടയിൽ അതൃപ്തി ഉണ്ടായിരുന്നു.

മാർട്ടിനെസ് യഥാർത്ഥത്തിൽ ട്രോഫിക്ക് അർഹനല്ലെന്ന് ആരാധകർ കരുതുന്നു, അദ്ദേഹത്തിന്റെ പ്രകടനങ്ങൾ ‘ഒരു മാസം മാത്രം’ ആണ് ഉണ്ടായതെന്നും ആരാധകർ അഭിപ്രായപ്പെട്ടു.ചരിത്രത്തിലെ ഏറ്റവും മോശം തെരഞ്ഞെടുപ്പാണ് മാര്‍ട്ടിനസിന്റേതെന്ന് ഒരു ആരാധകൻ ട്വിറ്ററില്‍ കുറിച്ചു. കോലോ മുവാനിക്കെതിരെ ഒരു സേവും പെനാല്‍റ്റിയും മാത്രം സേവ് ചെയ്തതിന് അവന്‍ എങ്ങനെ വിജയിക്കും. ഇത് നാണക്കേടാണെന്ന് ആരാധകന്‍ പറഞ്ഞു. ഒട്ടേറെ ട്വീറ്റുകള്‍ മാര്‍ട്ടിനസിനെതിരെ പുറത്തുവന്നിട്ടുണ്ട്. ലോകകപ്പ് വിജയത്തിന് ശേഷം ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയെ പരിഹസിച്ചതാണ് ആരാധകരുടെ രോഷത്തിന് പ്രധാന കാരണം.

നല്ല ഒരു മാസവും 11 മോശം മാസവും ഉണ്ടായാല്‍ ഈ വര്‍ഷത്തെ മികച്ച അവാര്‍ഡ് നേടാനാകുമോ. എമിലിയാനോ മാര്‍ട്ടിനെസ് മികച്ച ഗോള്‍കീപ്പര്‍ അവാര്‍ഡ് നേടി. എന്നാല്‍ കുര്‍ട്ടോയിസ് ഫിഫ മെന്‍ ഇലവനില്‍ ഇടം നേടി. തുടങ്ങി ഒട്ടേറെ ട്വീറ്റുകള്‍ മാര്‍ട്ടിനസിനെതിരെയുണ്ട്.തിബോട്ട് കോർട്ടോയ്‌സിനാണു അവാർഡ് നൽകേണ്ടതെന്നും ഒരു വിഭാഗം വാദിക്കുകയും ചെയ്തു.കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിന്റെ ലാലിഗ, യുവേഫ ചാമ്പ്യൻസ് ലീഗ് ഡബിൾ നേടിയതിന് പിന്നിലെ പ്രധാന ഘടകമായിരുന്നു കോർട്ടോയിസ്.

ടൂർണമെന്റിൽ അഞ്ച് ക്ലീൻ ഷീറ്റുകൾ നിലനിർത്തിക്കൊണ്ട് ചാമ്പ്യൻസ് ലീഗിൽ അദ്ദേഹം മികച്ച പ്രകടനം പുറത്തെടുത്തു.കഴിഞ്ഞ സീസണിലെ ഫൈനലിലെ പ്രകടനത്തിന് അദ്ദേഹം മാൻ ഓഫ് ദ മാച്ച് ട്രോഫി നേടി, റെക്കോർഡ് ഒമ്പത് സേവുകൾ നടത്തി. ലോസ് ബ്ലാങ്കോസ് ലീഗിൽ 18 ഗോളുകൾ മാത്രം വഴങ്ങിയ ഈ സീസണിൽ എട്ട് ക്ലീൻ ഷീറ്റുകൾ അദ്ദേഹം നിലനിർത്തി.

Rate this post