സൗദി പ്രോ ലീഗിലെ ഫെബ്രുവരിയിലെ മികച്ച കളിക്കാരനായി ക്രിസ്റ്റ്യാനോ റൊണാൾഡോ തിരഞ്ഞെടുക്കപ്പെട്ടു |Cristiano Ronaldo

38 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഫുട്ബോൾ ലോകത്തെ വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തുകയാണ്. സൗദി പ്രോ ലീഗിൽ കഴിഞ്ഞ മത്സരത്തിൽ ഡമാക് എഫ്‌സിക്കെതിരെ ഹാട്രിക്ക് നേടിയ റൊണാൾഡോ ക്ലബ്ബിനായി മിന്നുന്ന ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്.അൽ നസറിന് ഒപ്പം ഗോളുകൾ അടിച്ചു കൂട്ടുന്ന റൊണാൾഡോക്ക് സൗദിയിലെ ആദ്യ അവാർഡും സ്വന്തമാക്കിയിരിക്കുകയാണ്.

അൽ-നാസറിന് വേണ്ടി നാല് മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകൾ നേടിയതിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ ഫെബ്രുവരിയിലെ സൗദി പ്രോ ലീഗ് പ്ലെയർ ഓഫ് ദ മന്ത് തിരഞ്ഞെടുത്തു.നാല് മത്സരങ്ങളിൽ നിന്ന് എട്ട് തവണ സ്കോർ ചെയ്യുകയും രണ്ടു അസിസ്റ്റുകൾ കൊടുക്കുകയും ചെയ്തു.അതായത് ഡിവിഷനിലെ ടോപ്പ് സ്‌കോററായ തന്റെ സഹതാരം ടാലിസ്കയേക്കാൾ (13) അഞ്ച് ഗോൾ മാത്രം പിന്നിലാണ് റൊണാൾഡോ.തന്റെ അവസാന രണ്ട് മത്സരങ്ങളിൽ മാത്രം, മുൻ റയൽ മാഡ്രിഡ് ഫോർവേഡ് ഏഴ് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടിയിട്ടുണ്ട്.

കഴിഞ്ഞ മാസം ഹിലാലിന്റെ സലിം അൽ-ദൗസരിക്ക് ആയിരുന്നു ഈ പുരസ്കാരം.ഫെബ്രുവരി മുഴുവൻ റൊണാൾഡോ സൗദിയിൽ തിളങ്ങി നിന്നു. ഫെബ്രുവരി 3-ന് അൽ ഫത്തേയ്‌ക്കെതിരെ 38-കാരൻ അൽ-നാസറിലെ തന്റെ ആദ്യ ഗോൾ കണ്ടെത്തി. പിന്നാലെ അൽ വെഹ്ദിക്ക് എതിരെ തന്റെ ടീമിന്റെ 0-4 വിജയം നേടിയപ്പോൾ നാലു ഗോളുകളും റൊണാൾഡോ ആയിരുന്നു സ്കോർ ചെയ്തത്.

അൽ-താവൂണിനെതിരെ 2-1 ന് വിജയിച്ചപ്പോൾ പോർച്ചുഗൽ ഇന്റർനാഷണൽ തന്റെ പുതിയ ക്ലബ്ബിനായി തന്റെ ആദ്യ രണ്ട് അസിസ്റ്റുകളും നൽകി. അൽ-നാസറിന്റെ ഡമാകിനോടുള്ള 3-0ന്റെ വിജയത്തിൽ ഹാട്രിക്ക് നേടാനും റൊണാൾഡോക്ക് ആയി.വെള്ളിയാഴ്ച ലീഗിൽ അൽ-ബാറ്റിന് ആതിഥേയത്വം വഹിക്കുമ്പോൾ പോർച്ചുഗീസ് സൂപ്പർസ്റ്റാർ അൽ-നാസറിനായി അടുത്തതായി കളിക്കും.

Rate this post