എന്റെ കരിയർ അവസാനഘട്ടത്തിൽ എത്തിക്കഴിഞ്ഞു, ഇനിയൊന്നും ആവശ്യപ്പെടാനില്ല :ലിയോ മെസ്സി |Lionel Messi
ഫുട്ബോൾ ചരിത്രത്തിലെ സമ്പൂർണ്ണനായി കൊണ്ട് ലയണൽ മെസ്സി ഇപ്പോൾ ഭൂരിഭാഗം പേരും അംഗീകരിച്ചു കഴിഞ്ഞു.ഖത്തർ വേൾഡ് കപ്പ് നേടിയതോടുകൂടി ഇനി ഒന്നും തന്നെ ലോക ഫുട്ബോൾ മെസ്സിക്ക് തെളിയിക്കാനില്ല എന്നുള്ളതായി കഴിഞ്ഞിട്ടുണ്ട്.കാരണം കൈപ്പിടിയിൽ ഒതുക്കാൻ കഴിയാവുന്ന നേട്ടങ്ങൾ എല്ലാം തന്റെ കരിയറിൽ മെസ്സി സ്വന്തമാക്കി കഴിഞ്ഞു.
ഏറ്റവും പുതുതായി കൊണ്ട് തന്റെ ഏഴാമത്തെ ഫിഫ ബെസ്റ്റ് പുരസ്കാരം മെസ്സി സ്വന്തമാക്കിയിരുന്നു.വരുന്ന ബാലൺഡി’ഓർ പുരസ്കാരവും ലയണൽ മെസ്സി തന്നെ കരസ്ഥമാക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.അർജന്റീനയുടെ ദേശീയ ടീമിനോടൊപ്പം കിരീടങ്ങൾ ഇല്ലാത്തതിന്റെ പേരിലായിരുന്നു മെസ്സിക്ക് വലിയ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നത്.എന്നാൽ അർജന്റീനയുടെ ദേശീയ ടീമിനൊപ്പം ഇപ്പോൾ സാധ്യമായ എല്ലാ കിരീടങ്ങളും ലയണൽ മെസ്സി നേടിയതോടുകൂടി വിമർശനങ്ങളും അവസാനിച്ചു കഴിഞ്ഞിട്ടുണ്ട്.
ഫിഫ ബെസ്റ്റ് പുരസ്കാരം നേടിയതിനു ശേഷം മെസ്സി സംസാരിച്ചിരുന്നു.തന്റെ കരിയർ അവസാന ഘട്ടത്തിൽ എത്തിക്കഴിഞ്ഞു എന്നുള്ള യാഥാർത്ഥ്യം ലയണൽ മെസ്സി തുറന്നു പറഞ്ഞിട്ടുണ്ട്. ഫുട്ബോളിൽ നിന്ന് ഇനി തനിക്ക് ഒന്നും ആവശ്യപ്പെടാനാവില്ലെന്നും വേണ്ടതെല്ലാം താനിപ്പോൾ കരസ്ഥമാക്കി കഴിഞ്ഞു എന്നുമാണ് മെസ്സി പറഞ്ഞിട്ടുള്ളത്.താൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്നത് വേൾഡ് കപ്പ് കിരീടത്തിന് വേണ്ടിയായിരുന്നുവെന്നും മെസ്സി അറിയിച്ചു.
‘എന്റെ കരിയർ ഇപ്പോൾ അവസാന ഘട്ടത്തിൽ എത്തിക്കഴിഞ്ഞു.ഇനി ഫുട്ബോളിൽ നിന്ന് എനിക്ക് ഒന്നും തന്നെ ആവശ്യപ്പെടാനാവില്ല.എനിക്ക് എന്താണ് വേണ്ടത് അത് രണ്ടുമാസം മുന്നേ ഞാൻ നേടി.എന്റെ കരിയറിൽ എല്ലാം സ്വന്തമാക്കാനുള്ള ഒരു ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്.വേൾഡ് കപ്പ് നേടാനായി എന്നുള്ളത് വളരെ സ്പെഷ്യൽ ആയിട്ടുള്ള ഒരു കാര്യമാണ്.അർജന്റീന ആരാധകർക്ക് മുന്നിലേക്ക് എത്താനുള്ള ആവേശത്തിലാണ് ഞാൻ ഇപ്പോൾ ഉള്ളത് ‘ലിയോ മെസ്സി പറഞ്ഞു.
الأسطورة ليونيل ميسي : "مسيرتي تقترب من نهايتها، ولا يوجد شيء يمكن أن أطلبه، الشيء الذي كنت أريده فزت به قبل شهرين" pic.twitter.com/tkkuo0QUxw
— بلاد الفضة 🏆 (@ARG4ARB) February 28, 2023
ഈ മാസം രണ്ട് ഫ്രണ്ട്‌ലി മത്സരങ്ങൾ അർജന്റീന കളിക്കുന്നുണ്ട്.രണ്ട് മത്സരങ്ങളും സ്വന്തം രാജ്യത്ത് വെച്ച് തന്നെയാണ് അർജന്റീന കളിക്കുക.ആ മത്സരങ്ങൾക്ക് ശേഷം സ്വന്തം ആരാധകരുടെ മുന്നിൽ വേൾഡ് കപ്പ് പ്രദർശനം അർജന്റീന നടത്തും.അതിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് നിലവിൽ ലയണൽ മെസ്സിയും സംഘവും ഉള്ളത്.