മെസ്സിക്ക് ഫിഫ ബെസ്റ്റ് പുരസ്കാരം നൽകിയതിൽ പ്രതികരിച്ച് റയൽ മാഡ്രിഡ് താരം ടോണി ക്രൂസ് |Lionel Messi

ഫിഫ ബെസ്റ്റ് പുരസ്കാരം ഏഴാം തവണയും ലയണൽ മെസ്സി കരസ്ഥമാക്കിയെങ്കിലും അതിലെ ചർച്ചകളും സംവാദങ്ങളും ഇപ്പോഴും ലോക ഫുട്ബോളിൽ അവസാനിച്ചിട്ടില്ല.അതായത് ലയണൽ മെസ്സിയെക്കാൾ കൂടുതൽ കരീം ബെൻസിമ അർഹിക്കുന്നു എന്നാണ് പലരും അവകാശപ്പെടുന്നത്.ബെൻസിമ പോലും തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ഇത്തരത്തിലുള്ള അവകാശവാദങ്ങൾ ഉന്നയിച്ചത് ഏറെ ജനശ്രദ്ധ നേടിയിരുന്നു.

അതായത് ഫിഫ ബെസ്റ്റ് പുരസ്കാരത്തിന് വേണ്ടി പരിഗണിക്കുന്ന കാലയളവിലെ തന്റെ നേട്ടങ്ങൾ ബെൻസിമ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെക്കുകയായിരുന്നു.മാത്രമല്ല ലയണൽ മെസ്സിക്ക് ഫിഫാ ബെസ്റ്റ് നൽകിയതിൽ തനിക്ക് കടുത്ത എതിർപ്പുണ്ട് എന്ന രൂപത്തിലായിരുന്നു ബെൻസിമയുടെ ഓരോ ഇൻസ്റ്റഗ്രാം സ്റ്റോറികളും ഉണ്ടായിരുന്നത്. റയൽ മാഡ്രിഡ് ആരാധകരും വലിയ പ്രതിഷേധം ഉയർത്തിയിരുന്നു.

എന്നാൽ റയൽ മാഡ്രിഡിന്റെ ജർമ്മൻ സൂപ്പർതാരമായ ടോണി ക്രൂസ്,മെസ്സിക്ക് ഫിഫ ബെസ്റ്റ് പുരസ്കാരം ലഭിച്ചതിൽ അത്ഭുതപ്പെട്ടിട്ടില്ല.അതായത് വേൾഡ് കപ്പ് പോലെയുള്ള ഒരു വലിയ വേദിയിൽ അസാധാരണമായ പ്രകടനം നടത്താൻ മെസ്സിക്ക് കഴിഞ്ഞുവെന്നും അതുകൊണ്ടുതന്നെ മെസ്സിക്ക് ബെസ്റ്റ് പുരസ്കാരം നൽകിയതിൽ അത്ഭുതപ്പെടേണ്ട കാര്യമില്ല എന്നാണ് ടോണി ക്രൂസ് പറഞ്ഞിട്ടുള്ളത്.ചുരുക്കത്തിൽ ഫിഫ ബെസ്റ്റ് പുരസ്കാരം മെസ്സി അർഹിക്കുന്നു എന്ന രൂപത്തിൽ തന്നെയാണ് ഈ റയൽ മാഡ്രിഡ് താരം സംസാരിച്ചിട്ടുള്ളത്.

‘ഇതൊരു വേൾഡ് കപ്പ് വർഷമാണ്,വേൾഡ് കപ്പിന് ശേഷമാണ് ഇത്തരത്തിലുള്ള ഫിഫ ബെസ്റ്റ് പുരസ്കാരം പ്രഖ്യാപിക്കുന്നത്,അപ്പോൾ തീർച്ചയായും വേൾഡ് കപ്പിന് വളരെയധികം പ്രാധാന്യം ഉണ്ടാവും.ലയണൽ മെസ്സി ഖത്തർ വേൾഡ് കപ്പിൽ അസാധാരണ പ്രകടനം നടത്തിയിരുന്നു. അതുകൊണ്ടുതന്നെ ലയണൽ മെസ്സിക്ക് ഫിഫ ബെസ്റ്റ് പുരസ്കാരം ലഭിച്ചതിൽ അത്ഭുതപ്പെടാനൊന്നുമില്ല ‘ടോണി ക്രൂസ് പറഞ്ഞതായി കൊണ്ട് സ്പാനിഷ് മാധ്യമമായ മാർക്ക പുറത്തുവിട്ടു.

നേരത്തെ റയൽ മാഡ്രിഡ് താരമായ അലാബ ആദ്യ വോട്ട് ലയണൽ മെസ്സിക്ക് നൽകിയത് വലിയ വിവാദമായിരുന്നു.റയൽ മാഡ്രിഡ് ആരാധകരിൽ നിന്നും പ്രതിഷേധം ഉയർന്നതോടെ അദ്ദേഹം സ്വയം ഒരു വിശദീകരണവുമായി രംഗത്ത് വരികയായിരുന്നു.വോട്ട് തന്റെ മാത്രം തീരുമാനം അല്ലെന്നും ഓസ്ട്രിയൻ ടീമിന്റെ തീരുമാനമായിരുന്നു എന്നുമാണ് അവരുടെ നായകൻ കൂടിയായ അലാബ പറഞ്ഞത്.

Rate this post