ഇന്ന് എൽക്ലാസിക്കോ യുദ്ധം,ഇന്ത്യൻ സമയ ക്രമവും ചാനലും എന്നിവ അറിയാം..

ലാ ലിഗ കിരീടപ്പോരാട്ടത്തിന് താൽക്കാലികമായി വിട നൽകികൊണ്ട് ഇന്ന് രാത്രി ബെർണബ്യൂവിൽ നടക്കുന്ന കോപ്പ ഡെൽ റേ സെമിഫൈനലിന്റെ ആദ്യ പാദത്തിൽ റയൽ മാഡ്രിഡും ബാഴ്സലോണയും ഏറ്റുമുട്ടും. ക്വാർട്ടർ ഫൈനലിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെ 3-1 ന് പരാജയപ്പെടുത്തിയാണ് റയൽ മാഡ്രിഡ് സെമിയിൽ സ്ഥാനം പിടിച്ചത് .

റയൽ സോസിഡാഡിനെ കീഴടക്കിയാണ് സാവിയുടെ ബാഴ്സ അവസാന എട്ടിലെത്തിയത്.അൽമേരിയയോടുള്ള ഞെട്ടിക്കുന്ന തോൽവിക്ക് ശേഷമാണ് ബാഴ്സലോണ റയലിനെ നേരിടാനെത്തുന്നത്.അൽമേരിയക്കെതിരെ “സീസണിലെ ഏറ്റവും മോശം പ്രകടനം” എന്ന് സാവി വിശേഷിപ്പിച്ചത്, ഓൾഡ് ട്രാഫോർഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് യൂറോപ്പ ലീഗിൽ നിന്ന് പുറത്തായതിന് ശേഷം ബാഴ്‌സലോണ തുടർച്ചയായ രണ്ടാം തോൽവി ഏറ്റുവാങ്ങി.ശനിയാഴ്ച അത്‌ലറ്റിക്കോയ്‌ക്കെതിരായ നിരാശാജനകമായ ഡെർബി സമനിലക്ക് ശേഷമാണ് റയൽ മാഡ്രിഡ് ഇന്നിറങ്ങുന്നത്.

2014-ൽ മെസ്റ്റല്ലയിൽ നടന്ന ഫൈനലിൽ ഗാരെത് ബെയ്‌ൽ ഗംഭീര സോളോ ഗോൾ നേടിയപ്പോൾ ബാഴ്‌സലോണയെ 3-1ന് തോൽപ്പിച്ചായിരുന്നു മാഡ്രിഡ് അവസാനമായി കപ്പ് ഉയർത്തിയത്.“ഇപ്പോൾ കപ്പാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം, കാരണം ഇത് അടുത്ത ഗെയിമാണ്, ഞങ്ങൾ ഒരു കിരീടത്തോട് വളരെ അടുത്താണ്,ഒരു കിരീടം നേടുന്നതിന് ഞങ്ങൾ 270 മിനിറ്റ് അകലെയാണ്.” മാഡ്രിഡിന്റെ ഡെർബി സമനിലയ്ക്ക് ശേഷം കാർലോ ആൻസലോട്ടി പറഞ്ഞു.

മാഡ്രിഡും ബാഴ്‌സലോണയും തമ്മിലുള്ള 252-ാം മത്സരമാണിത്. അതിൽ റയൽ മാഡ്രിഡ് 100 വിജയങ്ങൾ രേഖപെടുത്തിയപ്പോൾ ബാഴ്സലോണ 98 വിജയങ്ങൾ നേടി.52 മത്സരങ്ങൾ സമനിലയിലായി.ലോസ് ബ്ലാങ്കോസ് അവരുടെ ക്ലാസിക്കോ എതിരാളിക്കെതിരെ അവസാന എട്ട് മത്സരങ്ങളിൽ ആറെണ്ണം വിജയിച്ചു.സൗദി അറേബ്യയിൽ നടന്ന സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിലാണ് ഇരു ടീമുകളും അവസാനമായി കളിച്ചത്.ബാഴ്‌സലോണ 3-1ന് വിജയിച്ച് സാവിയുടെ ആദ്യ ട്രോഫി സ്വന്തമാക്കി.

ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30 എഎം ന് സാന്റിയാഗോ ബെർണബ്യൂ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.സ്പാനിഷ് ഫുട്ബോൾ കപ്പ് സംപ്രേക്ഷണാവകാശം ഒരു ഇന്ത്യൻ ബ്രോഡ്കാസ്റ്റർ വാങ്ങിയിട്ടില്ല. അതിനാൽ ഖേദകരമെന്നു പറയട്ടെ ഒരു ഇന്ത്യൻ ടിവി ചാനലും കോപ്പ ഡെൽ റേ സെമിഫൈനലിന്റെ തത്സമയ സംപ്രേക്ഷണം സംപ്രേക്ഷണം ചെയ്യുന്നില്ല.സ്‌പോർട്‌സ് ലൈവ് സ്ട്രീമിംഗ് ആപ്പായ ഫാൻകോഡിൽ മത്സരം കാണാവുന്നതാണ്.