കേരളം ബ്ലാസ്റ്റേഴ്സിന് ഇന്ന് ബംഗളുരുവിനെതിരെ ജീവന്മരണ പോരാട്ടം |Kerala Blasters
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് നോക്കൗട്ട് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ബെംഗളൂരു എഫ്സിയും കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും നേർക്കുനേർ ഏറ്റുമുട്ടും. തുടർച്ചയായ എട്ട് വിജയങ്ങളുമായി പ്ലേ ഓഫിലേക്ക് എത്തിയ ബെംഗളൂരുവിനെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നേരിടുക എന്നത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യം തന്നെയായിരിക്കും.
കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ ഒന്നിൽ മാത്രം ജയിച്ച കേരള ബ്ലാസ്റ്റേഴ്സ് ഫോമിന്റെ പിൻബലത്തിലാണ് ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നത്.അവസാന അഞ്ച് എവേ മത്സരങ്ങളും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു ഇതിന്റെ എല്ലാ ആശങ്കയും പരിശീലകനുമുണ്ട്, എന്തായാലും മികച്ച ഫോമിലുള്ള ബെംഗളൂരു ടീമിനെതിരെ ജയിക്കാനും മത്സരത്തിൽ കൂടുതൽ മുന്നേറാനും കേരള ബ്ലാസ്റ്റേഴ്സ് കൂടുതൽ വിയർപ്പൊഴുക്കേണ്ടി വരും.അവസാനം ബ്ലാസ്റ്റേഴ്സ് ബെംഗളൂരുവിൽ വന്നപ്പോൾ ഒരു ഗോളിന്റെ പരാജയം നേരിടേണ്ടി വന്നിരുന്നു.കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ തോൽപ്പിച്ച് തങ്ങളുടെ അസാധാരണ വിജയ കുതിപ്പ് തുടരാനാണ് ബെംഗളൂരു എഫ്സി ലക്ഷ്യമിടുന്നത്.
എട്ട് മത്സരങ്ങളിൽ വിജയിച്ച് മിന്നുന്ന ഫോമിലാണ് അവർ.കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ ലക്ഷ്യം ഐഎസ്എൽ ട്രോഫി നേടുക എന്നതാണ്, ഈ നേട്ടം ക്ലബ്ബിന് ഇതുവരെ നേടാനായിട്ടില്ല. ബിഎഫ്സിയെ തോൽപ്പിക്കുന്നത് ആ ദിശയിലേക്കുള്ള ആദ്യത്തേതും ഒരുപക്ഷേ ഏറ്റവും കടുപ്പമേറിയതുമായ ചുവടുവെപ്പായിരിക്കും.ഇവാൻ വുകോമാനോവിച്ചിന്റെ ടീം കഴിഞ്ഞ സീസണിൽ ഫൈനലിലെത്തി, ആ പ്രകടനം ആവർത്തിക്കാനും ഇത്തവണ ഒരു പടി മെച്ചപ്പെടാനും പ്രതീക്ഷിക്കുന്നു.
ബെംഗളൂരു എഫ്സിക്കായി ശിവശക്തി നാരായണൻ അവിശ്വസനീയമായ പ്രകടനമാണ് നടത്തുന്നത്.ഈ സീസണിൽ ആറ് ഗോളുകൾ നേടിയ ശിവശക്തി നാരായണൻ ബ്ലാസ്റ്റേഴ്സ് പേടിക്കേണ്ട ഒരു പ്രധാന താരമായിരിക്കും.ശക്തമായ പ്രതിരോധനിരായുള്ള ടീമാണ് ബംഗളുരു , അഡ്രിയാൻ ലൂണയുടെ നേതൃത്വത്തിൽ ഇറങ്ങുന്ന ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിരക്ക് അത് മറികടക്കുക എന്നത് വലിയ വെല്ലുവിളിയാവും.
ബെംഗളൂരു എഫ്സി (3-5-2): ഗുർപ്രീത് സന്ധു (ഗോൾ കീപ്പർ ), സന്ദേശ് ജിംഗൻ, അലക്സാണ്ടർ ജോവാനോവിച്ച്, റോഷൻ നവോറെം, പ്രബീർ ദാസ്, രോഹിത് കുമാർ, സുരേഷ് വാങ്ജാം, ജാവി ഹെർണാണ്ടസ്, സുനിൽ ഛേത്രി (സി), റോയ് കൃഷ്ണ, ശിവ നാരായണൻ.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി (4-2-3-1): പ്രഭ്സുഖൻ ഗിൽ (ഗോൾ കീപ്പർ), റൂയിവ ഹോർമിപാം, ജെസൽ കാർനെയ്റോ (സി), മാർക്കോ ലെസ്കോവിച്ച്, നിഷു കുമാർ, ഇവാൻ കലിയൂസ്നി, ഡാനിഷ് ഫാറൂഖ്, അഡ്രിയാൻ ലൂണ, സഹൽ സമദ്, രാഹുൽ കെപി, ദിമിത്രിയോസ് ഡയമന്റകോസ്.